വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വരുന്നത് മിനി ഐപിഎല്‍? വിദേശികളില്ല, ഇന്ത്യന്‍ താരങ്ങള്‍ മാത്രം! - രാജസ്ഥാന്‍ സിഇഒ

ഏപ്രില്‍ 15നാണ് ഐപിഎല്‍ ആരംഭിക്കാനിരിക്കുന്നത്

മുംബൈ: കൊറോണ വൈറസ് ഭീഷണി കാരണം മാറ്റി വയ്ക്കപ്പെട്ട ഐപിഎല്‍ ഇനിയെങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് ബിസിസിഐ. മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന് കൊടി ഉയരേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ബാധ ഇന്ത്യയിലുമെത്തിയതോടെ ടൂര്‍ണമെന്റ് നീട്ടി വയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു. ഏപ്രില്‍ 15ലേക്കാണ് ഐപിഎല്‍ മാറ്റി വച്ചിരിക്കുന്നത്. എന്നാല്‍ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്തു കൂടിക്കൊണ്ടിരിക്കെ ഇനി ഏപ്രിലിലും ടൂര്‍ണമെന്റ് ആരംഭിക്കുന്ന കാര്യം സംശയമാണ്.

Rajasthan Royals open to shortened IPL among Indian players only | Oneindia Malayalam

അന്നത്തെ ഓസീസല്ല ഇനി ഇന്ത്യയെ കാത്തിരിക്കുന്നത്! കോലിപ്പട കരുതിക്കോ... മുന്നറിയിപ്പുമായി പെയ്ന്‍അന്നത്തെ ഓസീസല്ല ഇനി ഇന്ത്യയെ കാത്തിരിക്കുന്നത്! കോലിപ്പട കരുതിക്കോ... മുന്നറിയിപ്പുമായി പെയ്ന്‍

യഥാര്‍ഥ ക്യാപ്റ്റന്‍ ഗാംഗുലി... ധോണിയും കോലിയും പിന്തുണച്ചില്ല!! വെളിപ്പെടുത്തലുമായി യുവിയഥാര്‍ഥ ക്യാപ്റ്റന്‍ ഗാംഗുലി... ധോണിയും കോലിയും പിന്തുണച്ചില്ല!! വെളിപ്പെടുത്തലുമായി യുവി

ഒളിംപിക്‌സുള്‍പ്പെടെ ഈ വര്‍ഷം നടക്കേണ്ടിയിരുന്ന പ്രധാനപ്പെട്ട കായിക മേളകളെല്ലാം മാറ്റി വച്ചെങ്കിലും ഐപിഎല്ലിനെ അങ്ങനെ ഉപേക്ഷിക്കാന്‍ ബിസിസിഐയ്ക്കു മനസ്സില്ല. ഈ വര്‍ഷം തന്നെ മറ്റൊരു വിന്‍ഡോയില്‍, ദൈര്‍ഘ്യം കുറച്ച് ടൂര്‍ണമെന്റ് നടത്തുകയെന്ന ആശയം ബിസിസിഐയുടെ മനസ്സിലുണ്ട്. ഐപിഎല്ലിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ സിഇഒയായ രഞ്ജിത് ബര്‍താക്കൂര്‍.

ഇന്ത്യന്‍ താരങ്ങള്‍ മാത്രം

ദൈര്‍ഘ്യം കുറഞ്ഞ, ഇന്ത്യന്‍ താരങ്ങള്‍ മാത്രമുള്‍പ്പെടുന്ന ഒരു ഐപിഎല്ലിന് ഇപ്പോഴും നേരിയ സാധ്യത നിലനില്‍ക്കുന്നതായി ബര്‍താക്കൂര്‍ വ്യക്തമാക്കി. നിലവില്‍ രാജ്യത്തുള്ളത് അസാധാരണമായ സാഹചര്യമാണ്. ഏപ്രില്‍ 15നു മുമ്പ് ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ബിസിസിഐ തീരുമാനമെടുക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നതിനോടു തങ്ങള്‍ യോജിക്കുന്നില്ലെന്നും ചെറിയ തരത്തിലെങ്കിലും ഐപിഎല്‍ നടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബര്‍താക്കൂര്‍ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ ഇതു സംഘടിപ്പിക്കാമെന്ന് തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. ഏപ്രില്‍ 15നു ശേഷം ബിസിസിഐ തങ്ങളുടെ തീരുമാനം പ്രഖ്യാപിക്കുമെന്ന് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ തയ്യാര്‍

ഐപിഎല്‍ ദൈര്‍ഘ്യം കുറച്ച്, വിദേശ താരങ്ങളില്ലാതെ ബിസിസിഐ സംഘടിപ്പിക്കുകയാണെങ്കില്‍ അതിനോടു സഹകരിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് തയ്യാറാണെന്നു ബര്‍താക്കൂര്‍ പറഞ്ഞു.
രാജ്യത്ത് ഇപ്പോള്‍ പധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 14നാണ് ഇത് അവസാനിക്കുന്നത്. തൊട്ടടുത്ത ദിവസം ഐപിഎല്‍ ആരംഭിക്കാന്‍ ബിസിസിഐയ്ക്കു കഴിയില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടു തന്നെ ഈ വര്‍ഷം തന്നെ മറ്റൊരു സമയത്ത് ഐപിഎല്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. ആഗസ്റ്റ്-സപ്തംബര്‍ മാസങ്ങളില്‍ ഐപിഎല്‍ സംഘടിപ്പിക്കാനാവുമോയെന്ന സാധ്യതകള്‍ ബിസിസിഐ പരിശോധിക്കുന്നുണ്ട്.

ഉചിതമായ തീരുമാനം

ഫ്രാഞ്ചൈസികളെ കൂടി കണക്കിലെടുത്ത് ഐപിഎല്ലിനെക്കുറിച്ച് ഉചിതമായ തീരുമാനം ബിസിസിഐ കൈക്കൊള്ളുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ബര്‍താക്കൂര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യം അല്‍പ്പം മെച്ചപ്പെടുകയാണെങ്കില്‍ ഐപിഎല്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ എല്ലാ ശ്രമവും നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ഇന്ത്യന്‍ താരങ്ങള്‍ മാത്രമുള്‍പ്പെടുന്ന ഐപിഎല്ലിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതിനു കഴിയും. കാരണം കഴിവുള്ള നിരവധി താരങ്ങള്‍ രാജ്യത്തുണ്ട്. ഐപിഎല്‍ നടക്കാതിരിക്കുന്നതിനേക്കാള്‍ നല്ലത് ഇന്ത്യന്‍ താരങ്ങള്‍ മാത്രമുള്ള ടൂര്‍ണമെന്റാണെന്നും രാജസ്ഥാന്‍സിഇഒ ചൂണ്ടിക്കാട്ടി.

Story first published: Wednesday, April 1, 2020, 13:35 [IST]
Other articles published on Apr 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X