For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പന്ത് വെടിക്കെട്ടില്‍ ഡല്‍ഹി സൂപ്പര്‍, രാജസ്ഥാനെ തകര്‍ത്ത് ഡല്‍ഹി തലപ്പത്ത്

ആറു വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം

By Manu
ഡല്‍ഹി കാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം
1
45916

ജയ്പൂര്‍: റിഷഭ് പന്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ മികവില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു തകര്‍പ്പന്‍ ജയം. മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെ ആറു വിക്കറ്റിനാണ് ഡല്‍ഹി തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അജിങ്ക്യ രഹാനെയുടെ സെഞ്ച്വറിയുടെ കരുത്തില്‍ 191 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു.

pant

മറുപടിയില്‍ ഡല്‍ഹിയും ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു. പന്തിന്റെയും (78*) ശിഖര്‍ ധവാന്റെയും (54) തീപ്പൊരി ഇന്നിങ്‌സുകള്‍ നാലു പന്തും ആറു വിക്കറ്റും ശേഷിക്കെ ഡല്‍ഹിയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സിക്‌സറിലൂടെയാണ് പന്ത് ടീമിന്റെ വിജയ റണ്‍സ് കുറിച്ചത്. 36 പന്തില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ധവാന്‍ 27 പന്തിലാണ് എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 54 റണ്‍സ് നേടിയത്. പൃഥ്വി ഷായും 42 (39 പന്ത്, 4 ബൗണ്ടറി 1 സിക്‌സര്‍) ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ഈ വിജയത്തോടെ 14 പോയിന്റുമായി ഡല്‍ഹി ഐപിഎല്ലില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

rahane

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട രാജസ്ഥാന്‍ ആറു വിക്കറ്റിന് 191 റണ്‍സ് നേടി. മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അജിങ്ക്യ രഹാനെയുടെ (105*) അപരാജിത സെഞ്ച്വറിയാണ് രാജസ്ഥാനെ ശക്തമായ നിലയിലെത്തിച്ചത്. ടീമിന്റെ പുതിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും (50) മികച്ച പ്രകടനം നടത്തി. കരിയറിലെ രണ്ടാം ഐപിഎല്‍ സെഞ്ച്വറിയാണ് രഹാനെ ഈ മല്‍സരത്തില്‍ നേടിയത്. അതോടൊപ്പം രാജസ്ഥാനു വേണ്ടി ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ താരമെന്ന റെക്കോര്‍ഡിനും അദ്ദേഹം അവകാശിയായി.

63 പന്തില്‍ 11 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് രഹാനെ 105 റണ്‍സുമായി ടീമിന്റെ അമരക്കാരനായത്. സ്മിത്ത് 32 പന്തില്‍ എട്ടു ബൗണ്ടറികളോടെയാണ് 50 റണ്‍സെടുത്തത്. ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച മലയാളി താരം സഞ്ജു സാംസണിനെ (0) ടീം സ്‌കോര്‍ അഞ്ചില്‍ വച്ച് രാജസ്ഥാനു നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 130 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി രഹാനെ- സ്മിത്ത് ജോടി രാജസ്ഥാനെ ഭദ്രമായ നിലയിലെത്തിച്ചു. ഒരു ഘട്ടത്തില്‍ രാജസ്ഥാന്റെ സ്‌കോര്‍ 200 കടക്കുമെന്നു തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ മികച്ച ബൗളിങിലൂടെ ഡല്‍ഹി പിടിച്ചുനിര്‍ത്തുകയായിരുന്നു.

Story first published: Monday, April 22, 2019, 23:53 [IST]
Other articles published on Apr 22, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+