വിവാദ സുഹൃത്ത് രാഹുലിന് സെഞ്ച്വറിയടിക്കാന്‍ പാണ്ഡ്യ മോശം പന്തുകളെറിഞ്ഞോ?

മുംബൈ: മുംബൈയ്‌ക്കെതിരായ ഐപിഎല്‍ മത്സരത്തില്‍ സെഞ്ചറിയടിച്ചതോടെ കെ എല്‍ രാഹുല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സീസണില്‍ മോശമല്ലാത്ത പ്രകടനം നടത്തുന്ന രാഹുലിന് സെഞ്ച്വറി പുതിയ ഊര്‍ജംപകരം. ടിവി അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തിനുശേഷം രാഹുലിന്റെ ആദ്യ സെഞ്ച്വറികൂടിയാണിത്.
ഇന്ത്യന്‍ ടീമില്‍ ഒട്ടേറെ അവസരം നല്‍കിയിട്ടും ഫോം കിട്ടാതെ ഉഴലുകയായിരുന്ന രാഹുലിന് ഐപിഎല്‍ ജീവശ്വാസം നല്‍കും. മുംബൈക്കെതിരെ രാഹുല്‍ 64 പന്തില്‍ 100 റണ്‍സടിച്ച് പുറത്താകാതെ നിന്നു. രാഹുലിന്റെ മികവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് 197 റണ്‍സെടുത്തെങ്കിലും കീറോണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ മുംബൈ 3 വിക്കറ്റിന്റെ ജയം ആഘോഷിച്ചിരുന്നു.
Beauty of #VIVOIPL 😍#SpiritOfCricket pic.twitter.com/y8uIGEJXs6
— IndianPremierLeague (@IPL) April 10, 2019

ഐപിഎല്ലില്‍ രാഹുല്‍
ഐപിഎല്ലിലെ ആദ്യ രണ്ടു മത്സരത്തിലും രാഹുലിന് രണ്ടക്കം കാണാനായില്ല. മൂന്നാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 71 റണ്‍സടിച്ച് രാഹുല്‍ തിരിച്ചുവന്നു. നാലാം മത്സരത്തില്‍ 15 റണ്‍സ് ആയിരുന്നു സമ്പാദ്യം. അഞ്ചാം മത്സരത്തില്‍ വീണ്ടും 71 റണ്‍സെടുത്തതോടെ താരം ഫോമിലേക്ക് തിരിച്ചുവന്നെന്ന് ഉറപ്പിച്ചു. ആറാം മത്സരത്തിലെ സെഞ്ച്വറിയോടെ രാഹുല്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനവും സ്വന്തമാക്കിക്കഴിഞ്ഞു.

പാണ്ഡ്യയുടെ ഓവറില്‍ രാഹുല്‍
മുംബൈയ്‌ക്കെതിരെ പതുക്കെ തുടങ്ങിയ രാഹുല്‍ അവസാന ഓവറുകളിലാണ് കത്തിക്കയറിയത്. രാഹുലിന്റെ സ്‌കോര്‍ 70 റണ്‍സ് കടക്കില്ലെന്ന് തോന്നിച്ചെങ്കിലും ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ 19-ാം ഓവറില്‍ 25 റണ്‍സടിച്ച് താരം സെഞ്ച്വറിക്കടുത്തെത്തി. മൂന്ന് സിക്‌സറുകളും ഒരു ഫോറുമാണ് രാഹുല്‍ ആ ഓവറില്‍ അടിച്ചത്. അതുവരെ നന്നായി പന്തെറിഞ്ഞ പാണ്ഡ്യയ്ക്കാണ് ആ ഓവറില്‍ താളംതെറ്റിയത്.

പാണ്ഡ്യ രാഹുലിനെ സഹായിച്ചോ
ടിവി അഭിമുഖത്തില്‍ രാഹുലിനൊപ്പം വിവാദ നായകനായ താരമാണ് പാണ്ഡ്യയും. രാഹുലിന്റെ അടുത്ത സുഹൃത്തുകൂടിയായ പാണ്ഡ്യ മോശം പന്തുകളെറിഞ്ഞ് രാഹുലിന് സെഞ്ച്വറിയടിക്കാന്‍ സഹായിച്ചോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിലരുടെ ചോദ്യം. സെഞ്ച്വറിയടിച്ച രാഹുലിനെ ചേര്‍ത്തുപിടിച്ചാണ് പാണ്ഡ്യ അഭിനന്ദിച്ചതെന്നതും ശ്രദ്ധേയമാണ്.
Hardik Pandya 🤝 KL Rahul
— Star Sports (@StarSportsIndia) April 10, 2019
Some friendships are beyond the game! ❤️
Are you watching #MIvKXIP? Tune in to Star Sports for LIVE #VIVOIPL action! #GameBanayegaName pic.twitter.com/tPhqnktCKl
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications