Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാന്‍ ശ്രീലങ്ക ടെസ്റ്റ്; മഴ തടസ്സപ്പെടുത്തിയ കളിയില്‍ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച

റാവല്‍പിണ്ടി: വര്‍ഷങ്ങള്‍ക്കുശേഷം പാകിസ്ഥാനില്‍ ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. വെളിച്ചക്കുറവും മഴയും തടസ്സപ്പെടുത്തിയപ്പോള്‍ രണ്ട് ദിവസത്തില്‍ ആകെ 86.3 ഓവര്‍ മാത്രമാണ് കളി നടന്നത്. ആദ്യദിനം അഞ്ച് വിക്കറ്റിന് 202 റണ്‍സെന്ന നിലയില്‍ കളി തുടര്‍ന്ന ശ്രീലങ്കയ്ക്ക് രണ്ടാംദിനം ഒരു വിക്കറ്റുകൂടി നഷ്ടമായി.

രണ്ടാം ദിനം വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്കവെല്ല(33) ആണ് പുറത്തായത്. ധനഞ്ജയ് ഡിസല്‍വ(72), ദില്‍റുവാന്‍ പെരേര(2) എന്നിവരാണ് ക്രീസിലുള്ളത്. ആദ്യദിനം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കുവേണ്ടി നായകന്‍ ദിമുത് കരുണരത്നയും (59) ഓഷാഡോ ഫെര്‍ണാണ്ടോയും (40) ചേര്‍ന്ന് 96 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ അടിച്ചെടുത്തത്. കുശാല്‍ മെന്‍ഡിസ് (10) പ്രതീക്ഷ കാത്തില്ല.

srilanka-pak

മുന്‍ നായകന്‍ ഏഞ്ചലോ മാത്യൂസ് (31), ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ദിനേഷ് ചണ്ഡിമാല്‍ (2) എന്നിവര്‍ക്കും ശോഭിക്കാനായില്ല. പാകിസ്ഥാനുവേണ്ടി നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് അബ്ബാസ്, ഉസ്മാന്‍ ഷിന്‍വാരി എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. ഏതാണ്ട് ഒരുദിവസത്തെ കളി പൂര്‍ണമായും നഷ്ടമായതോടെ മത്സരം സമനിലയിലേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന.

Story first published: Thursday, December 12, 2019, 17:34 [IST]
Other articles published on Dec 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+