വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിനും കാറുകള്‍ വീക്കനസ്! ഗ്യാരേജിലെ വാഹനങ്ങള്‍ ഏതൊക്കെയെന്ന് അറിയാം

ഏറെ നാളുകളായി ഇന്ത്യക്കായും ഐപിഎല്ലിലും കളിക്കുന്ന സഞ്ജു ഇതിനോടകം വലിയൊരു സമ്പാദ്യവും സ്വന്തമാക്കിയിട്ടുണ്ട്

1

മലയാളി താരം സഞ്ജു സാംസണ്‍ വലിയ ആരാധക പിന്തുണയുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സജീവമല്ലെങ്കിലും എല്ലാവര്‍ക്കും വലിയ ഇഷ്ടമുള്ള താരങ്ങളിലൊരാളാണ് സഞ്ജു. ഇപ്പോഴും ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കാറുണ്ട്.

എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയിലാണ് സഞ്ജു കൂടുതല്‍ തിളങ്ങുന്നത്. ഏറെ നാളുകളായി ഇന്ത്യക്കായും ഐപിഎല്ലിലും കളിക്കുന്ന സഞ്ജു ഇതിനോടകം വലിയൊരു സമ്പാദ്യവും സ്വന്തമാക്കിയിട്ടുണ്ട്.

എന്നാല്‍ മറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെപ്പോലെ അത്യാഡംഭരത്തില്‍ ജീവിക്കുന്നയാളല്ല സഞ്ജു. അധികം ആഭരണങ്ങളോ വിലകൂടിയ വാച്ചുകളോയൊന്നും സഞ്ജു പൊതുവേ ഉപയോഗിക്കാറില്ല. കേരളത്തിലെ സാധാരണ ആളുകളെപ്പോലെ തന്നെ തോന്നിപ്പിക്കുന്ന ജീവിത ശൈലിയാണ് സഞ്ജുവിന്റേത്.

എന്നാല്‍ സഞ്ജുവിന് കാറുകളോട് വലിയ പ്രേമമാണ്. എംഎസ് ധോണി, വിരാട് കോലി എന്നിവര്‍ക്കെല്ലാം വാഹനങ്ങളുടെ വലിയ കളക്ഷനുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ സഞ്ജുവിന്റെ ഗ്യാരേജിലെ കാര്‍ കളക്ഷന്‍ ഏതൊക്കെയാണെന്ന് അറിയാമോ? പരിശോധിക്കാം.

Also Read: IND vs AUS: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കൂടുതല്‍ ജയം, ഇന്ത്യന്‍ നായകന്മാരില്‍ മുന്നിലാര്?Also Read: IND vs AUS: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കൂടുതല്‍ ജയം, ഇന്ത്യന്‍ നായകന്മാരില്‍ മുന്നിലാര്?

1.64 കോടിയുടെ റേഞ്ച് റോവര്‍

1.64 കോടിയുടെ റേഞ്ച് റോവര്‍

അത്യാഡംഭര കാറായ റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് മോഡലാണ് സഞ്ജുവിന്റെ കൈയിലുള്ള വില കൂടിയ വാഹനം. 1.64 കോടിയാണ് വാഹനത്തിന്റെ ആരംഭ വില. ഈ വാഹനത്തിന്റെ എല്ലാ സാങ്കേതിക വിദ്യയുമുള്ള ഫുള്‍ ഓപ്ഷന്‍ വാഹനത്തിന് 1.9 കോടിയാണ് വില. സഞ്ജുവിന്റെ ഗ്യാരേജില്‍ ഈ വാഹനത്തിന്റെ ഓട്ടോമാറ്റിക്കാണുള്ളത്.

സഞ്ജു പൊതുവേ ഈ വാഹനത്തിലാണ് ദൂര യാത്രകള്‍ ചെയ്യാറ്. മത്സരങ്ങളുടെ തിരക്കുമായി ബന്ധപ്പെട്ട് വീട്ടില്‍ നില്‍ക്കാന്‍ സഞ്ജുവിന് അധികം സമയം ലഭിക്കാറില്ല. എയര്‍പോര്‍ട്ടിലേക്ക് പോകാനായി സഞ്ജു തന്റെ റേഞ്ച് റോവറില്‍ വന്നിറങ്ങുന്ന ചിത്രങ്ങളെല്ലാമുണ്ട്.

Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ?നാല് സ്ഥാനങ്ങളില്‍ ആശയക്കുഴപ്പം!ആരൊക്കെ പുറത്തിരിക്കും?

മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസ്

മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസ്

മറ്റൊരു ആഡംഭര കാറായ മെഴ്‌സിഡസിന്റെ ബെന്‍സ് സി ക്ലാസും സഞ്ജുവിന്റെ ഗ്യാരേജിലുണ്ട്. 55 ലക്ഷം മുതല്‍ 61 ലക്ഷം രൂപവരെയാണ് ഈ വാഹനത്തിനുള്ളത്. സി ക്ലാസ് പെട്രോള്‍ ടോപ് മോഡലിന് 55 ലക്ഷവും ബേസ് മോഡലിന് 56 ലക്ഷവും ഓട്ടോമാറ്റിക്കിന് 61 ലക്ഷവുമാണ് വില.

സഞ്ജുവിന്റെ ആദ്യ സമയത്തെ കാര്‍ കളക്ഷനുകളിലൊന്നാണിത്. എന്നാല്‍ ഇപ്പോള്‍ ഈ വാഹനത്തില്‍ അദ്ദേഹം പുറത്തിറങ്ങുന്നത് അധികം കാണാനാവുന്നില്ല. അദ്ദേഹത്തിന്റെ പിതാവ് പല തവണ ഈ വാഹനത്തില്‍ വന്നിറങ്ങുന്നതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.

ബിഎംഡബ്ല്യു 5

ബിഎംഡബ്ല്യു 5

മെറ്റൊരു പ്രമുഖ കാര്‍ ബ്രാന്റായ ബിഎംഡബ്ല്യു 5 വാഹനവും സഞ്ജുവിന്റെ ഗ്യാരേജിലുണ്ട്. 52 ലക്ഷം മുതല്‍ 69.7 ലക്ഷംവരെയാണ് ഈ വാഹനത്തിനുള്ളത്. ഈ മോഡലിന്റെ ഡീസല്‍ വാഹനത്തിന് 53 ലക്ഷമാണ് വാങ്ങാന്‍ ആവിശ്യമായിട്ടുള്ളത്. ഒാട്ടോമാറ്റിക്കാണ് സഞ്ജുവിന്റെ കൈവശമുള്ളത്.

ഈ വാഹനത്തിന് ഏകദേശം 65 ലക്ഷത്തോളം വിലയുണ്ടെന്നാണ് വിവരം. ഇതും സഞ്ജുവിന്റെ ആദ്യത്തെ കാര്‍ കളക്ഷനില്‍ ഉള്‍പ്പെടുന്ന വാഹനമാണ്. ഇപ്പോള്‍ അധികം സഞ്ജു ഈ വാഹനത്തില്‍ സഞ്ചരിക്കുന്നത് കാണാറില്ല.

ഔഡി എ6

ഔഡി എ6

ഔഡിയുടെ സൂപ്പര്‍ മോഡലായ എ6 വാഹനവും സഞ്ജുവിന്റെ ഗ്യാരേജിലുണ്ട്. 60-66 ലക്ഷത്തിനുള്ളിലാണ് ഈ വാഹനത്തിന്റെ വില വരുന്നത്. സെഡാന്‍ ടൈപ്പിലുള്ള വാഹനത്തില്‍ പ്രീമിയം ടെക്‌നോളജിയാണുള്ളത്. നാട്ടില്‍ വരുമ്പോള്‍ ഈ വാഹനവും സഞ്ജു ഉപയോഗിക്കാറുണ്ട്.

സഞ്ജുവിന്റെ ഇഷ്ട വാഹനങ്ങളിലൊന്നാണിതെന്നാണ് സ്‌പോര്‍ട്‌സ് കീഡയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതും സഞ്ജുവിന്റെ ഗ്യാരേജില്‍ പ്രൗഡിയോടെ കിടക്കുന്നു.

Also Read: IND vs AUS: ഗില്‍ പ്ലേയിങ് 11 വേണ്ട!പക്ഷെ അവന്‍ കളിക്കണം-കൗതുക അഭിപ്രായവുമായി ഡികെ

ലെക്‌സസ് ഇഎസ്300എച്ച്

ലെക്‌സസ് ഇഎസ്300എച്ച്

അവസാനമായി സഞ്ജു തന്റെ ഗ്യാരേജിലേക്കെത്തിച്ച വാഹനം ലെക്‌സസ് ഇഎസ്300എച്ച് എന്ന മോഡലാണ്. ഫൈവ് സീറ്റര്‍ വാഹനം ഭാര്യ ചാരുവിനോടൊപ്പം സഞ്ജു വാങ്ങാന്‍ വന്നതിന്റെ ചിത്രങ്ങളടക്കം വൈറലായിരുന്നു. 22.37 മൈലേജുള്ള ഈ വാഹനത്തിന്റെ വില 58 ലക്ഷമാണ്. പജീറോയും സഞ്ജുവിന്റെ കാര്‍ കളക്ഷനിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

Story first published: Saturday, February 4, 2023, 18:46 [IST]
Other articles published on Feb 4, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X