ഇന്ത്യന്‍ വനിതാ ടീമില്‍ പൊട്ടിത്തെറി തീരില്ല!! പവാര്‍ വീണ്ടും വരുന്നു... മിതാലി വിരമിക്കുമോ?
ദില്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ വീണ്ടുമൊരു പൊട്ടിത്തെറി നടന്നേക്കാന്‍ സാധ്യത. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ട്വന്റി20 ലോകകപ്പിനിടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരമായ മിതാലി രാജും അന്നത്തെ കോച്ചായിരുന്ന രമേഷ് പവാറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ അടുത്തിടെ മറനീക്കി പുറത്തുവന്നിരുന്നു. ലോകകപ്പിന്റെ സെമി ഫൈനലില്‍ മിതാലിയെ പുറത്തിരുത്തിയതായിരുന്നു ഇതിന്റെ പ്രധാന കാരണം. ഇതേ തുടര്‍ന്ന് പവാറിനെതിരേ മിതാലി യും മിതാലിക്കെതിരേ പവാറും ആരോപണങ്ങളുന്നയിച്ചിരുന്നു.
താല്‍ക്കാലിക കോച്ചായിരുന്ന പവാര്‍ കാലാവധിക്കു ശേഷം പടിയിറങ്ങിയതോടെ പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. പവാര്‍ വീണ്ടും കോച്ചാവാന്‍ താല്‍പ്പര്യമുണ്ടെന്ന് കാണിച്ചു അപേക്ഷ നല്‍കിയിരിക്കുകയാണ്. വനിതാ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെയും പിന്തുണയാണ് ഇതിനു കാരണം.

പിന്തുണച്ചവരെ നിരാശരാക്കില്ലെന്ന് പവാര്‍
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും വൈസ് ക്യാപ്റ്റന്‍ സ്മൃതിയും നല്‍കിയ അകമഴിഞ്ഞ പിന്തുണയാണ് വീണ്ടും പരിശീകസ്ഥാനത്തേക്കു അപേക്ഷ നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു 40 കാരനായ പവാര്‍ വ്യക്തമാക്കി.
അവരെ നിരാശരാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകീട്ട് വീണ്ടും അപേക്ഷിച്ചതെന്നും പവാര്‍ പറഞ്ഞു. പവാറിനെക്കൂടാതെ മറ്റാരൊക്കെ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അവസാന തിയ്യതിയായ 14നു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.

ഗുരുതര ആരോപണങ്ങള്‍
ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായ ശേഷം ഗുരുതര ആരോപണങ്ങളാണ് മിതാലി പവാറിനെതിരേ ഉന്നയിച്ചത്. തന്റെ കരിയര്‍ തകര്‍ക്കാന്‍ പവാറും ഭരസമിതി അംഗമായ ഡയാന എഡുല്‍ജിയും ശ്രമിക്കുന്നുണ്ടെന്നും പക്ഷപാതപരമായാണ് അവരുടെ പെരുമാറ്റമെന്നും മിതാലി ആരോപിച്ചിരുന്നു.
എന്നാല്‍ ഇതിനു പിന്നീട് പവാര്‍ ബിസിസിഐക്കു വിശദീകരണവും നല്‍കി. ലോകകപ്പില്‍ ഓപ്പണിങ് സ്ഥാനം നല്‍കാത്തതിനെ തുടര്‍ന്ന് മിതാലി വിരമിക്കുമെന്ന് ഭീഷണി മുഴക്കിയെന്നും ഇത് ടീമിനെയാകെ ഉലച്ചുവെന്നും പവാര്‍ ആരോപിച്ചിരുന്നു.

ബിസിസിഐ ത്രിശങ്കുവില്‍
പവാര്‍ വീണ്ടും കോച്ചാവാന്‍ രംഗത്തുവന്നതോടെ ബിസിസിഐയാണ് ത്രിശങ്കുവിലായത്. നിലവിലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ താല്‍പ്പര്യം പരിഗണിക്കണോ, അതോ രാജ്യം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മിതാലിക്കൊപ്പം നില്‍ക്കണോയെന്നതാണ് ബിസിസിഐയെ ആശയക്കുഴപ്പത്തിലാക്കുക.
രണ്ടു പേരെയും പിണക്കാതെ എങ്ങനെ ടീമിനു മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമെന്നതായിരിക്കും ബിസിസിഐയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

മിതാലി വിരമിച്ചേക്കും
ലോകകപ്പിനു ശേഷമുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ടീം ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഹര്‍മന്‍പ്രീതുള്‍പ്പെടെയുള്ളവര്‍ പവാറിനൊപ്പമാണെങ്കില്‍ മിതാലിയും മറ്റു ചില കളിക്കാരും മറുപക്ഷത്താണ്. പവാറിനും മിതാലിക്കും ഇനിയൊരിക്കലും ഒത്തൊരുമയോടെ മുന്നോട്ടു പോവാന്‍ കഴിയില്ലെന്നു വ്യക്തമായിക്കഴിഞ്ഞു.
ഹര്‍മന്‍പ്രീതിന്റെ കൂടി അഭ്യര്‍ഥന പരിഗണിച്ച് പവാറിനെ വീണ്ടും കോച്ചായി തിരഞ്ഞെടുക്കുകയാണങ്കില്‍ അതു മിതാലിയുടെ വിരമിക്കലിനു വഴിവയ്ക്കുമെന്നാണ് ആരാധകരുടെ ആശങ്ക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications