സ്ത്രീകളെ അധിക്ഷേപിച്ച അഭിമുഖം; രാഹുലിനും പാണ്ഡ്യയ്ക്കും ഓംബുഡ്മാന്റെ എട്ടിന്റെ പണി
മുംബൈ: ടിവി ചാനല്‍ അഭിമുഖത്തിനിടെ സ്ത്രീകളെ അധിക്ഷേപിച്ച ഇന്ത്യന്‍ താരങ്ങളായ കെഎല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കും 20 ലക്ഷം രൂപ വീതം പിഴ ശിക്ഷ. ഇക്കാര്യം അന്വേഷണിച്ച ബിസിസിഐ ഓംബുഡ്‌സ്മാന്‍ ആണ് താരങ്ങള്‍ക്ക് പിഴ ശിക്ഷ നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. വ്യത്യസ്ത രീതിയിലാണ് ഇവര്‍ പിഴയൊടുക്കേണ്ടിവരിക.
ജോലിക്കിടെ ജീവന്‍ നഷ്ടമായ 10 അര്‍ധസൈനികരുടെ ഭാര്യമാര്‍ക്ക് ഒരു ലക്ഷം രൂപ വീതം ഇരുവരും നല്‍കണം. കൂടാതെ അന്ധരുടെ ക്രിക്കറ്റ് അസോസിയേഷന് 10 ലക്ഷം രൂപ വീതം നല്‍കണമെന്നും ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശിച്ചു. മുന്‍ സുപ്രീംകോടതി ജഡജി ഡികെ ജെയ്ന്‍ ആണ് ബിസിസിഐ ഓംബുഡ്‌സ്മാന്‍. നാലാഴ്ചയ്ക്കിടയില്‍ ഇരുവരും പിഴയടക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ ഇവരുടെ മാച്ച് ഫീയില്‍ നിന്നും ഇത് ഈടാക്കാന്‍ ബിസിസിഐക്ക് അവകാശമുണ്ടായിരിക്കും.

കളിക്കാര്‍ക്ക് സാമ്പത്തികനഷ്ടം
വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇരു താരങ്ങള്‍ക്കും ഇതിനകം തന്നെ 30 ലക്ഷം രൂപ നഷ്ടമായതായി ഓംബുഡ്‌സ്മാന്‍ കണ്ടെത്തി. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍നിന്നും ഇവരെ മടക്കിയയച്ചതിനെ തുടര്‍ന്നാണ് വലിയ സാമ്പത്തികനഷ്ടമുണ്ടായത്. അതേസമയം, കളിക്കാര്‍ രാജ്യത്തിന്റെ മാതൃകാപുരുഷന്മാരാണെന്നത് മറക്കരുതെന്ന് ഓംബുഡ്‌സ്മാന്‍ ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയ്ക്ക് നാണക്കേട്
ഇന്ത്യന്‍ ക്രിക്കറ്റിനും ബിസിസിഐയ്ക്കും നാണക്കേടുണ്ടാക്കുന്നതായിരുന്നു കളിക്കാരുടെ പരാമര്‍ശം. കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയില്‍ വ്യത്യസ്ത സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ചും അത് മാതാപിതാക്കളോട് പറഞ്ഞതിനെക്കുറിച്ചുമെല്ലാം പാണ്ഡ്യ പറഞ്ഞിരുന്നു. നിന്റെ ആള് കൊള്ളാമോ ആരാണത് എന്നാണ് വീട്ടുകാര്‍ തന്നോട് ചോദിച്ചത്. സ്ത്രീകളുടെ ചലനങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും പാണ്ഡ്യ പറഞ്ഞു. നൈറ്റ് പാര്‍ട്ടികളില്‍ ഒരേ സ്ത്രീയെ രണ്ടുപേര്‍ ഇഷ്ടപ്പെട്ടാല്‍ എങ്ങിനെയെന്ന ചോദ്യത്തിന് പാണ്ഡ്യയ്ക്കൊപ്പം കെഎല്‍ രാഹുലും പ്രതികരിച്ചു.

ഇരു കളിക്കാരും ലോകകപ്പിന്
വിവാദത്തെ തുടര്‍ന്ന് ഇരുവരെയും ഇന്ത്യന്‍ ടീമില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഓസ്ട്രേലിയയില്‍ പര്യടനത്തിലായിരുന്ന ഇരുവരെയും ബിസിസിഐ തിരികെ വിളിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളും ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനവും ഇവര്‍ക്ക് നഷ്ടമായി. വിവാദത്തിനുശേഷം തിരികെയെത്തിയ ഇരുവരും ഇന്ത്യയുടെ ലോകകപ്പ് ടീമിലും ഇടംപിടിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications