ഇന്ത്യന്‍ ഓപ്പണിങ് സ്ഥാനത്തേക്ക് പിടിവലി; രാഹുലോ ശിഖര്‍ ധവാനോ?
റാഞ്ചി: ഏകദിന ക്രിക്കറ്റ് പരമ്പര നേടിയശേഷം ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള തയ്യാറെപ്പിലാണ്. ഒക്ടോബര്‍ 7ന് ആരംഭിക്കുന്ന പരമ്പരില്‍ മികച്ച ഫോമിലുള്ള താരങ്ങളില്‍ ആരെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ടീം മാനേജ്‌മെന്റ്. ഓപ്പണിങ് സ്ഥാനത്തേക്കാണ് പ്രധാന മത്സരം. ഒരറ്റം രോഹിത് ശര്‍മ ഉറപ്പിക്കുമ്പോള്‍ കെഎല്‍ രാഹുലോ ശിഖര്‍ ധവനോ കൂട്ടായി എത്തുമെന്നാണ് കരുതുന്നത്.
അഞ്ച് ഏകദിന മത്സരങ്ങളില്‍ ഒന്നില്‍പോലും ഇടം നേടാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ലെന്നത് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കരുത്ത് വിളിച്ചോതുന്നു. അതേസമയം, ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഏകദിന പരമ്പരയില്‍ നിന്നും മാറിനിന്ന ശിഖര്‍ ധവാന് തന്നെയാകും ഓപ്പണിങ് നറുക്ക് വീഴുകയെന്നാണ് സൂചന. ആദ്യമത്സരത്തില്‍ ധവാന്‍ പരാജയപ്പെട്ടാല്‍ ശേഷിക്കുന്നവയില്‍ രാഹുലിനും സാധ്യതയുണ്ട്.

2019 ലോകകപ്പ് ടീമില്‍ ഇരുപത്തിയഞ്ചുകാരനായ രാഹുലിന് സ്ഥാനം ഏറെക്കുറെ ഉറപ്പാണ്. മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ അപൂര്‍വം കളിക്കാരിലൊരാളാണ് രാഹുല്‍. ഏത് ഫോര്‍മാറ്റിലും ടീമിന് വിശ്വസിക്കാവുന്നതാരം. എന്നാല്‍, ശ്രീലങ്കയില്‍ മിന്നുന്ന പ്രകടനം നടത്തിയ ധവാന് തിരിച്ചുവരാനുള്ള അവസരമൊരുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുക.
രഹാനെ, മനീഷ് പാണ്ഡെ, ജാദവ് തുടങ്ങിയ താരങ്ങളെ മറികടന്നാല്‍ മാത്രമേ രാഹുലിന് ടീമില്‍ ഇടം നേടാന്‍ കഴിയൂ. ഏവരും മികച്ച ഫോമിലാണെന്നത് അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നത് തലവേദനയാകും. കളിക്കാരുടെ ഫോം നിലനിര്‍ത്താന്‍ റൊട്ടേഷന്‍ സമ്പ്രദായം പരീക്ഷിക്കുകയാകും ഇതിന് പരിഹാരമെന്നാണ് മുന്‍ താരങ്ങള്‍ പറയുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications