വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് നേടിയശേഷം ടീം അംഗങ്ങളോട് രാഹുല്‍ ദ്രാവിഡ് പറഞ്ഞ രഹസ്യം

By Desk

മുംബൈ: ലോകക്രിക്കറ്റില്‍ ഏറ്റവും മാന്യനായ ക്രിക്കറ്റര്‍മാരിലൊരാളാണ് ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അമിത പ്രതിഭാവിലാസമില്ലായിരുന്നെങ്കില്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ രാഹുല്‍ ആയിരുന്നു. എന്നാല്‍, എല്ലായിപ്പോഴും നിഴലായി ഒതുങ്ങാന്‍ ശ്രമിച്ച രാഹുല്‍ ഇന്ത്യയുടെ പുതുതലമുറയെ വാര്‍ത്തെടുക്കുമ്പോഴും മാധ്യമശ്രദ്ധ നേടാന്‍ ശ്രമിക്കുന്നില്ല.

ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം പരിശീലകനായ രാഹുല്‍ ക്രിക്കറ്റ് മാത്രമല്ല പരിശീലിപ്പിക്കുന്നത്. ക്രിക്കറ്റിനകത്തും പുറത്തും കാത്തുസൂക്ഷിക്കേണ്ട മാന്യതകൂടിയാണ്. രാഹുലിന്റെ പരിശീലന മികവില്‍ ടീം ലോകകപ്പ് ചാമ്പ്യന്മാരായതിന് പിന്നാലെ കളിക്കാര്‍ക്ക് രാഹുല്‍ ഡ്രസ്സിങ് റൂമില്‍വെച്ചുനല്‍കിയ ഉപദേശം അതിന് ഉദാഹരണമാണ്.

rahuldravid

ചാമ്പ്യന്മാരായ സന്തോഷം ആഘോഷിച്ചോളൂ, എന്നാല്‍ മാന്യത ഒട്ടും കൈവിടരുതെന്നായിരുന്നു രാഹുല്‍ കളിക്കാരോട് പറഞ്ഞത്. ഒരുതരത്തിലുമുള്ള പരിഹാസം ആര്‍ക്കുനേരെയും ഉണ്ടാകരുത്. കാണികളോടും എതിര്‍കളിക്കാരോടും അത്യധികം മാന്യതയോടെ പെരുമാറണമെന്നും രാഹുല്‍ ഉപദേശിച്ചു.

കളിക്കാരുടെ അച്ചടക്കത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പുകഴ്ത്തിയിരുന്നു. ദ്രാവിഡ് കളിക്കളത്തില്‍ എത്രമാത്രം അച്ചടക്കം കാത്തുസൂക്ഷിക്കാറുണ്ടെന്ന് തനിക്കറിയാം. അതേരീതിയിലാണ് യുവകളിക്കാര്‍ പെരുമാറിയത്. ദ്രാവിഡിന്റെ പരിചയ സമ്പന്നത ഈ ടീമിനെ അജയ്യരാക്കിയെന്നും സച്ചിന്‍ പ്രതികരിച്ചു.

Story first published: Monday, February 5, 2018, 8:47 [IST]
Other articles published on Feb 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X