Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാമചന്ദ്ര ഗുഹ രാജിവച്ചൊഴിഞ്ഞു, പിന്നിൽ ബിസിസിഐയിലെ തർക്കങ്ങൾ !!

മുംബൈ: ബിസിസിഐ ഭരണസമിതിയില്‍ നിന്ന് രാമചന്ദ്ര ഗുഹ രാജിവച്ചു. 2017 ജനുവരി 30ന് സുപ്രീം കോടതിയാണ് ഗുഹയെ തല്‍സ്ഥാനത്തേയ്ക്ക് നിയമിച്ചത്. രാജിക്കത്ത് ബിസിസിഐ ചെയര്‍മാ‍ന്‍ വിനോദ് റായിയ്ക്ക് കൈമാറിയതായി ചരിത്രകാരൻ കൂടിയായ രാമചന്ദ്രഗുഹ വ്യക്തമാക്കി. ലോധ കമ്മിറ്റി നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി സുപ്രീം കോടതിയാണ് അഡ്മിനിസ്ട്രേറ്റേഴ്സ് പാനലിനെ നിയോഗിച്ചിട്ടുള്ളത്.

ലോധ കമ്മിറ്റി നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി സുപ്രീം കോടതിയാണ് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ നിയോഗിച്ചിട്ടുള്ളത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്ന് ഗുഹയെ ഉദ്ധരിച്ച് വ്യക്തമാക്കി. രാജിയ്ക്ക് അപേക്ഷ നൽകാന്‍ നിർദേശിച്ച സുപ്രീം കോടതി അപേക്ഷ ജൂലൈയില്‍ പരിഗണിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 photo-2017-

ഇന്ത്യ കിക്കറ്റ് ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഗുഹയുടെ രാജി. എന്നാൽ കോച്ച് അനിൽ കുബ്ലെയും വിരാട് കോഹ്ലിയും തമ്മിലുള്ള കലഹങ്ങളാണോ രാജിയ്ക്ക് പിന്നിലെന്ന് വ്യക്തമല്ല. ഗുഹയുടെ രാജി അമ്പരിപ്പിച്ചുവെന്ന് പ്രതികരിച്ച ബിസിസിഐ വക്താവ് കുംബ്ലെ- കോഹ്ലി തര്‍ക്കങ്ങളാണോ ഇതിന് പിന്നിലെന്ന ചോദ്യത്തോട് പ്രതികരിക്കാൻ തയ്യാറായില്ലെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
Story first published: Friday, June 2, 2017, 13:05 [IST]
Other articles published on Jun 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+