ഐപിഎല്‍; അവസാന ഓവര്‍ ത്രില്ലറില്‍ മുംബൈയെ വീഴ്ത്തി രാജസ്ഥാന്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പന്ത്രണ്ടാം സീസണിലെ 27-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 4 വിക്കറ്റ് വിജയം. അവസാന ഓവര്‍വരെ നീണ്ടുനിന്ന മത്സരത്തിലായിരുന്നു രാജസ്ഥാന്‍ ജയം പിടിച്ചെടുത്തത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന്‍ 19.3 ഓവറില്‍ ലക്ഷ്യം കണ്ടു.

ജോസ് ബട്‌ലറുടെ വെടിക്കെട്ട് ബാറ്റിങ് ആണ് രാജസ്ഥാന്റെ വിജയം എളുപ്പമാക്കിയത്. ബട്‌ലര്‍ 43 പന്തില്‍ 89 റണ്‍സെടുത്തു. അജിങ്ക്യ രഹാനെ(37), സഞ്ജു സാംസണ്‍(31) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. അവസാന രണ്ട് ഓവറില്‍ രാജസ്ഥാന്‍ തോല്‍വി മുന്നില്‍ കണ്ടെങ്കിലും 13 റണ്‍സെടുത്ത ശ്രേയസ് ഗോപാല്‍ ആണ് ടീമിന്റെ രക്ഷയ്‌ക്കെത്തിയത്. മുംബൈക്കു വേണ്ടി ക്രുനാല്‍ പാണ്ഡ്യ 3 വിക്കറ്റും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും വീഴ്ത്തി.

മുംബൈയുടെ പ്രകടനം
നേരത്തെ മുംബൈക്കുവേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡി കോക്കും മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് ശര്‍മ(47), ഡി കോക്ക്(81), സൂര്യകുമാര്‍ യാദവ്(16) എന്നിവര്‍ കാര്യമായി സ്‌കോര്‍ ചെയ്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പാണ്ഡ്യ 11 പന്തില്‍ 28 റണ്‍സെടുത്തു. അതേസമയം, കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച കീറോണ്‍ പൊള്ളാര്‍ഡ് 6 റണ്‍സെടുത്ത് പുറത്തായി. രാജസ്ഥാനുവേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മുംബൈയുടെ ഓപ്പണര്‍മാര്‍
ആദ്യ പത്ത് ഓവറില്‍ മുംബൈ വിക്കറ്റ് നഷ്ടമില്ലാതെ 92 റണ്‍സെടുത്തിരുന്നു. പതിനൊന്നാം ഓവറില്‍ 96 റണ്‍സിലാണ് അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഇതിനുശേഷം സ്‌കോറിങ് പതുക്കെയായത് മുംബൈയുടെ ടോട്ടലിനെയും ബാധിച്ചു. ഡി കോക്ക് ഐപിഎല്ലിലെ എട്ടാം അര്‍ധശതകമാണ് തികച്ചത്. എന്നാല്‍ താരത്തിന് സെഞ്ച്വറി തികയ്ക്കാനായില്ല.

ടീമുകളില്‍ മാറ്റം
ആദ്യ ആറു മത്സരങ്ങളില്‍ അഞ്ചും തോറ്റ രാജസ്ഥാന്‍ റോയല്‍സിന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം നിര്‍ണായകമായിരുന്നു. ഏഴാം മത്സരത്തിലാണ് ടീം രണ്ടാം ജയം കണ്ടെത്തിയത്. മറുവശത്ത് ആറ് മത്സരങ്ങളില്‍ നാല് ജയം നേടിയ മുംബൈ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കളിക്കിറങ്ങിയത്. പരിക്കുമൂലം കഴിഞ്ഞദിവസം കളിക്കാതിരുന്ന രോഹിത് ശര്‍മ മുംബൈ ടീമില്‍ തിരിച്ചെത്തി. രാജസ്ഥാന്‍ റോയല്‍സില്‍ പരിക്കുമൂലം ബെന്‍സ്റ്റോക്‌സ് കളിച്ചിരുന്നില്ല. പകരം ലിവിങ്‌സ്റ്റോണ്‍ ടീമിലെത്തി. അവസാന മത്സരത്തില്‍ കളിക്കാതിരുന്ന കൃഷ്ണപ്പ ഗൗതവും ടീമിനായി കളത്തിലിറങ്ങി.
Rohit Sharma is back in the squad for the @mipaltan. No Ben Stokes for the @rajasthanroyals #MIvRR pic.twitter.com/DatUnf1ANW
— IndianPremierLeague (@IPL) April 13, 2019
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications