സുവര്‍ണാവസരം നഷ്ടമാക്കി രാജസ്ഥാന്റെ തോല്‍വി; ആഞ്ഞടിച്ച് ഷെയിന്‍ വോണ്‍

കൊല്‍ക്കത്ത: പ്ലേഓഫിലെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയോട് തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന്‍ ടീമിനെതിരെ മെന്റര്‍ ഷെയിന്‍ വോണ്‍. ടീം തോറ്റതിന് ഉത്തരവാദിത്വം ബാറ്റ്‌സ്മാന്‍മാര്‍ക്കാണെന്ന രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്. തോല്‍വിയിലെ നിരാശയും ക്രിക്കറ്റം ഇതിഹാസം പങ്കുവെച്ചു.
എത്ര നിരാശാജനകമായ അവസാനമാണിത്. ഏറെ പന്തുകള്‍ നഷ്ടപ്പെടുത്തി കളിയുടെ മധ്യത്തില്‍ മത്സരം കൈവിടുകയായിരുന്നു. ആദ്യപകുതിയില്‍ മികച്ചുനിന്നശേഷമാണ് രണ്ടാം പകുതിയില്‍ ബാറ്റ്‌സ്മാന്‍മാര്‍ അലസത കാട്ടിയത്. എന്തായാലും തങ്ങള്‍ക്കാകുന്ന രീതിയില്‍ പ്രകടനം നടത്തിയ ടീമിനെക്കുറിച്ച് അഭിമാനമുണ്ടെന്നും വോണ്‍ പറഞ്ഞു.

ഐപിഎല്‍ ആദ്യ ചാമ്പ്യന്‍ഷിപ്പുമുതല്‍ അത്ഭുതങ്ങള്‍ കാട്ടുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് വമ്പന്മാരെ തറപറ്റിക്കുന്നതില്‍ അവര്‍ പലപ്പോഴും മിടുക്കുകാട്ടിയിട്ടുണ്ട്. കോടികള്‍ വാരിയെറിഞ്ഞ് വാങ്ങുന്ന വിദേശതാരങ്ങളേക്കാള്‍ യുവ ഇന്ത്യന്‍താരങ്ങളായിരുന്നു ടീമിന്റെ മുതല്‍ക്കൂട്ട്.
ഇത്തവണയും അവസാന റൗണ്ടുകളില്‍ മികവു കാട്ടിയാണ് ടീം പ്ലേഓഫിലെത്തിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 170 റണ്‍സ് ടീമിന് അനായാസം ജയിക്കാവുന്ന സ്‌കോര്‍ കൂടിയായിരുന്നു. എന്നാല്‍, മധ്യനിര ബാറ്റ്‌സ്മാന്മാര്‍ മികവിലേക്ക് ഉയരാത്തതോടെ ടീം 25 റണ്‍സിന്റെ തോല്‍വിയും അതുവഴി ടൂര്‍ണമെന്റില്‍നിന്നും പുറത്തേക്കുള്ള ടിക്കറ്റും ഏറ്റുവാങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications