Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നുണ പറയാനില്ല, ഭയമുണ്ടായിരുന്നു.... ഇന്ത്യ പാക് മത്സരത്തെ കുറിച്ച് രാഹുല്‍ പറയുന്നത് ഇങ്ങനെ

മാഞ്ചസ്റ്റര്‍: ഇന്ത്യ പാകിസ്താന്‍ മത്സരത്തിന് മുമ്പ് താന്‍ കടുത്ത ടെന്‍ഷനിലായിരുന്നെന്ന് ലോകേഷ് രാഹുല്‍. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയ ശേഷമായിരുന്നു രാഹുല്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. പാകിസ്താനെതിരെ ഓപ്പണ്‍ ചെയ്യുക എന്നത് സമ്മര്‍ദം വരുത്തുന്ന കാര്യമാണ്. അതുകൊണ്ട് മത്സരത്തിന് മുമ്പ് തന്നെ ഭയന്നിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഇക്കാര്യം തനിക്ക് മറച്ച് വെക്കേണ്ട ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു.

1

ആദ്യ പത്തോവറില്‍ ബുദ്ധിപൂര്‍വം കളിക്കുക എന്നത് അത്യാവശ്യമായിരുന്നു. അതിന് സാധിച്ചതില്‍ സന്തോഷമുണ്ട്. നല്ല രീതിയില്‍ തന്നെ ഓപ്പണിംഗ് കൊണ്ടുപോകാന്‍ സാധിച്ചു. മത്സരത്തിന് ഭയങ്കര ഹൈപ്പ് ഉള്ളത് കൊണ്ട് കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. പ്രധാന കാരണം കുറച്ച് കാലമായി ഞാന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിട്ടില്ല. വര്‍ഷങ്ങളോളം ഈയൊരു അവസരത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. അതുകൊണ്ട് സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ആദ്യ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും സാഹചര്യങ്ങള്‍ അത്ര മികച്ചതായിരുന്നില്ല. മഴ നന്നായി പെയ്തിരുന്നു. പിച്ച് അതുകൊണ്ട് പിച്ച് മൂടി കിടക്കുകയായിരുന്നു. വേണ്ടത്ര വേഗത്തില്‍ സ്‌കോര്‍ ചെയ്യാനാവില്ലെന്നാണ് കരുതിയത്. 270 റണ്‍സാണ് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ സ്‌കോര്‍ പ്രതിരോധിക്കാന്‍ പറ്റിയ ബൗളര്‍മാര്‍ ടീമിനൊപ്പമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം മത്സരത്തില്‍ ഇന്ത്യ 336 റണ്‍സാണ് അടിച്ച് കൂട്ടിയത്. രാഹുല്‍ 57 റണ്‍സെടുത്ത് മികച്ച പ്രകടനം നടത്തിയത്. മത്സരത്തില്‍ ഇന്ത്യ വിജയത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഇതിനിടെ രാഹുലിന്റെ മികച്ച പ്രകടനത്തെ പിന്തുണച്ച കെവിന്‍ പീറ്റേഴ്‌സണെ സോഷ്യല്‍ മീഡിയ ട്രോളിയിരിക്കുകയാണ്. പീറ്റേഴ്‌സണ്‍ പറഞ്ഞതിന് പിന്നാലെ രാഹുല്‍ പുറത്തായന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.

Story first published: Sunday, June 16, 2019, 23:49 [IST]
Other articles published on Jun 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+