മഴ വില്ലനായി; ശ്രീലങ്ക - സിംബാബ്‌വെ രണ്ടാം ടെസ്റ്റ് സമനിലയില്‍
ഹരാരെ:ഏറെ നാളുകള്‍ക്ക് ശേഷം ഒരു ടെസ്റ്റ് ജയം ആഗ്രഹിച്ച സിംബാബ്‌വെയ്ക്ക് മഴ തിരിച്ചടിയായപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് സമനിലയില്‍. സിംബാബ്‌വെ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴ വില്ലനാവുകയായിരുന്നു. ഇതോടെ സമനിലയില്‍ മത്സരം അവസാനിപ്പിക്കേണ്ടി വന്നു.
ഇടവേളയ്ക്ക് ശേഷം മികച്ച പ്രകടനമാണ് സ്വന്തം തട്ടകത്തില്‍ സിംബാബ്‌വെ കാഴ്ചവെച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 406 എന്ന മികച്ച സ്‌കോര്‍ അടിച്ചെടുത്ത സിംബാബ്‌വെ കരുത്തരായ ശ്രീലങ്കയെ 293 റണ്‍സിന് കൂടാരം കയറ്റി. സിക്കന്തര്‍ റാസയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് ശ്രീലങ്കയെ തകര്‍ത്തത്. ക്യാപ്റ്റന്‍ സീന്‍ വില്യംസ് (107), ബ്രണ്ടന്‍ ടെയ്‌ലര്‍ (62), സിക്കന്തര്‍ റാസ (72)എന്നിവരുടെ ബാറ്റിങാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ശ്രീലങ്കന്‍ നിരയില്‍ ഏഞ്ചലോ മാത്യൂസ് (64), ധനഞ്ജയ് ഡി സില്‍വ (42), ദിമുത് കരുണ രത്‌ന (44), ഓഷാഡ ഫെര്‍ണാണ്ടോ (44) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

113 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സിംബാബ്‌വെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 247 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ബ്രണ്ടന്‍ ടെയ്‌ലര്‍ (67),സീന്‍ വില്യംസ് (53) സിംബാബ്‌വെയ്ക്ക് വേണ്ടി തിളങ്ങി. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ രക്ഷിച്ചത് കുശാല്‍ മെന്‍ഡിസിന്റെ (116) സെഞ്ച്വറിയാണ്. ഓഷാഡ ഫെര്‍ണാണ്ടോയും (47) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications