Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഡല്‍ഹി ശക്തമായ നിര, എന്നാല്‍ ഞങ്ങളുടെ കരുത്ത് ആത്മവിശ്വാസം- റിയാന്‍ പരാഗ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് അത്ര ഗംഭീര പ്രകടനമല്ല കാഴ്ചവെച്ചത്. ആദ്യ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ അവര്‍ക്ക് പിന്നീട് കളിച്ച നാല് മത്സരത്തിലും തോല്‍ക്കേണ്ടി വന്നു. ഏഴാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന് സാധിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സാണ് രാജസ്ഥാന്റെ ആദ്യ എതിരാളി. ഇപ്പോഴിതാ ഡല്‍ഹിക്കെതിരായ മത്സരത്തിന് മുമ്പ് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം റിയാന്‍ പരാഗ്. ഡല്‍ഹി ക്യാപിറ്റല്‍സ് ശക്തരായ നിരയാണെങ്കിലും ആത്മവിശ്വാസമാണ് ഞങ്ങളുടെ കരുത്തെന്നാണ് റിയാന്‍ പരാഗ് പറഞ്ഞത്. 'നേരിടാന്‍ വളരെ ബുദ്ധിമുട്ടുള്ള നിരയാണ് ഡല്‍ഹിയുടേത്.

എന്നാല്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ മനോഹരമായാണ് കളിച്ചത്. എന്നാല്‍ ചില തെറ്റുകളാണ് കഴിഞ്ഞ മത്സരങ്ങളില്‍ തിരിച്ചടിയായത്. ഞങ്ങള്‍ ടീമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ്. വരുന്ന മത്സരങ്ങളിലെല്ലാം കഴിവിന്റെ പരമാവധി പുറത്തെടുക്കും'-റിയാന്‍ പരാഗ് പറഞ്ഞു. ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ കൂട്ടത്തകര്‍ച്ച നേരിട്ട് തോല്‍വിയിലേക്ക് പോയപ്പോള്‍ രക്ഷകരായത് പരാഗും രാഹുല്‍ തെവാത്തിയയുമാണ്. ഇരുവരും ചേര്‍ന്നുള്ള ആറാം വിക്കറ്റിലെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. 'ഹൈദരാബാദിനെതിരായ വിജയം ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. എല്ലായ്‌പ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞുപോയതിനെക്കുറിച്ച് ഓര്‍ക്കാതെ വരാനിരിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്'-പരാഗ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഏഴ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍.

riyanparag

സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് രാജസ്ഥാന്റെ കരുത്ത്. എടുത്തുപറയാന്‍ കഴിയുന്ന താരങ്ങളുണ്ടെങ്കിലും സ്ഥിരത കണ്ടെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല.മധ്യനിരയില്‍ യുവതാരങ്ങളായ തെവാത്തിയയുടെയും പരാഗിന്റെയും പ്രകടനം പ്രതീക്ഷ നല്‍കുന്നു. ബാറ്റിങ് ഓഡറില്‍ വരുത്തുന്ന പരീക്ഷണങ്ങളും ടീമിനെ പ്രതിസന്ധിയിലാക്കുന്നു. ടോപ് ഓഡറില്‍ ഏറെ നാളായി കളിക്കുന്ന റോബിന്‍ ഉത്തപ്പ മധ്യനിരയില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. ഹൈദരാബാദിനെതിരേ ബെന്‍ സ്റ്റോക്‌സിനെ ഓപ്പണറായി ഇറക്കിയും ചര്‍ച്ചയായിരുന്നു. ബൗളിങ് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍ ഒഴികെ മറ്റെല്ലാവരും നന്നായി തല്ലുവാങ്ങുന്നു. പ്ലേ ഓഫില്‍ കടക്കാന്‍ തുടര്‍ ജയങ്ങള്‍ അനിവാര്യമാണെന്നിരിക്കെ ടീമെന്ന നിലയില്‍ രാജസ്ഥാന്‍ ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു.

Story first published: Tuesday, October 13, 2020, 19:03 [IST]
Other articles published on Oct 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+