Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

10 വര്‍ഷം പൂര്‍ത്തിയാക്കി സുരേഷ് റെയ്‌ന, അവസരം പോരെന്ന് പരാതി!

ഏകദിനത്തിലും ട്വന്റി 20 യിലും ഇന്ത്യയുടെ മിന്നും താരമാണ് സുരേഷ് റെയ്‌ന. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും റെയ്‌നയ്ക്ക് ടെസ്റ്റ് ടീമില്‍ ഇടമില്ല. വന്നും പോയും 18 ടെസ്റ്റുകളാണ് റെയ്‌ന ഇക്കാലം കൊണ്ട് കളിച്ചത്. ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളില്‍ 30 ന് മേല്‍ ശരാശരിയുള്ള റെയ്‌നയുടെ ടെസ്റ്റ് ശരാശരി വെറും 26 മാത്രമാണ്.

ഐ പി എല്ലില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ റണ്‍ മെഷീന്‍ ആണ് റെയ്‌ന. ഇക്കാര്യം റെയ്‌നയ്ക്കും നല്ല ബോധ്യമുണ്ട്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി അടിച്ചിട്ടും ടീമില്‍ സ്ഥിരക്കാരനാകാന്‍ കഴിയാത്തതിന് പിന്നില്‍ എന്താണ്. ഷോര്‍ട്ട് ബോളുകള്‍ കളിക്കുന്നതിലെ ദൗര്‍ബല്യമാണോ. അതോ മറ്റെന്തെങ്കിലും കാരണമാണോ. സുരേഷ് റെയ്‌ന തന്നെ പറയുന്നു. കാണൂ.

എന്തുകൊണ്ട് ടെസ്റ്റ് കളി പറ്റുന്നില്ല

എന്തുകൊണ്ട് ടെസ്റ്റ് കളി പറ്റുന്നില്ല

എന്തുകൊണ്ടാണ് റെയ്‌ന ടെസ്റ്റ് ടീമില്‍ സ്ഥിരമാകാത്തത് - ഇതാണ് ചോദ്യമെങ്കില്‍ വേണ്ടത്ര അവസരങ്ങള്‍ തനിക്ക് കിട്ടാത്തത് കൊണ്ടാണ് എന്നാണ് റെയ്‌നയ്ക്ക് പറയാനുള്ളത്. എന്റെ കാലിബര്‍ തെളിയിക്കാന്‍ മാത്രം അവസരങ്ങള്‍ എനിക്ക് കിട്ടിയില്ല.

 എഴുതിത്തള്ളല്ലേ

എഴുതിത്തള്ളല്ലേ

ഒന്നോ രണ്ടോ ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ ഒരു കളിക്കാരനെ എഴുതിത്തള്ളരുത് എന്നാണ് റെയ്‌നയ്ക്ക് പറയാനുള്ളത്. 2012 ലും 2015 ലും കളിച്ച ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ താന്‍ പരാജയമായിരുന്നു എന്ന കാര്യം സമ്മതിച്ചുകൊണ്ട് തന്നെ റെയ്‌ന പറയുന്നു.

ഒരവസരം തരൂ

ഒരവസരം തരൂ

അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ അവസരം തരാനൊന്നും ഞാന്‍ പറയുന്നില്ല. രണ്ടോ മൂന്നോ ടെസ്റ്റുകള്‍ കൂടി കളിക്കാന്‍ തരൂ. എന്നിട്ടും പരാജയപ്പെട്ടാല്‍ എന്നെന്നേക്കുമായി ഒഴിവാക്കിക്കോളൂ - റെയ്‌ന വികാരം കൊള്ളുന്നു.

അരങ്ങേറ്റം തകര്‍ത്തു

അരങ്ങേറ്റം തകര്‍ത്തു

2010 ല്‍ ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറിയോടെയായിരുന്നു റെയ്‌നയുടെ അരങ്ങേറ്റം. സൗരവ് ഗാംഗുലിക്ക് ശേഷം ഒരു ഇടങ്കയ്യന്‍ ടെസ്റ്റ് മധ്യനിരയില്‍ സ്ഥിരമാകുന്നതിന്റെ സന്തോഷമായിരുന്നു അന്ന്. യുവരാജ് സിംഗ് ടീമിലുണ്ടെങ്കിലും ടെസ്റ്റില്‍ തിളങ്ങിയിരുന്നില്ല.

ദയനീയ പരാജയം

ദയനീയ പരാജയം

എന്നാല്‍ അതിന് ശേഷം മികച്ച പ്രകടനം പുറത്തെടുക്കാന്‍ റെയ്‌നയ്ക്ക് കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയില്‍ ആറ് ഇന്നിംഗ്‌സുകളില്‍ വെറും 32 റണ്‍സ് മാത്രമെടുത്ത റെയ്‌ന താമസിയാതെ ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായി

രോഹിതും രഹാനെയും

രോഹിതും രഹാനെയും

മധ്യനിരയില്‍ രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും വന്നതോടെയാണ് റെയ്‌നയുടെ ടെസ്റ്റ് സ്വപ്‌നങ്ങള്‍ ഏതാണ് അവസാനിച്ചത്. ഇവര്‍ക്ക് പുറമെ പൂജാന, രാഹുല്‍ എന്നിവരും മധ്യനിരയില്‍ അവകാശവാദവുമായി ടീമിലുണ്ട്.

ധോണിയും പോയി

ധോണിയും പോയി

ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് റെയ്‌ന ഇത് വരെയുള്ള ടെസ്റ്റ് മത്സരങ്ങളെല്ലാം കളിച്ചത്. ധോണി ടെസ്റ്റില്‍ നിന്നും വിരമിച്ചതോടെ റെയ്‌നയ്ക്ക് ടീമിലെത്താനുള്ള ഒരു വാതിലാണ് അടഞ്ഞത്. രോഹിത് ശര്‍മയും രഹാനെയും മറ്റുമാണ് ഇപ്പോഴത്തെ ക്യാപ്റ്റന്‍ കോലിയുടെ ഫേവറിറ്റ്‌സ്.

പരിഗണിച്ചതേയില്ല

പരിഗണിച്ചതേയില്ല

ശ്രീലങ്കയിലേക്കുള്ള ടെസ്റ്റ് ടീമിലേക്ക് റെയ്‌നയെ പരിഗണിച്ചില്ല. ഓസ്‌ട്രേലിയ എ ടീമിനെതിരായ എ ടീമില്‍ പോലും റെയ്‌നയ്ക്ക് ഇടം കിട്ടിയില്ല.

Story first published: Tuesday, August 4, 2015, 13:23 [IST]
Other articles published on Aug 4, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+