ഐപിഎല്‍; എന്തൊരു തോല്‍വിയാണ് ഉനദ്കട്ട്; രാജസ്ഥാന്റെ 8.4 കോടി രൂപ വെള്ളത്തില്‍

ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലും രാജസ്ഥാന്‍ റോയല്‍സിന് തലവേദനയാകുകയാണ് ജയ്‌ദേവ് ഉനദ്കട്ട് എന്ന ഇടംകൈയ്യന്‍ പേസര്‍. കഴിഞ്ഞ സീസണില്‍ 11.5 കോടി രൂപയ്ക്ക് ടീമിലെത്തിച്ച് വന്‍ പരാജയമായി മാറിയ താരം ഈ സീസണിലും ടീമിന് പണി നല്‍കി. മോശം പ്രകടനത്തെ തുടര്‍ന്ന് താരത്തെ രാജസ്ഥാന്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇക്കുറി 8.4 കോടി രൂപയ്ക്ക് വീണ്ടും ടീമിലെടുത്തു.
സൗരാഷ്ട്രയ്ക്കായി ഇക്കുറി ആഭ്യന്തര ക്രിക്കറ്റില്‍ പുറത്തെടുത്ത മോശമല്ലാത്ത പ്രകടനമായിരിക്കാം പേസറെ വീണ്ടും ടീമിലെടുക്കാന്‍ രാജസ്ഥാനെ പ്രേരിപ്പിച്ചത്. മറ്റു ടീമുകള്‍ക്കൊന്നും വിട്ടുകൊടുക്കാതെ ഇത്തവണയും വാശിയോടെ ഉനദ്കട്ടിനായി ലേലം വിളിച്ച മാനേജ്‌മെന്റ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വീണ്ടും താരത്തെ സ്വന്തമാക്കുകയായിരുന്നു. എന്നാല്‍, ആദ്യ മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തികഞ്ഞ പരാജയമായി താരം മാറിക്കഴിഞ്ഞു.

സീസണില്‍ മോശം പ്രകടനം
ആദ്യ മത്സരത്തില്‍ കിങ്‌സ് ഇലവനെതിരെ 3 ഓവര്‍ പന്തെറിഞ്ഞ ഉനദ്കട്ട് 44 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റുപോലും നേടിയതുമില്ല. ഓവറില്‍ 14.67 റണ്‍സ് വീതം വിട്ടുകൊടുത്ത് ടീമിലെ മോശം പന്തേറുകാരനായതും ഉനദ്കട്ടാണ്. രണ്ടാം മത്സരത്തില്‍ 3 ഓവര്‍ പന്തെറിഞ്ഞ് 26 റണ്‍സ് വിട്ടുകൊടുത്ത് ഒരുവിക്കറ്റെടുത്തു. മോശമല്ലാത്ത പ്രകടനം ഈ മത്സരത്തില്‍ മാത്രമായിരുന്നു. മൂന്നാമത്തെ കളിയില്‍ 4 ഓവറില്‍ 54 റണ്‍സാണ് താരം വിട്ടുകൊടുത്തത്. അവസാന ഓവറില്‍ ധോണി തുടരെ മൂന്ന് സിക്‌സറുകള്‍ തൂക്കിയ താരം 28 റണ്‍സ് വഴങ്ങി ടീമിന്റെ പരാജയം ഉറപ്പിക്കുകയും ചെയ്തു.

ബൗളര്‍മാരില്‍ പിറകില്‍
ഡത്ത് ഓവര്‍ സ്‌പെഷലിസ്റ്റ് ആയാണ് ഉനദ്കട്ട് വിലയിരുത്തപ്പെടുന്നത്. 2017ല്‍ പൂണെ റൈസിങ്ങിനുവേണ്ടി കളിച്ച പേസറുടെ പ്രകടനം മികവുറ്റതായിരുന്നു. എന്നാല്‍, 2018, 2019 വര്‍ഷങ്ങളില്‍ അവസാന ഓവറികളില്‍ 12.65 റണ്‍സ് ശരാശരിയില്‍ നന്നായി അടിവാങ്ങുന്നുണ്ട്. ഇക്കുറി മൂന്ന് മത്സരങ്ങളില്‍നിന്നു മാത്രമായി 124 റണ്‍സാണ് വിട്ടുകൊടുത്തത്. ബൗളര്‍മാരിലെ ഏറ്റവും മോശം പ്രകടനം ഉനദ് കട്ടിന്റെ പേരിലാണ്.

ടീമില്‍ നിന്നും ഒഴിവാക്കിയേക്കും
ഉനദ്കട്ട് രാജസ്ഥാന്റെ ഏറ്റവും മോശം തെരഞ്ഞെടുപ്പായിരുന്നെന്നാണ് കളിവിദഗ്ധര്‍ പറയുന്നത്. 2018ല്‍ ടീം അനുഭവിച്ചറിഞ്ഞിട്ടും, 8.4 കോടി മുടക്കി വീണ്ടും ടീമിലെത്തിച്ചത് അതിശയിപ്പിക്കുന്നതാണ്. ചെന്നൈയ്‌ക്കെതിരായ മത്സരത്തോടെ ഉനദ്കട്ടിന്റെ ഭാവി മത്സരങ്ങള്‍ അവതാളത്തിലായിട്ടുണ്ട്. റോയല്‍സ് ശേഷിക്കുന്ന മത്സരങ്ങളില്‍ ഈ താരത്തെ ബെഞ്ചിലിരുത്താന്‍ തീരുമാനിച്ചാലും അമ്പരക്കേണ്ടതില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications