വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ വനിതാ ടീമിന് വീണ്ടും നല്ല കാലം... പവാര്‍ പടിയിറങ്ങി!! തിരിച്ചുവരവില്ല, മിതാലിക്ക് ആശ്വാസം

ടീമുമായുള്ള പവാറിന്റെ കരാര്‍ അവസാനിച്ചു

By Manu
തിരിച്ചുവരവില്ല, മിതാലിക്ക് ആശ്വാസം | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ മിതാലി രാജും കോച്ച് രമേഷ് പവാറും തമ്മിലുള്ള തര്‍ക്കവും ആരോപണ, പ്രത്യാരോപണങ്ങളുമെല്ലാം ഇന്ത്യന്‍ വനിതാ ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസില്‍ സമാപിച്ച വനിതാ ലോക ടി20യുടെ സെമി ഫൈനലിനുള്ള ടീമില്‍ നിന്നും മിതാലി ഒഴിവാക്കപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം.

അഡ്‌ലെയ്ഡ് ടെസ്റ്റ്: പൃഥ്വിക്കു പകരമാര്? ഹിറ്റ്മാന്‍ വരുമോ? സാധ്യതകള്‍ ഇങ്ങനെ...അഡ്‌ലെയ്ഡ് ടെസ്റ്റ്: പൃഥ്വിക്കു പകരമാര്? ഹിറ്റ്മാന്‍ വരുമോ? സാധ്യതകള്‍ ഇങ്ങനെ...

ഐഎസ്എല്‍: പൂനെയും കടന്ന് ബംഗളൂരുവിന്റെ കുതിപ്പ് (2-1)... ലീഗില്‍ അഞ്ചടി മുന്നില്‍ ഐഎസ്എല്‍: പൂനെയും കടന്ന് ബംഗളൂരുവിന്റെ കുതിപ്പ് (2-1)... ലീഗില്‍ അഞ്ചടി മുന്നില്‍

ഇതിന്റെ പേരിലാണ് മിതാലിയും പവാറും തമ്മില്‍ കൊമ്പുകോര്‍ത്തത്. പവാര്‍ തന്റെ കരിയര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചതായി മിതാലി ആരോപിച്ചപ്പോള്‍ മിതാലി അഹങ്കാരിയും പിടിവാശിക്കാരിയുമാണെന്നാണ് പവാര്‍ ആരോപിച്ചത്. എന്നാല്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ ഇനിയെല്ലാം കലങ്ങിത്തെളിയാന്‍ പോവുകയാണ്.

കരാര്‍ അവസാനിച്ചു

കരാര്‍ അവസാനിച്ചു

വനിതാ ടീമിന്റെ പരിശീലകനായി പവാറിനെ മൂന്നു മാസത്തേക്കാണ് നിയമിച്ചിരുന്നത്. വെള്ളിയാഴ്ച കരാര്‍ കാലാവധി അവസാനിക്കുകയും ചെയ്തു. ഇതോടെ മിതാലി- പവാര്‍ ഏറ്റുമുട്ടലിന് അന്ത്യമായിരിക്കുകയാണ്. പുതിയ പരിശീലകസ്ഥാനത്തേക്കു അപേക്ഷ സ്വീകരിക്കാനാണ് ഇനി ബിസിസിഐയുടെ നീക്കം.
പവാറിനെ വീണ്ടുമൊരിക്കല്‍ കൂടി കോച്ചായി പരിഗണിക്കാനുള്ള സാധ്യത തീരെ കുറവാണ്. പരിശീലകസ്ഥാനത്തേക്ക് നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം അപേക്ഷ അയക്കാനുമിടയില്ല. പവാറിനെ വീണ്ടും പരിഗണിക്കാന്‍ സാധ്യത തീരെ കുറവാണമെന്ന് മുതിര്‍ന്ന ബിസിസിഐ അംഗം തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു.

നിയമിക്കപ്പെടുന്നത് ആഗസ്റ്റില്‍

നിയമിക്കപ്പെടുന്നത് ആഗസ്റ്റില്‍

ഈ വര്‍ഷം ആഗസ്റ്റിലാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ താല്‍ക്കാലിക പരിശീലകനായി പവാര്‍ നിയമിക്കപ്പെടുന്നത്. പരിശീലനവുമായി ബന്ധപ്പെട്ട് സീനിയര്‍ താരങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് തുഷാര്‍ അറോത്തെ പരിശീലകസ്ഥാനം രാജി വച്ചതിനെ തുടര്‍ന്നാണ് പകരക്കാരനായി പവാര്‍ എത്തിയത്. എന്നാല്‍ മുന്‍ കോച്ചിനെപ്പോലെ പവാറും സീനിയര്‍ താരമായ മിതാലിയോട് ഉടക്കിയാണ് ടീം വിടുന്നത്.

മിതാലി- ഹര്‍മന്‍പ്രീത് പിണക്കം

മിതാലി- ഹര്‍മന്‍പ്രീത് പിണക്കം

മിതാലിയും പവാറും തമ്മില്‍ മാത്രമായിരുന്നില്ല ലോകകപ്പിനു ശേഷം മിതാലിയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും തമ്മിലുള്ള ബന്ധത്തിലും വിള്ളല്‍ വീണിരുന്നു. ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയില്ലെങ്കിലും ഹര്‍മന്‍പ്രീതിനെ കുറ്റപ്പെടുത്തി മിതാലി സംസാരിച്ചപ്പോള്‍ താരത്തിന്റെ മാനേജര്‍ അനീഷ ഗുപ്തയും ഇന്ത്യന്‍ ക്യാപ്റ്റനെ വിമര്‍ശിച്ചിരുന്നു.
ഇപ്പോള്‍ പവാര്‍ ടീമിന്റെ പടിയിറങ്ങിയതോടെ മിതാലിയും ഹര്‍മന്‍പ്രീതും തമ്മിലുള്ള പിണക്കം മാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ന്യൂസിലാന്‍ഡ് പര്യടനം

ന്യൂസിലാന്‍ഡ് പര്യടനം

ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് വനിതാ ടീം അടുത്തതായി കളിക്കാന്‍ പോവുന്നത്. ജനുവരിയില്‍ പുതിയ കോച്ചിനു കീഴിലാവും ഇന്ത്യ കിവീസ് പര്യടനത്തിന് പുറപ്പെടുക. ലോകകപ്പിനിടെയുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് മിതാലിയും ഹര്‍മന്‍പ്രീതും അടുത്ത പരമ്പരയില്‍ ഒത്തൊരുമയോടെ മുന്നോട്ടു പോവുമോയെന്നാണ് തങ്ങള്‍ ഉറ്റുനോക്കുന്നത്. അതല്ല അഭിപ്രായവ്യത്യാസം ഇനിയും തുടര്‍ന്നാല്‍ അതു ടീമിനെയാകെ ബാധിക്കുമെന്നും ഒരു മുതിര്‍ന്ന ബിസിസിഐ അംഗം പറയുന്നു.

 മൗനം പാലിച്ച് ഹര്‍മന്‍പ്രീത്

മൗനം പാലിച്ച് ഹര്‍മന്‍പ്രീത്

മിതാലിയും പവാറും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് ഹര്‍മന്‍പ്രീത് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ലോകകപ്പ് സെമിയില്‍ മിതാലിയെ ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വിമര്‍ശനം നേരിട്ടപ്പോള്‍ എല്ലാം ടീം മാനേജ്‌മെന്റിന്റെ തീരുമാനമായിരുന്നുവെന്നായിരുന്നു ഹര്‍മന്‍പ്രീതിന്റെ പ്രതികരണം. മിതാലിയുടെ മാനേജര്‍ ട്വിറ്ററിലൂടെ രൂക്ഷമായി വിമര്‍ശിച്ചപ്പോഴും ഹര്‍മന്‍പ്രീത് മൗനം പാലിക്കുകയായിരുന്നു.

Story first published: Saturday, December 1, 2018, 11:01 [IST]
Other articles published on Dec 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X