വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അജിങ്ക്യ രഹാനെയെ ഒഴിവാക്കാന്‍ രാജസ്ഥാന്‍, ഡല്‍ഹി വാങ്ങുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: അജിങ്ക്യ രഹാനെയെ ഒഴിവാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ആലോചിക്കുന്നതായി സൂചന. രഹാനെയെ വാങ്ങാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച ട്രേഡ് വിന്‍ഡോ അവസാനിക്കാനിരിക്കെ രഹാനെയെ പറഞ്ഞുവിടാന്‍ രാജസ്ഥാന്‍ ഫ്രാഞ്ചൈസി ആലോചിക്കുന്നതായി ഹിന്ദുസ്താന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2011 മുതല്‍ രാജസ്ഥാന്‍ ടീമിനൊപ്പമുണ്ട് അജിങ്ക രഹാനെ. ഇതുവരെ ടീമിലെ അവിഭാജ്യ ഘടകവുമായിരുന്നു താരം.

രണ്ടു താരങ്ങളെ കൈമാറും

2018 -ല്‍ നാലു കോടി രൂപയ്ക്കാണ് 'റൈറ്റ് ടു മാച്ച്' കാര്‍ഡ് വിനിയോഗിച്ച് രാജസ്ഥാന്‍ രഹാനെയെ നിലനിര്‍ത്തിയത്. 2018 സീസണില്‍ സ്റ്റീവന്‍ സ്മിത്തിന്റെ അഭാവത്തില്‍ രാജസ്ഥാനെ പ്ലേ ഓഫിലെത്തിച്ച ചരിത്രവും രഹാനെയ്ക്കുണ്ട്.

എന്തായാലും രഹാനെയെ കൈവെടിയാനുള്ള രാജസ്ഥാന്റെ തീരുമാനത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ ആശ്ചര്യം പൂണ്ട് നില്‍ക്കുകയാണ്. ധാരണപ്രകാരം രഹാനെയ്ക്കായി രണ്ടു താരങ്ങളെയാകും ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന് കൈമാറുക. എന്നാല്‍ വെച്ചുമാറ്റം നടത്തുന്ന താരങ്ങളുടെ പേരുകള്‍ പുറത്തുവന്നിട്ടില്ല.

ഒപ്പം കളിക്കുക ഇവർ

രഹാനെയെ ഡല്‍ഹിയുമായി കൈമാറുമെന്ന് രാജസ്ഥാന്‍ ഫ്രാഞ്ചൈസി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹിയിലെത്തിയാല്‍ ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹനുമാ വിഹാരി തുടങ്ങിയ താരങ്ങള്‍ക്കൊപ്പമാകും രഹാനെ കളിക്കുക. മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങാണ് ഡല്‍ഹിയുടെ പരിശീലകന്‍.

ഐപിഎൽ കരിയർ

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 137.89 സ്‌ട്രൈക്ക് റേറ്റുമായി 393 റണ്‍സ് അജിങ്ക്യ രഹാനെ കുറിച്ചിരുന്നു. ഐപിഎല്‍ കരിയര്‍ പരിശോധിച്ചാല്‍ 140 മത്സരങ്ങള്‍ താരമിതുവരെ കളിച്ചിട്ടുണ്ട്. 3,820 റണ്‍സാണ് രഹാനെയുടെ സമ്പാദ്യവും. സ്‌ട്രൈക്ക് റേറ്റ് 121.92. മുംബൈ ഇന്ത്യന്‍സിലൂടെയാണ് രഹാനെയുടെ ഐപിഎല്‍ കരിയറിന് തുടക്കം. ഇടക്കാലത്ത് രാജസ്ഥാന്‍ റോയല്‍സിന് രണ്ടു സീസണുകളുടെ വിലക്ക് വന്നപ്പോള്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റിന് വേണ്ടി രഹാനെ കളിച്ചിരുന്നു.

ഡൽഹി വാങ്ങുന്ന രണ്ടാമത്തെ താരം

എന്തായാലും ട്രേഡ് വിന്‍ഡോയിലൂടെ ഡല്‍ഹി പാളയത്തിലെത്തുന്ന രണ്ടാമത്തെ താരമാകും അജിങ്യ രഹാനെ. കഴിഞ്ഞയാഴ്ച്ച പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിനെ ഡല്‍ഹി റാഞ്ചിയിരുന്നു. ജഗദീഷ് സുജിത്തിനെ പഞ്ചാബിന് നല്‍കിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് അശ്വിനെ ടീമിലെടുത്തത്.ഇന്നലെ ട്രെന്‍ഡ് ബോള്‍ട്ടിനെയും രാജസ്ഥാന്‍ ഫ്രാഞ്ചൈസി ഒഴിവാക്കിയിരുന്നു. പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട് പന്തെറിയും.

സാം ബില്ലിങ്സ് പുറത്തേക്ക്

ഐപിഎല്‍: ഇവര്‍ ലേലത്തിന് മുമ്പ് തെറിക്കും? കൂട്ടത്തില്‍ വില കൂടിയ രണ്ട് താരങ്ങളും!!

ഐപിഎല്‍ ട്രേഡ് വിന്‍ഡോ ഇന്ന് അവസാനിക്കാനിരിക്കെ സാം ബില്ലിങ്‌സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സും പറഞ്ഞുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ സീസണില്‍ ചെന്നൈയ്ക്കായി ഒരു മത്സരം മാത്രമാണ് സാം ബില്ലിങ്‌സ് കളിച്ചത്.

Source: Hindustan Times

Story first published: Thursday, November 14, 2019, 11:02 [IST]
Other articles published on Nov 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X