Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോച്ചിനെതിരെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍; രമേഷ് പവാര്‍ പുതിയ പരിശീലകന്‍

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ തുഷാര്‍ അറോത്തെ രാജിവെച്ചൊഴിഞ്ഞ സ്ഥാനത്തേക്ക് രമേഷ് പവാര്‍ നിയമിതനായി. രമേഷ് പവാറിനോട് താത്കാലിക പരിശീലകനായി ചുമതലയേല്‍ക്കാന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചു. തുഷാറിനെതിരെ ചില മുതിര്‍ന്ന വനിതാ താരങ്ങള്‍ ഗുരുതരമായ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് രാജിയെന്ന് അഭ്യൂഹമുണ്ട്.

അടുത്തിടെ സമാപിച്ച ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതകള്‍ ബംഗ്ലാദേശിനോട് തോറ്റിരുന്നു. ഇതോടെ തുഷാറിന്റെ സ്ഥാനം തെറിക്കുമെന്നുറപ്പായിരുന്നെങ്കിലും ക്രിക്കറ്റ് താരങ്ങളില്‍നിന്നും പരാതി ലഭിച്ചതോടെയാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. സ്ഥിരം പരിശീലകനായി ബിസിസിഐ പുതിയ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട് ബെംഗളുരുവില്‍ ഈ മാസം 25-ാം തീയതി മുതല്‍ ഓഗസ്റ്റ് 3 വരെ നടക്കുന്ന പരിശീലന ക്യാമ്പില്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രമേഷ് പവാര്‍ പാഠങ്ങള്‍ പകര്‍ന്നുനല്‍കും. രമേഷ് പവാറിനെ മുംബൈ ടീമിന്റെ പരിശീലകനായി നിയമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ ടീമിന്റെ ചുമതല വന്നിരിക്കുന്നത്.

rameshpowar1

ഓഗസ്തില്‍ ശ്രീലങ്കയക്കെതിരെ ഇന്ത്യന്‍ ടീം പരമ്പര കളിക്കുന്നുണ്ട്. ഇതിനായി ടീമിനെ സജ്ജമാക്കുകയാണ് രമേഷ് പവാറിന്റെ ചുമതല. ഇന്ത്യയ്ക്കുവേണ്ടി 2 ടെസ്റ്റുകളിലും, 31 ഏകദിനങ്ങളിലും പവാര്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 6 വിക്കറ്റുകളും ഏകദിനത്തില്‍ 34 വിക്കറ്റുകളും നേടിയെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തിളങ്ങാനായില്ല.

Story first published: Monday, July 16, 2018, 18:24 [IST]
Other articles published on Jul 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+