For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഹൈദരബാദിനോട് തോല്‍ക്കാന്‍ കാരണമെന്ത്? തെറ്റ് തുറന്ന് പറഞ്ഞ് സ്റ്റീവ് സ്മിത്ത്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ പ്ലേ ഓഫ് പോരാട്ടം ശക്തമാകവെ നിര്‍ണ്ണായക സമയത്ത് തോല്‍വി വഴങ്ങിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്.സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് എട്ട് വിക്കറ്റിനാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. ഇതോടെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നല്‍കിയിരിക്കുകയാണ് ഹൈദരാബാദിനെതിരായ തോല്‍വി. മികച്ച തുടക്കം ബാറ്റിങ്ങിലും ബൗളിങ്ങിലും ലഭിച്ചിട്ടും മുതലാക്കാന്‍ രാജസ്ഥാനായില്ല. ഇപ്പോഴിതാ മത്സരശേഷം തോല്‍വിയെക്കുറിച്ച് നായകന്‍ സ്റ്റീവ് സ്മിത്ത് പ്രതികരിച്ചിരിക്കുകയാണ്. ജോഫ്രാ ആര്‍ച്ചറെ പവര്‍പ്ലേയില്‍ മൂന്നാം ഓവര്‍ എറിയിക്കാതിരുന്ന തീരുമാനം തെറ്റായിപ്പോയെന്നാണ് സ്മിത്ത് പറഞ്ഞത്.

'ഞങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചുവെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ജോഫ്ര മികച്ച രണ്ടു വിക്കറ്റുകളാണ് ആദ്യം നേടിയത്. എന്നാല്‍ പെഡലില്‍ കാലുകള്‍ നിയന്ത്രിച്ചു കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ചെറിയ പിഴവുകള്‍ തിരിച്ചടിയായി. ജോഫ്ര ആര്‍ച്ചറുടെ മൂന്നാം ഓവര്‍ എന്റെ മനസിലുണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചക്കൊടുവില്‍ തുടര്‍ച്ചയായി മൂന്നാം ഓവര്‍ ജോഫ്രക്ക് കൊടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു'-സ്മിത്ത് പറഞ്ഞു.

stevesmith

തുടര്‍ച്ചയായി മൂന്ന് ഓവറുകള്‍ ആര്‍ച്ചര്‍ എറിഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു വിക്കറ്റുകൂടി നേടി മത്സരഫലം മാറാന്‍ സാധ്യത ഉണ്ടായിരുന്നു. ഡേവിഡ് വാര്‍ണറെയും ജോണി ബെയര്‍സ്‌റ്റോയേയും പുറത്താക്കിയ ആര്‍ച്ചറുടെ രണ്ട് ഓവറുകള്‍ ഡെത്ത് ഓവറിലേക്ക് നീക്കിവെക്കാനുള്ള തീരുമാനം തിരിച്ചടിയായി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മനീഷ് പാണ്ഡെയും (47 പന്തില്‍ 83*) വിജയ് ശങ്കറും (51 പന്തില്‍ 52*) ചേര്‍ന്ന് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഈ കൂട്ടുകെട്ട് പൊളിക്കുന്നതില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടു. അങ്കിത് രജപുത് 1 ഓവറില്‍ 11 റണ്‍സ് വിട്ടുകൊടുത്തതിനാല്‍ പിന്നീട് താരത്തിന് ഓവര്‍ നല്‍കിയില്ല. കാര്‍ത്തിക് ത്യാഗി 3.1 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല. ബെന്‍ സ്‌റ്റോക്‌സ് രണ്ട് ഓവറില്‍ 24 റണ്‍സും ശ്രേയസ് ഗോപാല്‍ നാല് ഓവറില്‍ 32 റണ്‍സും വഴങ്ങിയെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. രാഹുല്‍ തെവാത്തിയ നാല് ഓവറില്‍ 25 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല.

തോല്‍വിയോടെ ഏഴാം സ്ഥാനത്തേക്കെത്തിയ രാജസ്ഥാന് ഇനി നാല് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. നാലിലും ജയിച്ചാല്‍ മാത്രമെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാവൂ. നാലിലും ജയിച്ചാലും മറ്റ് ടീമുകളുടെ ഫലവും രാജസ്ഥാന്റെ പ്ലേ ഓഫ് പ്രവേശനത്തെ സ്വാധീനിക്കും. സ്റ്റീവ് സ്മിത്ത്,ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ്,സഞ്ജു സാംസണ്‍ എന്നിവര്‍ ഫോം കണ്ടെത്തേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് തുടര്‍ ജയങ്ങള്‍ക്ക് അത്യാവശ്യമായ കാര്യമാണ്. മികച്ച താരനിരയുണ്ടെങ്കിലും സ്ഥിരയാണ് പ്രശ്‌നം. മധ്യനിരയില്‍ ഡേവിഡ് മില്ലര്‍ക്ക് രാജസ്ഥാന്‍ അവസരം നല്‍കേണ്ടതുണ്ട്. ആര്‍ച്ചറിന് പിന്തുണ നല്‍കുന്ന മികച്ചൊരു പേസറുടെ അഭാവവും നിലവിലെ രാജസ്ഥാന്‍ നിരയിലുണ്ട്.

Story first published: Friday, October 23, 2020, 10:38 [IST]
Other articles published on Oct 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+