വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സഞ്ജുവിനെക്കൊണ്ടാവില്ല! നേരത്തേ ആയിപ്പോയി- ക്യാപ്റ്റനാക്കിയതിനെ വിമര്‍ശിച്ച് ഗംഭീര്‍

സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ തീരുമാനം ഗംഭീര്‍ ശരിവച്ചു

1
Gautam Gambhir Questions Appointment Of Sanju Samson As Skipper | Oneindia Malayalam

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണിനെ നിയമിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സഞ്ജുവിനെ നായകനാക്കിയത് അല്‍പ്പം നേരത്തേ ആയിപ്പോയെന്നും രണ്ടു തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ഗംഭീര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സീസണില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ ലേലത്തിനു മുമ്പ് ഒഴിവാക്കിയിരുന്നു. രാജസ്ഥാന്റെ ഈ തീരുമാനത്തെ ഗംഭീര്‍ പ്രശംസിക്കുകയും ചെയ്തു.

സ്മിത്തിനെ ഒഴിവാക്കിയത് ഉചിതം

സ്മിത്തിനെ ഒഴിവാക്കിയത് ഉചിതം

സ്മിത്തിനെ പുതിയ സീസണില്‍ നിലനിര്‍ത്തേണ്ടതില്ലെന്നു വച്ചത് ഉചിതമായ തീരുമാനമാണെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഏകദിനം, ടെസ്റ്റ് എന്നിവയിലേതുപോലെ സ്മിത്ത് ടി20യില്‍ അപകടകാരിയല്ല. നിങ്ങള്‍ അദ്ദേഹത്തെ ക്യാപ്റ്റനും പിന്നീട് ഓപ്പണറുമാക്കിയത് കൂടുതല്‍ മോശം തീരുമാനമാണ്. ലേലത്തിനു മുമ്പ് സ്മിത്തിനെ ഒഴിവാക്കിയത് വളരെ ഉചിതമായ തീരുമാനം തന്നെയാണ്. വലിയ തുകയ്ക്കായിരുന്നു അദ്ദേഹത്തെ നേരത്തേ രാജസ്ഥാന്‍ നിലനിര്‍ത്തിയതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിനെ ആക്കേണ്ടിയിരുന്നില്ല

സഞ്ജുവിനെ ആക്കേണ്ടിയിരുന്നില്ല

ടീമിലെ നിര്‍ണായക താരങ്ങളിലൊരാളും വിക്കറ്റ് കീപ്പറുമായ സഞ്ജുവിനെ സ്മിത്തിനു പകരം രാജസ്ഥാന്റെ ക്യാപ്റ്റനാക്കിയത് അത്ര മികച്ച തീരുമാനമായി തനിക്കു തോന്നുന്നില്ലെന്നു ഗംഭീര്‍ തുറന്നടിച്ചു.
ക്യാപ്റ്റന്‍ സ്ഥാനത്തേക്കു രാജസ്ഥാന്‍ ടീമിന് ഒരുപാട് ഓപ്ഷന്‍സില്ലെന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ സഞ്ജുവിനെ ക്യാപ്റ്റനാക്കിയത് അല്‍പ്പം നേരത്തേ ആയിപ്പോയെന്നാണ് തനിക്കു തോന്നുന്നതെന്നും ഗംഭീര്‍ പറഞ്ഞു.
സഞ്ജുവിനെ വേണമെങ്കില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിക്കാവുന്നതായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബട്‌ലറെ ക്യാപ്റ്റനാക്കാമായിരുന്നു

ബട്‌ലറെ ക്യാപ്റ്റനാക്കാമായിരുന്നു

ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരെപ്പോലുള്ള കളിക്കാര്‍ രാജസ്ഥാനുണ്ട്. ഐപിഎല്ലിന്റെ സീസണിലുടനീളം ഇംഗ്ലീഷ് താരങ്ങളുടെ സേവനം ലഭ്യമാണെങ്കില്‍ ബട്‌ലറെ ഞാന്‍ രാജസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനാക്കുമായിരുന്നു. കാരണം എതു ഫോമിലായാലും സീസണിലെ 14 മല്‍സരങ്ങളിലും കളിക്കാന്‍ കഴിയുന്ന താരമാണ് ബട്‌ലറെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി
ബട്‌ലറെ ക്യാപ്റ്റനും സഞ്ജുവിനെ വൈസ് ക്യാപ്റ്റനുമാക്കുന്നതായിരുന്നു നല്ലത്. കാരണം സഞ്ജു അടുത്തിടെ ഇന്ത്യക്കു വേണ്ടി കളിച്ചിരുന്നു. ടീമില്‍ സ്ഥാനമുറപ്പിക്കുന്നതിനായി അദ്ദേഹത്തിന് ഒരുപാട് സമ്മര്‍ദ്ദങ്ങളുണ്ടാവും. ഐപിഎല്‍ ഇതില്‍ വലിയൊരു പങ്കും വഹിക്കുന്ന ടൂര്‍ണമെന്റാണെന്നു നിങ്ങള്‍ക്കറിയാം. ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യയുടെ ടി20 ടീമിലേക്കു പരിഗണിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിനെ ബാധിക്കുമോ?

സഞ്ജുവിനെ ബാധിക്കുമോ?

സഞ്ജുവിന് ക്യാപ്റ്റനായി അവര്‍ പ്രൊമോഷന്‍ നല്‍കി. ക്യാപ്റ്റന്‍സി ഭാരം സഞ്ജുവിന്റെ പ്രകടനത്തെ ബാധിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. രോഹിത് ശര്‍മയെപ്പോലെ വിജയം കൊയ്യാന്‍ സഞ്ജുവിനാവുമോയെന്നു കണ്ടു തന്നെ അറിയണം. ക്യാപ്റ്റനായ ശേഷം മുമ്പത്തേതു പോലെ തന്നെ അപകടകരമായ രീതിയില്‍ സഞ്ജു ബാറ്റ് ചെയ്യണമന്നത് നിര്‍ബന്ധമല്ല. ഉത്തരവാദിത്വം കൂടുന്നതോടെ നിങ്ങള്‍ക്കു സ്വതസിദ്ധമായ പല കാര്യങ്ങളും നിയന്ത്രിക്കേണ്ടിവരും. എന്നാല്‍ സഞ്ജുവില്‍ നിന്നും നിങ്ങളിത് ആഗ്രഹിക്കുന്നുണ്ടാവില്ലെന്നും ഗംഭീര്‍ വിശദമാക്കി.

Story first published: Saturday, January 23, 2021, 12:20 [IST]
Other articles published on Jan 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X