Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയും രോഹിതും തമ്മില്‍ മികച്ചവനാവാനുള്ള മത്സരം ഇന്ത്യക്ക് ഗുണം ചെയ്യുന്നു- റമീസ് രാജ

കറാച്ചി: ആധുനിക ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരനിരയെ പരിശോധിക്കുമ്പോള്‍ പ്രതിഭാശാലികളുടെ വലിയ നിര തന്നെ കാണാന്‍ സാധിക്കും. അതില്‍ പ്രധാനപ്പെട്ട രണ്ടുപേര്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഉപ നായകന്‍ രോഹിത് ശര്‍മയുമാണ്. ഇരുവരും നിലവിലെ സൂപ്പര്‍ താരങ്ങളുമാണ്. ടീമിനുള്ളില്‍ മികച്ച താരമാവാന്‍ ഇരുവരും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്നുണ്ട്.

ഇപ്പോഴിതാ രോഹിതും കോലിയും തമ്മില്‍ ടീമിനുള്ളില്‍ നടത്തുന്ന ശക്തമായ പോരാട്ടം ഇന്ത്യക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം റമീസ് രാജ. ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ടീമിനുള്ളിലെ താരങ്ങള്‍ ഏറ്റവും മികച്ചവനാവാന്‍ പരസ്പരം മത്സരിക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നാണ് റമീസ് പറയുന്നത്.

'മികച്ച പ്രകടനം നടത്തുന്ന താരങ്ങളോടുള്ള അസൂയ എപ്പോഴും ടീമില്‍ ഉണ്ടാകുന്നതാണ്. അതൊരു നല്ല കാര്യമാണോ ചീത്തകാര്യമാണോയെന്ന് അറിയില്ല. എന്നാല്‍ ഞാന്‍ കളിച്ചിരുന്ന കാലത്ത് ടീമിന്റെ സാഹചര്യം വളരെ പ്രധാനപ്പെട്ടതായിരുന്നു. ഇമ്രാന്‍ ഖാന്റെ കീഴില്‍ ടീമിന്റെ സാഹചര്യം മികച്ചതായിരുന്നു. മികച്ച താരങ്ങള്‍തമ്മില്‍ ടീമിനുള്ളില്‍ ആരോഗ്യപരമായി എപ്പോഴും മത്സരിക്കും. അത് ടീമിന് തന്നെയാണ് ഗുണം ചെയ്യുക. വിരാടും കോലിയും പരസ്പരം മത്സരിക്കുന്നുണ്ട്. എന്നാല്‍ ഒരുമിച്ച് ക്രീസിലുള്ളപ്പോള്‍ താരങ്ങള്‍ പരസ്പരം സഹായിച്ച് മുന്നോട്ട് പോകും'-റമീസ് പറഞ്ഞു.

rameezraja-virat-rohit-

ഇന്ത്യക്കായി രോഹിതും കോലിയും മികച്ച പ്രകടനമാണ് സമീപകാലത്തടക്കം നടത്തുന്നത്. ഇന്ത്യയുടെ ഓപ്പണറായ ശേഷമാണ് രോഹിത് ഇത്തരത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ തുടങ്ങിയത്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയുള്ള രോഹിത് നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിര ഓപ്പണറാണ്. വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ്.

കോലിയും രോഹിതും തമ്മിലുള്ള സുഹൃത് ബന്ധത്തിന് ഇടയ്ക്ക് വിള്ളലേറ്റിരുന്നു. ഇരുവരും തമ്മില്‍ പരസ്പരം സംസാരിക്കുന്നത് വരെ കുറവായിരുന്നു. ഒരിക്കല്‍ രോഹിതിന് പരിക്കേറ്റ വിവരം താന്‍ അറിഞ്ഞില്ലെന്ന വാര്‍ത്താ സമ്മേളനത്തിലെ കോലിയുടെ പ്രസ്താവന ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതയെയാണ് ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ കഴിഞ്ഞിടെ രവി ശാസ്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടല്‍ ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത അവസാനിപ്പിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ കളത്തില്‍ കോലിയെ ക്യാപ്റ്റന്‍സിയില്‍ സഹായിക്കാനും അഭിപ്രായങ്ങള്‍ പങ്കുവെക്കാനും രോഹിത് തയ്യാറാവുന്നുണ്ട്. ഇരുവരും ഒരുമിച്ച് മുന്നേറുന്നത് ഗുണം ചെയ്യുന്നത് ഇന്ത്യക്കാണ്.

2015ന് ശേഷം ഏകദിന ഫോര്‍മാറ്റ് കോലിയും രോഹിതും അടക്കിഭരിക്കുകയാണ്.68.4 ശരാശരിയില്‍ 5888 റണ്‍സ് കോലി നേടിയപ്പോള്‍ 61.9 ശരാശരിയില്‍ 5391 റണ്‍സ് രോഹിതിന്റെ പേരിലുമുണ്ട്. 22 സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും കോലി നേടിയപ്പോള്‍ 24 സെഞ്ച്വറിയും 20 അര്‍ധ സെഞ്ച്വറിയുമാണ് രോഹിത് സ്വന്തമാക്കിയത്.

Story first published: Wednesday, June 9, 2021, 8:55 [IST]
Other articles published on Jun 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+