വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടില്‍ വേരുകളുറപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്

ലണ്ടന്‍: ഇന്ത്യയ്ക്ക് പുറത്തും വേരുകളുറപ്പിക്കാന്‍ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ്. ഇതിന്റെ ഭാഗമായി യുകെ മണ്ണില്‍ ദീര്‍ഘകാല ബിസിനസ് പദ്ധതി ആവിഷ്‌കരിച്ചതായി രാജസ്ഥാന്‍ റോയല്‍സ് ബ്രാന്‍ഡ് അംബാസഡറും ഓസ്‌ട്രേലിയന്‍ ഇതിഹാസ താരവുമായ ഷെയ്ന്‍ വോണ്‍ വ്യക്തമാക്കി. നേരത്തെ ഓവലില്‍ നടന്ന നെറ്റ്‌വര്‍ക്കിങ് പാനല്‍ ചര്‍ച്ചയില്‍ ടീമിന്റെ ഉടമകളില്‍ ഒരാളായ മനോജ് ബഡാലെയ്‌ക്കൊപ്പം വോണും പങ്കെടുത്തിരുന്നു.

രാജസ്ഥാന്‍ റോയല്‍സ്

നിലവില്‍ യുകെ നാട്ടില്‍ രാജസ്ഥാന്‍ റോയല്‍സിന് ശക്തമായ പേരുണ്ട്. ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്ക്‌സ്, ജോഫ്ര ആര്‍ച്ചര്‍ ഉള്‍പ്പെടുന്ന മുന്‍നിര ഇംഗ്ലീഷ് താരങ്ങളെല്ലാം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് കളിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ യുകെ വിപണിയില്‍ വേരുകളൂന്നാന്‍ ടീം മാനേജ്‌മെന്റ് താത്പര്യപ്പെടുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ഇംഗ്ലണ്ടിന്റെ തെക്കു കിഴക്കന്‍ മേഖലയായ സൂറിയില്‍ യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പുതിയ അക്കാദമി രാജസ്ഥാന്‍ റോയല്‍സ് ആരംഭിച്ചിരുന്നു. നിലവില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ രാജസ്ഥാന് മാത്രമാണ് യുകെയില്‍ പ്രത്യേക അക്കാദമിയുള്ളത്. യുകെയിലെ രാജസ്ഥാന്‍ റോയല്‍സ് അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ റോയല്‍ കോള്‍ട്ട് (ആണ്‍കുട്ടികള്‍ക്ക്), റോയല്‍ സ്പാര്‍ക്ക്‌സ് (പെണ്‍കുട്ടികള്‍ക്ക്) അക്കാദമികളില്‍ പങ്കെടുക്കാന്‍ ടീം മാനേജമെന്റ് അവസരമാരുക്കുന്നുണ്ട്.

ബിസിനസും സ്‌പോര്‍ട്‌സും തമ്മില്‍ എന്നും ഇഴപിരിയാത്ത ബന്ധമാണുള്ളത്. ക്രിക്കറ്റിന്റെ ഭാവിയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന പുതിയ കാലഘട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കാര്യങ്ങള്‍ പ്രവര്‍ത്തിച്ചു കാണിക്കുകയാണെന്ന് ടീമിന്റെ പരിശീലകന്‍ കൂടിയായ വോണ്‍ പറഞ്ഞു. യുകെയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയിലും അമേരിക്കയിലും സമാന പദ്ധതികള്‍ രാജസ്ഥാന്‍ റോയല്‍സ് നടപ്പിലാക്കുമെന്ന് വോണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 5, 2019, 13:54 [IST]
Other articles published on Sep 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X