വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് നടത്തി നാണംകെടുമോ? ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് ആശങ്ക

Ranchi Will Think ‘Twice’ About Hosting Tests In The Future | Oneindia Malayalam

റാഞ്ചി: അടുത്തതവണ ടെസ്റ്റ് മത്സരത്തിന് വേദിയാകും മുന്‍പേ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ രണ്ടുപ്രാവശ്യം ചിന്തിക്കും. ശനിയാഴ്ച്ച ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ആരംഭിക്കാനിരിക്കെ 1,500 ടിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ വിറ്റുപോയത്. നാളെ കളി കാണാന്‍ ആളുണ്ടാകുമോയെന്ന ആശങ്ക അസോസിയേഷനുണ്ട്. 39,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലാണ് ഈ ദുരവസ്ഥ.

ടിക്കറ്റു വിൽപ്പന കുറവ്

നിലവില്‍ 250 രൂപയാണ് മത്സരം കാണുന്നതിന് പ്രതിദിനം നിശ്ചയിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ടിക്കറ്റു വാങ്ങാന്‍ വലിയ തിരക്കുണ്ടാവുമെന്ന് കരുതി സ്റ്റേഡിയത്തില്‍ അഞ്ചു കൗണ്ടറുകളും ക്രിക്കറ്റ് അസോസിയേഷന്‍ തുടങ്ങിയിരുന്നു. പക്ഷെ വ്യാഴാഴ്ച്ച വരെ കാര്യമായ ടിക്കറ്റു വില്‍പ്പനയുണ്ടായില്ല.

നേരത്തെ പൂനെയിലും സമാന സാഹചര്യമായിരുന്നു ഉടലെടുത്തത്. ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായ 11 ജയങ്ങളെന്ന ചരിത്ര നിമിഷത്തിന്് ചുരുക്കം കാണികള്‍ മാത്രമേ സ്റ്റേഡിയത്തില്‍ സാക്ഷ്യം വഹിച്ചുള്ളൂ. റാഞ്ചിയിലും ചിത്രം മാറില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം.

സൌജന്യ ടിക്കറ്റുകൾ

അവധി ദിവസങ്ങളുണ്ടെങ്കിലും മൂന്നാം ടെസ്റ്റിന് ടിക്കറ്റെടുത്ത് വരുന്ന കാണികള്‍ കുറവായിരിക്കും. സുരക്ഷാ ജീവനക്കാര്‍ക്ക് 5,000 കോംപ്ലിമെന്ററി ടിക്കറ്റുകള്‍ അസോസിയേഷന്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ സ്‌കൂളുകള്‍ക്കും ക്ലബുകള്‍ക്കും അക്കാദമികള്‍ക്കുമായി 10,000 ടിക്കറ്റുകള്‍ വേറെയും ജെഎസ്‌സിഎ (ജാര്‍ഖണ്ഡ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍) സൗജന്യനമായി നല്‍കിയിട്ടുണ്ട്.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: സ്മിത്തിന്റെ സിംഹാസനം പിടിക്കാന്‍ കോലി... തൊട്ടരികെ, വ്യത്യാസം ഇത്രമാത്രം

ഒഴിഞ്ഞുമാറുന്നത് ശരിയല്ല

എന്തായാലും അടുത്തതവണ ടെസ്റ്റ് മത്സരത്തിന് വേദിയാകാന്‍ അവസരം ലഭിച്ചാല്‍ രണ്ടുപ്രാവശ്യം ആലോചിക്കുമെന്ന് പുതിയ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് നഫീസ് ഖാന്‍ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.

ഇതേസമയം ബിസിസിഐയുടെ ആവശ്യം നിരാകരിക്കാന്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കാവില്ല. വരുമാനം കുറവാണെന്ന് പറഞ്ഞ് ടെസ്റ്റ് സംഘടിപ്പിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് നീതിയല്ല. ക്രിക്കറ്റിന്റെ സ്വത്വം ടെസ്റ്റിലാണ്. വരുമാനം ചൂണ്ടിക്കാട്ടി ഓരോ ക്രിക്കറ്റു അസോസിയേഷനും പിന്മാറാന്‍ തുടങ്ങിയാല്‍ ടെസ്റ്റ് പാരമ്പര്യം അന്യം നിന്നുപോകുമെന്ന് നഫീസ് ഖാന്‍ അഭിപ്രായപ്പെട്ടു.

പക്ഷെ നഷ്ടമില്ല

ക്രിക്കറ്റു പ്രേമിയെന്ന നിലയ്ക്ക് ഒഴിഞ്ഞുകിടക്കുന്ന സ്റ്റാന്‍ഡുകള്‍ വേദനാജനകമാണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ പിങ്ക് ബോള്‍ (ഡേ/നൈറ്റ്) പോലുള്ള ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഡേ/നൈറ്റ് മത്സരങ്ങള്‍ സജീവമാക്കണമെന്ന പക്ഷക്കാരനാണ് നിയുക്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും.

എന്തായാലും ടിക്കറ്റെടുത്ത് കളി കാണാന്‍ വരുന്നവര്‍ കുറഞ്ഞാലും ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് നഷ്ടമൊന്നും സംഭവിക്കില്ല. കാരണം റാഞ്ചി സ്റ്റേഡിയത്തില്‍ ടെസ്റ്റ് സംഘടിപ്പിക്കാന്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് ഒരു കോടി രൂപയാണ് ബിസിസിഐ നല്‍കിയിട്ടുള്ളത്.

Source: The Indian Express

Story first published: Friday, October 18, 2019, 12:37 [IST]
Other articles published on Oct 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X