Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിയെ ടീമിലെത്തിക്കാന്‍ തയ്യാറെന്ന് രാജസ്ഥാന്‍ റോയല്‍സ്; എന്നാല്‍ ഒരു നിബന്ധന?

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരും സ്വന്തമാക്കാന്‍ മോഹിക്കുന്ന താരമാണ് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോലി. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തുള്ള കോലിയുടെ സാന്നിധ്യമാണ് ആര്‍സിബിയുടെ വലിയ ആരാധക പിന്തുണയ്ക്കുള്ള വലിയ കാരണം. കോലിയെ ഒരിക്കലും ആര്‍സിബി കൈവിടാന്‍ സാധ്യതയില്ലെങ്കിലും കോലിയെ സ്വന്തമാക്കാന്‍ ഒരവസരം ലഭിച്ചാലോ? ഒട്ടുമിക്ക ഫ്രാഞ്ചൈസികളും അദ്ദേഹത്തിനായി രംഗത്തെത്തുമെന്ന് ഉറപ്പാണ്. കഴിഞ്ഞിടെ ഒരു ആരാധകന്‍ ട്വിറ്ററില്‍ കോലിയുടെ രാജസ്ഥാന്‍ റോയല്‍സിന്റെ ജേഴ്‌സിയിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് നിങ്ങള്‍ കോലിയെ നിങ്ങളുടെ കുടുംബത്തിലേക്ക് ഉള്‍പ്പെടുത്തുമോയെന്ന ചോദ്യം ഉയര്‍ത്തിയിരുന്നു.

അതിന് രാജസ്ഥാന്‍ റോയല്‍സ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആര്‍സിബി ബാക്ക്‌റൂം സ്റ്റാഫ് മെമ്പറായ മിസ്റ്റര്‍ നാഗ്‌സിനെയും വിട്ടുനല്‍കാന്‍ തയ്യാറാണെങ്കില്‍ മാത്രമെ കോലിയെ സ്വാഗതം ചെയ്യൂഎന്നാണ് രാജസ്ഥാന്‍ റോയല്‍സ് മറുപടി നല്‍കിയത്.വളരെ പ്രശസ്തനും വളരെ ആരാധക പിന്തുണയുമായുള്ള വ്യക്തിയാണ് ആര്‍സിബിയുടെ നാഗ്‌സ്. ആര്‍സിബിയുടെ കടുത്ത ആരാധകനായ നാഗ്‌സ് കട്ടിമീശയും വെള്ളതലക്കെട്ടും കറുത്ത ഗ്ലാസും അണിഞ്ഞ് ആര്‍സിബിയെ പ്രോത്സാഹിപ്പിച്ച് എല്ലാ ഐപിഎല്‍ സീസണിലും സജീവമാണ്. എന്തായാലും രാജസ്ഥാന്റെ മറുപടി ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

rajastan-virat

കോവിഡ് വൈറസ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്‍ 13ാം സീസണിനായുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ഫ്രാഞ്ചൈസികള്‍. ഇത്തവണ യുഎഇയില്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെയാണ് ഐപിഎല്‍ നടക്കുന്നത്. ആഗസ്റ്റ് 20ന് ശേഷം ടീമുകളെല്ലാം യുഎഇയിലേക്ക് പോകും. നിലവില്‍ താരങ്ങള്‍ക്കായുള്ള കോവിഡ് പരിശോധന ഫ്രാഞ്ചൈസികള്‍ ആരംഭിച്ച് കഴിഞ്ഞു. യുഎയില്‍ ടീമുകള്‍ 6 ദിവസം ക്വാറന്റൈനില്‍ കഴിയും. കാണികളെ പങ്കെടുപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും ഇത്തവണത്തെ ഐപിഎല്‍ നടത്തുക. ചൈനീസ് കമ്പനിയായ വിവോ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയതോടെ പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന മൈതാനത്ത് ഇത്തവണ വലിയ പ്രതീക്ഷയിലാണ് ആര്‍സിബി. വിരാട് കോലി ക്യാപ്റ്റനായ ടീം എല്ലാ സീസണിലും താരസമ്പന്നമാണെങ്കിലും ഇതുവരെ കിരീടം ഉയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ കിരീടം നേടിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ചാമ്പ്യന്മാര്‍.

Story first published: Monday, August 10, 2020, 18:16 [IST]
Other articles published on Aug 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+