വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji trophy: ഷാരൂഖ് 194, പിന്നാലെ യഷ് ധൂലും തിരിച്ചടിച്ചു, രണ്ടാമിന്നിങ്‌സിലും സെഞ്ച്വറി!

ഡല്‍ഹിയും തമിഴ്‌നാടും തമ്മിലുള്ള മല്‍സരം സമനിലയില്‍ പിരിഞ്ഞു

ഗുവാഹത്തി: രഞ്ജി ട്രോഫിയുടെ എലൈറ്റ് ഗ്രൂപ്പ് എച്ചില്‍ ഡല്‍ഹിയും തമിഴ്‌നാടും തമ്മിലുള്ള ആവേശകരമായ പോരാട്ടം സമനിലയില്‍ കലാശിച്ചു. റണ്‍മഴ പെയ്ത മല്‍സരത്തില്‍ ഇരുടീമുകളും ബാറ്റിങില്‍ കസറി. ആറു സെഞ്ച്വറികളാണ് ഇരുടീമുകളും കൂടി മൂന്നിങ്‌സുകളിലായി അടിച്ചുകൂട്ടിയത്്. ഇതില്‍ നാലും ഡല്‍ഹി താരങ്ങളുടെ വകയായിരുന്നുവെങ്കില്‍ രണ്ടെണ്ണം തമിഴ്‌നാട് താരങ്ങളാണ് നേടിയത്.

1

ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ മല്‍സരത്തിലൂടെ രഞ്ജിയില്‍ അരങ്ങേറിയ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റന്‍ യഷ് ധൂല്‍ രണ്ടാമിന്നിങ്‌സിലും സെഞ്ച്വറി നേടിയെന്നതാണ്. ഇതോടെ എലൈറ്റ് താരങ്ങളുടെ ക്ലബ്ബിലും അദ്ദേഹം അംഗമായിരിക്കുകയാണ്. ഈ മാസം വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ യഷിനു കീഴിലാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഫൈനലില്‍ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

2

രഞ്ജിയിലെ ഡല്‍ഹി- തമിഴ്‌നാട് മല്‍സരത്തിലേക്കു വന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ യഷ് ധൂല്‍ (113), ലളിത് യാദവ് (177) എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഒന്നാമിന്നിങ്‌സില്‍ 452 റണ്‍സാണ് നേടിയത്. ഓപ്പണറായി ഇറങ്ങിയ യഷ് 150 ബോളില്‍ 18 ബൗണ്ടറികളടിച്ചു. ലളിത് യാദവ് 287 ബോളില്‍ 17 ബൗണ്ടറികളും 10 സിക്‌സറുമടക്കമാണ് 177 റണ്‍സ് നേടിയത്. തമിഴ്‌നാടിനായി എം മുഹമ്മദ് നാലു വിക്കറ്റുകളെടുത്തപ്പോള്‍ മലയാളി താരം സന്ദീപ് വാര്യരും ബാബ അപരിജിത്തും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

3

മറുപടി ബാറ്റിങില്‍ തമിഴ്‌നാടിന്റെ മറുപടി ഇതിനേക്കാള്‍ ഗംഭീരമായിരുന്നു. 494 റണ്‍സ് അടിച്ചെടുത്ത അവര്‍ 42 റണ്‍സിന്റെ ലീഡും കൈക്കലാക്കി. ഓള്‍റൗണ്ടര്‍ ഷാരൂഖ് ഖാന്റെ തീപ്പൊരി ഇന്നിങ്‌സാണ് കളിയില്‍ തമിഴ്‌നാടിനു മുന്‍തൂക്കം സമ്മാനിച്ചത്. അടുത്തിടെ നടന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ ഒമ്പതു കോടി രൂപയ്ക്കു പഴയ തട്ടകമായ പഞ്ചാബ് കിങ്‌സില്‍ തിരിച്ചെത്തിയ ഷാരൂഖ് വെറും 148 ബോളിലാണ് 20 ബൗണ്ടറികളും 10 സിക്‌സറുമടക്കം 194 റണ്‍സ് വാരിക്കൂട്ടിയത്. അദ്ദേഹത്തെക്കൂടാതെ ഇന്ദ്രജിത്തും (117) തമിഴ്‌നാടിനായി സെഞ്ച്വറി നേടി. കൗശിക് ഗാന്ധി 55ഉം എന്‍ ജഗദീശന്‍ 50ഉം റണ്‍സ് നേടി. ഡല്‍ഹിക്കായി വികാസ് മിശ്ര ആറു വിക്കറ്റുകളെടുത്തു.

4

ലീഡ് വങ്ങിയ ശേഷം വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഡല്‍ഹി രണ്ടാമിന്നിങ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 228 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ ഇരുടീമുകളും സമനില സമ്മതിക്കുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ 113 റണ്‍സിനു പുറത്തായ യഷ് ധൂല്‍ രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 113 റണ്‍സ് തന്നെ നേടി. 202 ബോളില്‍ താരം 14 ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. യഷിന്റെ ഓപ്പണിങ് പങ്കാളിയായ ധ്രുവ് ഷോറെയും (107*) സെഞ്ച്വറി കണ്ടെത്തി.

5

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയടിച്ചതോടെ ഈ നേട്ടം കുറിച്ച മൂന്നാമത്തെ മാത്രം താരമായി യഷ് ധൂല്‍ മാറിയിരിക്കുകയാണ്. നേരത്തേ 1952-53ല്‍ ഗുജറാത്തിനു വേണ്ടി നരി കോണ്‍ട്രാക്ടറും (152, 102*) 2012-13ല്‍ മഹാരാഷ്ട്രയ്ക്കു വേണ്ടി വിരാട് അവാത്തെയുമാണ് (126, 112) രഞ്ജിയില്‍ അരങ്ങേറ്റത്തില്‍ തന്നെ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി നേടിയിട്ടുള്ളത്.

6

അതേസമയം, രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കു വേണ്ടി രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ ഏഴാമത്തെ താരം കൂടിയാണ് യഷ് ധൂല്‍. ഏറ്റവും അവസാനമായി ഈ നേട്ടം കുറിച്ചത് നിലവില്‍ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായ റിഷഭ് പന്താണ്. മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി, സുരീന്ദര്‍ ഖന്ന, മദന്‍ ലാല്‍, അജയ് ശര്‍മ. രമണ്‍ ലാംബ എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റു താരങ്ങള്‍.

Story first published: Sunday, February 20, 2022, 16:12 [IST]
Other articles published on Feb 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X