വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പൂരം തുടങ്ങും മുമ്പ് ആദ്യ തിരിച്ചടി, രാജസ്ഥാന്‍ ഫീല്‍ഡിങ് കോച്ചിന് കൊവിഡ്!

ദിഷാന്ത് യാഗ്നിക്കിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്

ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ അടുത്ത മാസം നടക്കാനിരിക്കെ ഫ്രാഞ്ചൈസികള്‍ക്കു ആദ്യത്തെ ഷോക്ക്. രാജസ്ഥാന്‍ റോയല്‍സിന്റെ ഫീല്‍ഡിങ് കോച്ചിന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്നു തെളിഞ്ഞിരിക്കുകയാണ്. ദിഷാന്ത് യാഗ്നിക്കിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യമറിയിച്ചിരിക്കുന്നത്.

യുഎഇയിലേക്കു തിരിക്കാന്‍ അടുത്തയാഴ്ച ടീം മുംബൈയില്‍ ഒത്തുചേരാനിരിക്കെയാണ് ടെസ്റ്റ് നടത്തിയത്. ബിസിസിഐ നിര്‍ദേശിച്ച രണ്ടു കൊവിഡ് ടെസ്റ്റുകള്‍ കൂടാതെ താരങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫുമാര്‍, മാനേജ്‌മെന്റിന്റെ ഭാഗമായ മറ്റുള്ളവര്‍ എന്നിവര്‍ക്കു ഒരു ടെസ്റ്റ് കൂടുതല്‍ നടത്താന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചിട്ടുണ്ട്.

1

ദിഷാന്ത് നിലവില്‍ സ്വന്തം നാടായാ ഉദയ്പൂരിലാണുള്ളത്. 14 ദിവസം ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 14 ദിവസത്തിനു ശേഷം ബിസിസിഐയുടെ പെരുമാറ്റച്ചട്ട പ്രകാരം രണ്ടു കൊവിഡ് ടെസ്റ്റുകള്‍ക്കു അദ്ദേഹം വിധേയനാവും. ഈ രണ്ടു ടെസ്റ്റുകളുടെയും ഫലം നെഗറ്റീവ് ആവേണ്ടതുണ്ട്. തുടര്‍ന്നു യുഎഇയിലെത്തിയ ശേഷം ദിഷാന്ത് ആറു ദിവസം സെല്‍ഫ് ഐസൊലേഷനില്‍ കഴിയണം. മൂന്നു കൊവിഡ് ടെസ്റ്റുകള്‍ കൂടി ഇവിടെ വച്ചു നടത്തും. തുടര്‍ന്നായിരിക്കും ദിഷാന്ത് ടീമിനൊപ്പം ചേരുന്നത്.

കഴിഞ്ഞ 10 ദിവസത്തിനിടെ ദിഷാന്തുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും സ്വയം ഐസൊലേഷനില്‍ പോവാനും കൊവിഡ് ടെസ്റ്റിനു വിധേയരാവാനും അഭ്യര്‍ഥിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിലെ ഒരു താരവും ഐപിഎല്ലിലെ ഒരു കളിക്കാരനും ദിഷാന്തുമായി ഈ കാലയളവില്‍ സാമീപ്യം പുലര്‍ത്തിയിട്ടില്ലെന്നു ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. എത്രയും വേഗത്തില്‍ ദിഷാന്ത് രോഗമുക്തനാവട്ടെയെന്നും തുടര്‍ന്നു യുഎഇയിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാംപിനൊപ്പം ചേരട്ടെയെന്നു ആശംസിക്കുന്നതായും ടീം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഈ മാസം ഫ്രാഞ്ചൈസികള്‍ ടൂര്‍ണമെന്റിനായി യുഎഇയിലേക്കു പറക്കാനിരിക്കെയാണ് പരിശീലക സംഘത്തിലെ ഒരാള്‍ക്കു മഹാമാരി പിടിപെട്ടിരിക്കുന്നത്. എട്ടു ഫ്രാഞ്ചൈസികളും തങ്ങളുടെ താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫുമാരെയും കൊവിഡ് പരിശോധനകള്‍ക്കു വിധേയരാക്കി കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ആദ്യത്തെയാള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ ഫലം പോസിറ്റീവ് ആവാനുള്ള സാധ്യതയേറെയാണ്.

Story first published: Wednesday, August 12, 2020, 12:47 [IST]
Other articles published on Aug 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X