വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2011ലെ ലോകകപ്പ്... കൈയടിക്കേണ്ടത് ധോണിക്ക് മാത്രമല്ല, ഇന്ത്യയുടെ 'രണ്ടാം കോച്ചിന്'- അത് സച്ചിന്‍!

സുരേഷ് റെയ്‌നയാണ് സച്ചിനെ പുകഴ്ത്തിയത്

raina

മുംബൈ: ചരിത്രത്തിലേക്കു പറന്നിറങ്ങിയ നായകന്‍ എംഎസ് ധോണിയുടെ സിക്‌സറും മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തെയും കോടിക്കണിക്കിന് ആരാധകരെയും ആഹ്ലാദത്തിലാറാടിച്ച ഇന്ത്യയുടെ കിരീടധാരണവും ക്രിക്കറ്റ് പ്രേമികള്‍ക്കും ഇന്നും ആവേശം പകരുന്ന മനോഹരമായ ഓര്‍മയാണ്. 2011ലെ എകദിന ലോകകപ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. യവരാജ് സിങിന്റെ ഓള്‍റൗണ്ട് പ്രകടനവും ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ തന്ത്രങ്ങളും കോച്ച് ഗാരി കേസ്റ്റണിന്റെ പ്ലാനിങുമെല്ലാം ഇന്ത്യന്‍ കിരീടവിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, എന്നാല്‍ ഇതുവരെ ടെസ്റ്റില്‍ ഒന്നാം റാങ്ക് നേടിയിട്ടില്ല;ആരൊക്കെയാണവര്‍സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, എന്നാല്‍ ഇതുവരെ ടെസ്റ്റില്‍ ഒന്നാം റാങ്ക് നേടിയിട്ടില്ല;ആരൊക്കെയാണവര്‍

ഏതു പ്രശ്നത്തിനും ധോണിയെ സമീപിക്കും, പക്ഷെ പൂര്‍ണമായ പരിഹാരം കിട്ടില്ല!!- കാരണം പറഞ്ഞ് പന്ത്ഏതു പ്രശ്നത്തിനും ധോണിയെ സമീപിക്കും, പക്ഷെ പൂര്‍ണമായ പരിഹാരം കിട്ടില്ല!!- കാരണം പറഞ്ഞ് പന്ത്

എന്നാല്‍ ഇക്കൂട്ടത്തില്‍ ഇന്ത്യ മറന്നുപോയ ഒരു പേരുണ്ട്. അതു മറ്റാരുടേതുമല്ല, സക്ഷാല്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടേതാണ്. സ്വപ്‌നതുല്യമായ കരിയറില്‍ ഒരു ലോകകപ്പിനു വേണ്ടിയുള്ള സച്ചിന്റെ കാത്തിരിപ്പ് അവസാനിച്ചത് 2011ലായിരുന്നു. അന്നു ലോകകപ്പ് നേടിയ സംഘത്തില്‍ അംഗമായിരുന്ന ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് സച്ചിനെ പുകഴ്ത്തിയത്. ടീമിന്റെ വിജയത്തില്‍ സച്ചിന്റെ സംഭാവന ആരും മറക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

രണ്ടാം കോച്ച്

2011ലെ ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം കോച്ചെന്നാണ് സച്ചിനെ റെയ്‌ന വിശേഷിപ്പിക്കുന്നത്. ഖലീജ് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് മാസ്റ്റര്‍ ബ്ലാസ്റ്ററെ അദ്ദേഹം പ്രശംസിച്ചത്.
എല്ലാത്തിനെയും വളരെ ശാന്തമായി, സമ്മര്‍ദ്ദമില്ലാതെ സമീപിക്കാന്‍ സഹായിച്ചത് സച്ചിനായിരുന്നു. അത്രയും സ്വാധീനം അദ്ദേഹത്തിനുണ്ടായിരുന്നു. സച്ചിന്‍ കാരണമാണ് 2011ലെ ലോകകപ്പ് നമ്മള്‍ നേടിയത്. ഞങ്ങള്‍ക്ക് ഇതിനു സാധിക്കുമെന്ന വിശ്വാസം ടീമിലെ ഓരോരുത്തരിലുമുണ്ടാക്കിയത് സച്ചിനാണ്. ശരിക്കുമൊരു രണ്ടാം കോച്ചിനെപ്പോലെയായിരുന്നു അദ്ദേഹമെന്നും റെയ്‌ന വിശദമാക്കി.

മികച്ച പ്രകടനം

2011ലെ ലോകകപ്പില്‍ ബാറ്റിങിലും സച്ചിന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ടൂര്‍ണമെന്റില്‍ രണ്ടു സെഞ്ച്വറികളടക്കം 53.55 ശരാശരിയില്‍ 482 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും സച്ചിനായിരുന്നു. 20 വര്‍ഷത്തിലേറെ നീണ്ട അദ്ഭുതപ്പെടുത്തുന്ന കരിയറില്‍ അദ്ദേഹം ആറു ലോകകപ്പുകളില്‍ ഇന്ത്യക്കായി കൡച്ചിട്ടുണ്ട്. 1992ലെ ലോകകപ്പില്‍ തുടങ്ങിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 2011ലെ ലോകകപ്പ് വരെ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. 2003ലെ ലോകകപ്പില്‍ 673 റണ്‍സാണ് സച്ചിന്‍ വാരിക്കൂട്ടിയത്. ഇത് റെക്കോര്‍ഡ് കൂടിയാണ്. ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയാണ് സച്ചിന്‍.

വിജയലക്ഷ്യം

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ 275 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക ഇന്ത്യക്കു മുന്നില്‍ വച്ചത്. ഓപ്പണര്‍മാരായ വീരേന്ദര്‍ സെവാഗിനെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഇന്ത്യ പതറിയിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം ചേര്‍ന്ന് ഗൗതം ഗംഭീര്‍ 83 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടീം സ്‌കോര്‍ 114ല്‍ നില്‍ക്കെ കോലി പുറത്ത്. അഞ്ചാം നമ്പറില്‍ മുന്‍ മല്‍സരങ്ങളിലെല്ലാം ഇറങ്ങിയത് യുവരാജായിരുന്നു. എന്നാല്‍ ഏവരെയും സ്തബ്ധരാക്കിക്കൊണ്ട് ക്രീസിലെത്തിയത് ധോണി.ഗംഭീറിനൊപ്പം നാലാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്ത ധോണി തുടര്‍ന്ന് ക്രീസിലെത്തിയ യുവരാജ് സിങിനെ കൂട്ടുപിടിച്ച് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു. 79 പന്തല്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്സറുമടക്കം ധോണി പുറത്താവാതെ 91 റണ്‍സെടുത്തു. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചും അദ്ദേഹമായിരുന്നു.

Story first published: Monday, May 4, 2020, 9:25 [IST]
Other articles published on May 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X