ഇവര്‍ കൂളാണ്, പക്ഷെ ഗതികെട്ടാല്‍ നിയന്ത്രണം വിടും!- ഈ സംഭവങ്ങള്‍ ഉദാഹരണം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ വ്യത്യസ്ത ശൈലിയുള്ള, സ്വഭാവ സവിശേഷതകളുള്ള കളിക്കാരെ നമുക്കു കാണാന്‍ സാധിക്കും. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയെപ്പോലെ കളിക്കളത്തില്‍ വികാരപ്രകടനങ്ങള്‍ നടത്തുന്ന ചില താരങ്ങളുണ്ട്. മറ്റു ചിലരാവട്ടെ വികാരങ്ങള്‍ പുറത്തു പ്രകടിപ്പിക്കാതെ വളരെ കൂളായിട്ടാവും പെരുമാറുക. എന്നാല്‍ പുറത്തു കാണുന്നതു പോലെയാണ് ഇവരെന്നു നമുക്ക് ഉറപ്പിക്കാന്‍ സാധിക്കില്ല.

കോലിയുടെ കാര്യമെടുത്താല്‍ കളിക്കളത്തിനകത്തു മാത്രമേ അദ്ദേഹത്തെ നമുക്ക് അഗ്രസീവായി കാണാന്‍ സാധിക്കൂ. പുറത്ത് അദ്ദേഹം വളരെ കൂളായാണ് കാണപ്പെടാറുള്ളത്. ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണി കോലിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌നായിരുന്നു. അപൂര്‍വ്വമായി മാത്രമേ അദ്ദേഹം കളിക്കളത്തില്‍ വികാരപ്രകടനം നടത്താറുള്ളൂ. ധോണിയെപ്പോലെ വളരെ കൂളായി നാം കണ്ടിട്ടുള്ള ചില ക്രിക്കറ്റര്‍മാര്‍ അപൂര്‍വ്വമായി ഗ്രൗണ്ടില്‍ നിയന്ത്രണം വിട്ടു പെരുമാറിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

 സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഒരിക്കല്‍ കുപിതനായിട്ടുണ്ട്. 1998ല്‍ ഷാര്‍ജയില്‍ ഓസ്‌ട്രേലിയക്കെതിരേ കളിച്ച വിഖ്യാത ഇന്നിങ്‌സിനിടെയായിരുന്നു ഇത്. അഞ്ചാം വിക്കറ്റില്‍ ലക്ഷ്മണിനൊപ്പം സച്ചിന്‍ 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. സച്ചിന്‍ സെഞ്ച്വറിയടിച്ചിട്ടും 276 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ഈ കൂട്ടുകെട്ടിനിടെ ലക്ഷ്മണിനോടു താന്‍ ചൂടായിരുന്നതായി സച്ചിന്‍ തന്നെയാണ് പിന്നീട് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഡബിള്‍ ഓടാന്‍ പറഞ്ഞിട്ടും ലക്ഷ്മണ്‍ അതിനു പലപ്പോഴും തയ്യാറായില്ലെന്നും ഇതു തന്നെ ദേഷ്യം പിടിപ്പിച്ചതായും സച്ചിന്‍ തുറന്നു പറഞ്ഞിരുന്നു.

 രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും കൂളായിട്ടുള്ള താരങ്ങളിലൊരാളായ രാഹുല്‍ ദ്രാവിഡും ഒരിക്കല്‍ ചൂടായിട്ടുണ്ട്. 2004ല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചാംപ്യന്‍സ് ട്രോഫി മല്‍സരത്തിനിടെയായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച ടോട്ടല്‍ നേടാന്‍ പാടുപെടുകയാണ്. ശുഐബ് അക്തറിന്റെ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ട ദ്രാവിഡ് ഡബിളിനായി ഓടിയെങ്കിലും രണ്ടാമത്തെ റണ്‍സ് പൂര്‍ത്തിയാക്കാനായില്ല. അക്തര്‍ വഴിമുടക്കിയായി നിന്നതിനെ തുടര്‍ന്നായിരുന്നു ഇത്.

ഇതു ദ്രാവിഡിനെ കുപിതനാക്കി. അക്കതറുടെ അടുത്തേക്കു വന്ന അദ്ദേഹം മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ അക്തര്‍ അവിടെ നിന്ന് മാറാന്‍ കൂട്ടാക്കാതെ നിന്നു. തുടര്‍ന്ന് പാക് ക്യാപ്റ്റന്‍ ഇന്‍സമാമുള്‍ ഹഖ് ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് രണ്ടു പേരെയും പിടിച്ചുമാറ്റിയത്. ഈ മല്‍സരത്തില്‍ മൂന്നു വിക്കറ്റിനു പാകിസ്താനായിരുന്നു വിജയം.

 വിവിഎസ് ലക്ഷ്മണ്‍

വിവിഎസ് ലക്ഷ്മണ്‍

ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണിനെ വളരെ കൂളായി മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ 2010ല്‍ മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റില്‍ അദ്ദേഹത്തിന്റെ മറ്റൊരു മുഖം ലോകം കണ്ടു. 216 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഓസീസ് നല്‍കിയത്. ലക്ഷ്മണ്‍ ക്രീസില്‍ നില്‍ക്കെ അവസാനത്തെ ബാറ്റ്‌സ്മാനായ പ്രഗ്യാന്‍ ഓജ ക്രീസിലെത്തി. അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സായിരുന്നു. ലക്ഷ്മണിനു പരിക്കേറ്റതിനെ തുടര്‍ന്നു സുരേഷ് റെയ്‌നയെ റണ്ണറായി വച്ചിരുന്നു.

ആറു റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ ലക്ഷ്മണും റെയ്‌നയും തമ്മില്‍ ചെറിയൊരു ആശയക്കുഴപ്പമുണ്ടായി റെയ്‌ന സിംഗിളിനായി ഓടിയപ്പോള്‍ ഓജ അതിനു കൂട്ടാക്കിയില്ല. ഭാഗ്യം കൊണ്ട് റണ്ണൗട്ടില്‍ നിന്നും ഇഇന്ത്യ രക്ഷപ്പെട്ടു. ഇതു കണ്ട് കുപിതനായ ലക്ഷ്മണ്‍ നോണ്‍ സ്‌ട്രൈക്കറായ ഓജയെ ചീത്ത വിളിക്കുകയും അടിക്കുമെന്ന രീതിയില്‍ ബാറ്റോങുകയും ചെയ്തിരുന്നു. മല്‍സരത്തില്‍ ഒരു വിക്കറ്റിനു ഇന്ത്യ ജയിച്ചിരുന്നു.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ഒരിക്കല്‍ നിയന്ത്രണം വിട്ട് ടീമംഗത്തെ ശകാരിച്ചിട്ടുണ്ട്. 2017ല്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്‍ഡോറില്‍ നടന്ന ടി20 മല്‍സരത്തിലായിരുന്നു സംഭവം. ഇന്ത്യ ഫീല്‍ഡ് ചെയ്യവെ ബൗള്‍ ചെയ്യുകയായിരുന്ന സ്പിന്നര്‍ കുല്‍ദീപ് യാദവ് ഫീല്‍ഡ് ക്രമീകരണത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാവാതിരുന്നത് ക്യാപ്റ്റനായിരുന്ന ധോണിയെ ദേഷ്യം പിടിപ്പിച്ചു.

കുശാല്‍ പെരേര കുല്‍ദീപിന്റെ ബോള്‍ ബൗണ്ടറിയടിച്ച ശേഷം ഫീല്‍ഡില്‍ മാറ്റം വരുത്താന്‍ ധോണി ആവശ്യപ്പെടുകയായിരുന്നു. പക്ഷെ സ്പിന്നര്‍ ഇതു മുഖവിലയ്‌ക്കെടുത്തില്ല. തൊട്ടടുത്ത ബോളിലും പെരേര ബൗണ്ടറിയടിച്ചതോടെ ധോണിയുടെ നിയന്ത്രണം വിട്ടു. ഞാന്‍ വിഡ്ഢിയാണെന്നു തോന്നുന്നുണ്ടോ? 300 ഏകദിനങ്ങള്‍ കളിച്ചുകഴിഞ്ഞു. നീ ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്നായിരുന്നു ധോണി കുല്‍ദീപിനോടു പറഞ്ഞത്. ഇക്കാര്യം കുല്‍ദീപ് തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്. മല്‍സരശേഷം നിങ്ങള്‍ക്കു ദേഷ്യം പിടിക്കാറുണ്ടോയെന്നു കുല്‍ദീപ് ധോണിയോടു ചോദിച്ചപ്പോള്‍ കഴിഞ്ഞ2 20 വര്‍ഷമായി ഇല്ലെന്നായിരുന്നു മറുപടി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, May 18, 2021, 15:17 [IST]
Other articles published on May 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X