Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ജയ്പൂരിന് പിന്നാലെ മൊഹാലിയിലും പഞ്ചാബ്, രാജസ്ഥാനെ കീഴടക്കി

പഞ്ചാബ് വീണ്ടും രാജസ്ഥാനെ കീഴടക്കി
1
45908

മൊഹാലി: ഐപിഎല്ലിലെ ഈ സീസണില്‍ രണ്ടാം തവണയും രാജസ്ഥാന്‍ റോയല്‍സിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് മുട്ടുകുത്തിച്ചു. ആര്‍ അശ്വിന്റെ മങ്കാദിങ് വിവാദം നിറംകെടുത്തിയ ആദ്യപാദത്തിലെ ജയത്തിനു ശേഷം ഹോംഗ്രൗണ്ടായ മൊഹാലിയിലും പഞ്ചാബ് വെന്നിക്കൊടി പാറിക്കുകയായിരുന്നു. 12 റണ്‍സിനാണ് പഞ്ചാബിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 182 റണ്‍സാണ് നേടിയത്. മറുപടിയില്‍ രാഹുല്‍ ത്രിപാഠി (50) പൊരുതി നോക്കിയെങ്കിലും ഏഴു വിക്കറ്റിന് 170 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

punjab

ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കു പകരം ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച ത്രിപാഠി 45 പന്തില്‍ നാലു ബൗണ്ടറികളോടെയാണ് 50 റണ്‍സ് നേടിയത്. സ്റ്റുവര്‍ട്ട് ബിന്നി 33* (11 പന്ത്, 3 സിക്‌സര്‍, 2 ബൗണ്ടറി) മിന്നല്‍ ഇന്നിങ്‌സ് കളിച്ചെങ്കിലും ലക്ഷ്യത്തിലെത്താന്‍ ഇതു മതിയായിരുന്നില്ല. ജോസ് ബട്‌ലര്‍ (23), സഞ്ജു സാംസണ്‍ (27), രഹാനെ (26) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. രണ്ടു വിക്കറ്റ് വീതമെടുത്ത നായകന്‍ ആര്‍ അശ്വിന്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി എന്നിവരാണ് രാജസ്ഥാനെ പിടിച്ചുനിര്‍ത്തിയത്.

rahul

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട പഞ്ചാബ് ആറു വിക്കറ്റിനു 182 റണ്‍സെടുത്തു. ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്കു ഇടം നേടിയത് ഫിഫ്റ്റിയോടെ ആഘോഷിച്ച ലോകേഷ് രാഹുലാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍. 47 പന്തില്‍ മൂന്നു ബൗണ്ടറികളുടക്കം താരം 52 റണ്‍സെടുത്തു പുറത്തായി.

ഡേവിഡ് മില്ലര്‍ (40), ക്രിസ് ഗെയ്ല്‍ (30), മായങ്ക് അഗര്‍വാള്‍ (26), ക്യാപറ്റന്‍ ആര്‍ അശ്വിന്‍ (17* എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി. മില്ലര്‍ 27 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് 40 റണ്‍സ് നേടിയത്. ഗെയ്ല്‍ 22 പന്തില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയും പറത്തിയപ്പോള്‍ മായങ്ക് 12 പന്തിസാണ് 26 റണ്‍സ് നേടിയത്. രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും ഇതിലുള്‍പ്പെട്ടിരുന്നു.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അശ്വിനാണ് ടീം സ്‌കോര്‍ 180 കടത്തിയത്. വെറും നാലു പന്തിലാണ് രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം അദ്ദേഹം 17 റണ്‍സ് അടിച്ചെടുത്തത്. നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ബൗളിങ് നിരയില്‍ മിന്നിയത്.

ടോസിനു ശേഷം രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും ഈ സീസണില്‍ മുഖാമുഖം വരുന്ന രണ്ടാമത്തെ മല്‍സരമാണിത്. നേരത്തേ ജയ്പൂരില്‍ നടന്ന കളിയില്‍ പഞ്ചാബ് നാടകീയ വിജയം സ്വന്തമാക്കിയിരുന്നു. അന്നു രാജസ്ഥാന്‍ താരം ജോസ് ബട്‌ലറെ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ മങ്കാദിങിലൂടെ റണ്ണൗട്ടാക്കിയത് വലിയ വിവാദങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്തിരുന്നു.

Story first published: Tuesday, April 16, 2019, 23:48 [IST]
Other articles published on Apr 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+