For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍; നാലാം ജയംതേടി രാജസ്ഥാനും ഒന്നാമതെത്താന്‍ ഡല്‍ഹിയും ഏറ്റുമുട്ടും

നാലാം ജയം തേടി രാജസ്ഥാനും ഡല്‍ഹിയും

ജയ്പൂര്‍: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 40-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി കാപ്പിറ്റല്‍സും ഏറ്റുമുട്ടും. ജയ്പൂര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച രാത്രി 8 മണിക്കാണ് മത്സരം. സീസണില്‍ മികച്ച പ്രകടനം നടത്തുന്ന പേരുമാറ്റിയെത്തിയ ഡല്‍ഹി പോയന്റുപട്ടികയില്‍ ഒന്നാമതെത്താനാണ് ശ്രമം. അതേസമയം, മൂന്ന് ജയം മാത്രമുള്ള രാജസ്ഥാന് നിലനില്‍പിനായുള്ള പോരാട്ടമാണ്.

rajasthan-delhi

അജിങ്ക്യ രഹാനെയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റി കഴിഞ്ഞമത്സരത്തിനിറങ്ങിയ രാജസ്ഥാന്‍ മികച്ച പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിനെതിരെ കാഴ്ചവെച്ചത്. അതേ ടീമിനെ തന്നയാകും ഡല്‍ഹിക്കെതിരെയും അണിനിരത്തുക. രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ട ആഷ്ടന്‍ ടര്‍ണറിനെ മാറ്റാന്‍ സാധ്യതയുണ്ട്. ബെന്‍ സ്റ്റോക്‌സ് ഉള്‍പ്പെടെയുള്ള കളിക്കാര്‍ താളം കണ്ടെത്തിയാല്‍ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍.

ഇത്തവണ അപ്രതീക്ഷിത പ്രകടനം പുറത്തെടുക്കുന്ന ഡല്‍ഹിയുടെ കരുത്ത് കാഗിസോ റബാഡ നയിക്കുന്ന ബൗളിങ് യൂണിറ്റാണ്. ശിഖര്‍ ധവാനും ശ്രേയസ് അയ്യരും ഫോമിലേക്കുയര്‍ന്നതോടെ ഏതു ടീമിനും ഭീഷണിയാകാന്‍ ഡല്‍ഹിക്ക് കഴിയും. അതേസമയം, പൃഥ്വി ഷായും ഋഷഭ് പന്തും കാര്യമായി സ്‌കോര്‍ ചെയ്യാത്തത് ടീമിന് തലവേദനയാണ്.

ഇരുടീമുകളും നേരത്തെ 18 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 11 തവണയും ജയിച്ചത് രാജസ്ഥാനണ്. ഏഴുതവണ ഡല്‍ഹിയും ജയിച്ചു. ഇക്കുറി രാജസ്ഥാനേക്കാള്‍ മികവുകാട്ടുന്ന ഡല്‍ഹിക്കാണ് ജയസാധ്യത കല്‍പ്പിക്കപ്പെടുന്നത്. ജയിച്ചാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍. ഡല്‍ഹിയാകട്ടെ ജയത്തോടെ പോയന്റ് നിലയില്‍ ചെന്നൈക്കൊപ്പം ഒന്നാമതെത്താനാണ് ശ്രമം.

Story first published: Monday, April 22, 2019, 12:17 [IST]
Other articles published on Apr 22, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+