ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ താരത്തെ നിയമിച്ചു
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ദേശീയ താരം രമേഷ് പവാറിനെ നിയമിച്ചു. മുന്‍ കോച്ച് തുഷാര്‍ അറോത്തെ രാജിവെച്ചതിനെ തുടര്‍ന്നാണ് ബിസിസിഐ പുതിയ പരിശീലകനെ തേടിയത്. നവംബര്‍ 2018വരെയാണ് രമേഷ് പവാറിന്റെ നിയമനം. ടീമിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കരാര്‍ നീട്ടിയേക്കും.
സപ്തംബറില്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന പരമ്പരയാണ് പരിശീലകനെന്ന നിലയില്‍ രമേഷ് പവാറിന്റെ ആദ്യ വെല്ലുവിളി. ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന പരമ്പരയ്ക്കുശേഷം നവംബറില്‍ വെസ്റ്റിന്‍ഡീസില്‍ തന്നെ ഐസിസി വനിതാ ടി20 ലോകകപ്പും നടക്കും. ഇതിനുശേഷമാകും രമേഷ് പവാറിന്റെ തുടര്‍ന്നുള്ള ചുമതലയെക്കുറിച്ച് തീരുമാനിക്കുക.

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റിക്കു മാത്രമെ ദീര്‍ഘകാല പരിശീലകനെ നിയമിക്കാനുള്ള അവകാശമുള്ളൂ. പവാറിനെ നേരത്തെ തന്നെ വനിതാ ടീമിന്റെ താത്കാലിക പരിശീലകനായി ചുമതലപ്പെടുത്തിയിരുന്നു. ടീം ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുകയാണ്.
കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ വനിതാ ടീമിന്റെ പരിശീലകനാകുന്ന മൂന്നാമത്തെയാളാണ് രമേഷ് പവാര്‍. അറോത്തയെ കൂടെതെ പൂര്‍ണിമ റാവുവും ഇന്ത്യന്‍ പരിശീലകയായി. 2004-2007 ഇന്ത്യയ്ക്കുവേണ്ടി 31 ഏകദിനങ്ങളിലും രണ്ടു ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്ട് പവാര്‍. ഏകദിനത്തില്‍ 34 വിക്കറ്റുകളും നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications