Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ഇന്ത്യന്‍ താരം രമേഷ് പവാര്‍ ക്രിക്കറ്റ് പരിശീലകനായി ചുമതലയേല്‍ക്കും

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രമേഷ് പവാര്‍ മുംബൈയുടെ പരിശീലകനായി ചുമതലയേല്‍ക്കും. രഞ്ജി ട്രോഫി ക്രിക്കറ്റിനായി ഒരുങ്ങുന്ന ടീമിനെ പരിശീലിപ്പിക്കുകയാകും ഓഫ് സ്പിന്നറായിരുന്ന രമേഷ് പവാറിന്റെ ചുമതല. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ക്രിക്കറ്റ് ഇംപ്രൂവ്‌മെന്റ് കമ്മറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അതേസമയം ഇക്കാര്യം പരസ്യമാക്കിയിട്ടില്ല.

cricket

നേരത്തെ എംസിഎയുടെ അക്കാദമിയില്‍ സ്പിന്‍ പരിശീലകനായിരുന്നു രമേഷ്. അന്ന് ക്രിക്കറ്റ് അസോസിയേഷനെതിരെ വിമര്‍ശിച്ചത് വിവാദമായിരുന്നു. അതുകൊണ്ടുതന്നെ താരത്തിന്റെ നിയമനം മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അംഗീകരിക്കുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. സ്വാതന്ത്രത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു രമേഷ് പവാറിന്റെ അന്നത്തെ വിമര്‍ശനം.

പവാര്‍ അല്ലെങ്കില്‍ മുംബൈയ്ക്ക് പുറത്തുള്ള ഒരാളായിരിക്കും പരിശീലകന്‍. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ അജയ് രത്രയ്ക്ക് പകരക്കാരനെയാണ് മുംബൈ അന്വേഷിക്കുന്നത്. മുന്‍ വിക്കറ്റ് കീപ്പര്‍ വിജയങ്ക് സാമന്ത്, മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ പ്രവീണ്‍ ആംറെ എന്നിവരും പരിഗണനയിലാണ്. പവാര്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ക്ഷമ പറഞ്ഞാല്‍ അദ്ദേഹത്തെ പരിശീലകനാക്കിയേക്കും. ഇന്ത്യയ്ക്കു വേണ്ടി 31 ഏകദിനങ്ങളിലും രണ്ട് ടെസ്റ്റുകളില്‍ പവാര്‍ കളിച്ചിട്ടുണ്ട്.

Story first published: Thursday, July 12, 2018, 18:02 [IST]
Other articles published on Jul 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+