കോലിക്ക് പൂജ്യം, റെയ്‌നയ്ക്കും സര്‍ ജഡേജയ്ക്കും നൂറില്‍ നൂറ്!
കാര്‍ഡിഫ്: ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോല്‍വിക്ക് ടീം ഇന്ത്യ തിരിച്ചടി തുടങ്ങി. എട്ടോവറില്‍ രണ്ട് വിക്കറ്റിന് 19 എന്ന നിലയില്‍ നിന്നും കുതിച്ചുയര്‍ന്ന ഇന്ത്യ 133 റണ്‍സിനാണ് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്. സൂപ്പര്‍ സ്്റ്റാര്‍ വിരാട് കോലി പൂജ്യത്തിനും പൂജ്യത്തിനും ശിഖര്‍ ധവാന്‍ 11നും പുറത്തായ ശേഷം സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, ധോണി, രഹാനെ എന്നിവരുടെ മികവിലായിരുന്നു ഇന്ത്യന്‍ വിജയം.
305 റണ്‍സിന്റെ വിജയലക്ഷ്യം തേടി ഇറങ്ങിയ ഇംഗ്ലണ്ട് ഒരിക്കല്‍ പോലും ട്രാക്കിലെത്തിയില്ല. മഴമൂലം വിജയലക്ഷ്യം 295 റണ്‍സായി കുറച്ചെങ്കിലും വെറും 161 ലെത്താനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. നാല് വിക്കറ്റോടെ സര്‍ ജഡേജയാണ് ഇന്ത്യന്‍ തിരിച്ചടിക്ക് നേതൃത്വം നല്‍കിയത്. അശ്വിനും ഷമിയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1- 0 ന് മുന്നിലാണ് ഇപ്പോള്‍.

കളി തിരിച്ചത് റെയ്‌ന
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ സുരേഷ് റെയ്‌ന. വെറും 75 പന്തിലാണ് റെയ്‌ന നൂറിലെത്തിയത്.

ഫ്രീ കിട്ടിയ സിക്‌സ്
ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ സിക്‌സര്‍ പറത്തുന്ന രോഹിത് ശര്‍മ. ഫ്രീ ഹിറ്റായിരുന്നു ഇത്. 52 റണ്‍സെടുത്ത രോഹിതാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറയിട്ടത്.

ക്യാപ്റ്റന്‍ താഴെ
ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ റണ്ണൗട്ടാക്കാന്‍ ക്രിസ് ജോര്‍ദാന്റെ ശ്രമം. ക്രീസില്‍ ചാടിവീണ് ധോണി റണ്ണൗട്ട് ഒഴിവാക്കി.

ഹേ അത് സ്റ്റംബിംഗോ
41 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയെ ട്രെഡ് വെല്ലിന്റെ പന്തില്‍ ബട്‌ലര്‍ സ്റ്റംബ് ചെയ്തു പുറത്താക്കിയപ്പോള്‍. നേരിയ വ്യത്യാസത്തിലാണ് രഹാനെ പുറത്തായത്.

കളി മാറും പക്ഷേ കോലി മാറൂല
ടെസ്റ്റിലെ ദയനീയ ഫോം ഏകദിനപരമ്പരയിലും തുടരുകയാണ് വിരാട് കോലി. മൂന്ന് പന്തുകള്‍ നേരിട്ട കോലിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും പറ്റിയില്ല

സര്‍ ജഡേജ സൂപ്പര്‍
നാല് വിക്കറ്റ് വീഴ്ത്തി രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബൗളിംഗിനെ നയിച്ചത്

റൂട്ട് ഇളക്കിക്കളഞ്ഞു
ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് വിട്ട ഭുവനേശ്വര്‍ കുമാറിന്റെ ആഹ്ലാദം

അത് കുറച്ച് കൂടിപ്പോയി
ജഡേജയെ സ്ലോഗ് സ്വീപ് ചെയ്യാന്‍ ശ്രമിക്കുന്ന അലക്‌സ് ഹെയില്‍സ്. ഹെയില്‍സിന്റെ ഈ ഷോട്ട് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ അശ്വിന്റെ കൈകളില്‍ ഒതുങ്ങി.

അടിക്ക് തിരിച്ചടി
ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് മധുരപ്രതികാരം വീട്ടിയ ശേഷം ടീം ഇന്ത്യ വിജയാഹ്ലാദത്തില്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications