വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റിന്റെ ഉയര്‍ച്ചക്ക് പിങ്ക് ബോള്‍ ഉപയോഗിച്ചാല്‍ പോരാ; അതിന് ഇത് കൂടി ശ്രദ്ധിക്കണമെന്ന് ദ്രാവിഡ്

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനായി പിങ്ക് ബോള്‍ ഉപയോഗിച്ച് പകലും രാത്രിയുമായി ടെസ്റ്റ് നടത്തിയാല്‍ മാത്രം പോരെന്ന് മുന്‍ ഇന്ത്യന്‍ നായകനും അണ്ടര്‍ 19 ടീം പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡ്. പകലും രാത്രിയുമായി മത്സരം നടത്തുന്നത് ആരാധകര്‍ക്ക് മത്സരം കാണുന്നതിന് കൂടുതല്‍ സൗകര്യമൊരുക്കും. എന്നാല്‍ ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കാന്‍ ചെയ്യേണ്ടത് മറ്റ് ചിലതാണ്. അടിസ്ഥാന പരമായി മികച്ച സൗകര്യം ഒരുക്കുക എന്നതാണ് അതില്‍ പ്രധാനം.

മികച്ച ഇരിപ്പിടം, ശൗചാലയങ്ങള്‍, വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യങ്ങള്‍ ഇത്തരത്തില്‍ അടിസ്ഥാന പരമായ കാര്യങ്ങള്‍ നല്‍കിയാല്‍ കാണികളെത്തും. നിര്‍ഭാഗ്യവശാല്‍ പല സ്റ്റേഡിയങ്ങളിലും ഇത്തരം സൗകര്യങ്ങളില്ല. അതിനാല്‍ത്തന്നെ സ്ത്രീകളടക്കമുള്ള കാണികള്‍ സ്റ്റേഡിയത്തിലെത്താന്‍ മടിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്റര്‍നെറ്റിന്റെ വികസനത്തോടെ ടിവിയിലും മൊബൈലിലും മത്സരം കാണുന്നവരുടെ എണ്ണം ഉയര്‍ന്നിരിക്കുന്നു. ഇത് സ്റ്റേഡിയത്തിലേക്കുള്ള കാണികളുടെ ഒഴുക്കിനെ ബാധിച്ചു. 2001ല്‍ മത്സരം കാണാന്‍ ഈഡന്‍ ഗാര്‍ഡനില്‍ ഒരു ലക്ഷം ആളുകള്‍ എത്തിയിരുന്നു.

rahul-dravid

ഇന്ത്യ vs ഒമാന്‍ ലോകകപ്പ് ക്വാളിഫയര്‍: ഒമാന്‍ ഒറ്റയടി, ഇന്ത്യ തീര്‍ന്നു... ആ സ്വപ്നം പൊലിയുന്നുഇന്ത്യ vs ഒമാന്‍ ലോകകപ്പ് ക്വാളിഫയര്‍: ഒമാന്‍ ഒറ്റയടി, ഇന്ത്യ തീര്‍ന്നു... ആ സ്വപ്നം പൊലിയുന്നു

എന്നാല്‍ ഇന്ന് അതിന്റെ പകുതിപോലും ആളുകള്‍ എത്തുന്നില്ല. ആഷസ് ടെസ്റ്റ് ക്രിക്കറ്റ് കാണാന്‍ എപ്പോഴും നിറഞ്ഞ കാണികളുണ്ടാവും. കാരണം അത് അവര്‍ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന മത്സരമാണ്. എന്നാല്‍ ഇന്ത്യക്കൊന്നും അത്തരമൊരു മത്സര ക്രമം ഇല്ലെന്നും ദ്രാവിഡ് പറഞ്ഞു. ഇന്ത്യക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടി രണ്ടാമത്തെ താരമാണ് ദ്രാവിഡ്. 164 ടെസ്റ്റില്‍ നിന്നായി 13288 റണ്‍സാണ് ദ്രാവിഡ് നേടിയത്. ഇതില്‍ 36 സെഞ്ച്വറിയും 63 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 344 ഏകദിനത്തില്‍ നിന്ന് 10899 റണ്‍സും ഒരു ട്വന്റി20യില്‍ നിന്ന് 31 റണ്‍സും അദ്ദേഹം ഇന്ത്യക്കുവേണ്ടി നേടിയിട്ടുണ്ട്.

Story first published: Wednesday, November 20, 2019, 8:37 [IST]
Other articles published on Nov 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X