വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ന്യൂസീലന്‍ഡ് പര്യടനത്തില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകന്‍, സ്ഥിരീകരിച്ച് ബിസിസിഐ

മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പിന് പിന്നാലെ ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്ന് രവി ശാസ്ത്രി പടിയിറങ്ങുകയാണ്. പുതിയ പരിശീലകനായി ബിസിസിഐ ശക്തമായ അന്വേഷണത്തിലാണ്. രാഹുല്‍ ദ്രാവിഡ്,വിവിഎസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ തുടങ്ങിയ ഇന്ത്യക്കാരെയെല്ലാം രവി ശാത്രിയുടെ പകരക്കാരനാവാന്‍ ബിസിസി ഐ പരിഗണിക്കുന്നവരാണ്. എന്നാല്‍ കുംബ്ലെയും ലക്ഷ്മണും ദ്രാവിഡും ഇന്ത്യയുടെ പരിശീലകനാവാനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.

ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായി ദ്രാവിഡ് തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് ദ്രാവിഡ് എത്താനും സാധ്യത കുറവാണ്. എന്നാല്‍ വരാനിരിക്കുന്ന ന്യൂസീലന്‍ഡ് പര്യടനത്തില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനാവുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

'ന്യൂസീലന്‍ഡ് പരമ്പരയിലെങ്കിലും ഇന്ത്യയുടെ പരിശീലകനാവാമോയെന്ന് രാഹുല്‍ ദ്രാവിഡിനോട് ചോദിച്ചിരുന്നു. അദ്ദേഹം ശരിയെന്ന് പറഞ്ഞിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുമ്പ് പുതിയ പരിശീലകനെ ഇന്ത്യ കണ്ടെത്തും. അതുവരെ തുടരാമെന്നാണ് ദ്രാവിഡ് സമ്മതിച്ചിരിക്കുന്നത്. രാഹുലിനെ താല്‍ക്കാലിക പരിശീലകനാക്കി പുതിയ പരിശീലകനെ കണ്ടെത്താനുള്ള കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ബിസിസി ഐ കരുതുന്നത്.

rahuldravid

മുഴുവന്‍ സമയ പരിശീലകനാവുന്നതിനായി ദ്രാവിഡിനെ സമീപിച്ചിരുന്നെങ്കിലും കുടുംബത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യം ഉള്ളതിനാല്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ഇതുവരെ അന്തിമ തീരുമാനത്തിലേക്ക് ദ്രാവിഡ് എത്തിയിട്ടില്ല. അതിനാല്‍ ഇനിയും പ്രതീക്ഷകളുണ്ട്. ന്യൂസീലന്‍ഡ് പരമ്പരയില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി പരിശീലക സംഘം ദ്രാവിഡിനെ സഹായിക്കാനുണ്ടാവും'-ബിസിസി ഐ വൃത്തം പറഞ്ഞു.

ഇന്ത്യയുടെ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളെ പരിശീലിപ്പിച്ച് മികവ് കാട്ടിയിട്ടുള്ള ദ്രാവിഡ് ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലും ഇന്ത്യയുടെ പരിശീലകനായിരുന്നു. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് അദ്ദേഹം. ഇന്ത്യയുടെ യുവ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ദേശീയ ക്രിക്കറ്റ് അക്കാദമി ഇതിനോടകം മികവ് തെളിയിച്ചിട്ടുമുണ്ട്. ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായി എത്തിയാല്‍ ടീമിനത് ഗുണം ചെയ്യുമെന്ന് പലരും വിലയിരുത്തുന്നുണ്ടെങ്കിലും ആ പദവിയിലേക്ക് ദ്രാവിഡ് എത്താന്‍ സാധ്യത കുറവാണ്.

IPL 2021: അവന്‍ ഫ്‌ളെമിങിന്റെ ക്ലോണ്‍! വലിയ ഭാവിയുണ്ട്- വെങ്കിയെ പുകഴ്ത്തി ഹസ്സിIPL 2021: അവന്‍ ഫ്‌ളെമിങിന്റെ ക്ലോണ്‍! വലിയ ഭാവിയുണ്ട്- വെങ്കിയെ പുകഴ്ത്തി ഹസ്സി

ടി20 ലോകകപ്പിന് പിന്നാലെ തന്നെ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം. ലോകകപ്പിന് ശേഷം പരിശീലകനായി തുടരില്ലെന്ന് രവി ശാസ്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദ്രാവിഡിനെ ഇന്ത്യയുടെ സ്ഥിര പരിശീലകനാക്കാനാണ് സൗരവ് ഗാംഗുലി തലപ്പത്തിരിക്കുന്ന ബിസിസി ഐക്കും ആഗ്രഹം. എന്നാല്‍ ദ്രാവിഡിന് ഈ സ്ഥാനം താല്‍പ്പര്യമില്ലെന്നതാണ് വസ്തുത. ടി20 ലോകകപ്പ് ഫൈനല്‍ നവംബര്‍ 14നാണ് നടക്കുന്നത്. ഫൈനലിന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനം ആരംഭിക്കും. ടി20 പരമ്പരയ്ക്കായാണ് ഇന്ത്യ ന്യൂസീലന്‍ഡിലേക്ക് പോകുന്നത്.

ഇതുവരെ രവി ശാസ്ത്രിയുടെ പകരക്കാരനെ കണ്ടെത്താന്‍ ബിസിസി ഐ ഔദ്യോഗിക നടപടികള്‍ ആരംഭിച്ചിട്ടില്ല. പരസ്യം പോലും ഇതുവരെ നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ എന്താണ് ബിസിസി ഐ ഉദ്ദേശിക്കുന്നതെന്ന് കണ്ടറിയണം. പല പേരുകളും ഇന്ത്യയുടെ പുതിയ പരിശീലകസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായ നടപടികളൊന്നും ആരംഭിച്ചിട്ടില്ല.

ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ നായകനാവും ന്യൂസീലന്‍ഡില്‍ ഇന്ത്യയെ നയിക്കുക. രോഹിത് ശര്‍മ ഇന്ത്യയുടെ പുതിയ ടി20 നായകനാവാനാണ് സാധ്യത. എന്നാല്‍ ഇംഗ്ലണ്ട് പര്യടനം പിന്നാലെ ഐപിഎല്‍ തൊട്ടുപിന്നാലെ ടി20 ലോകകപ്പ് എന്നിവയെല്ലാം കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം അനിവാര്യമാണ്. അതിനാല്‍ കിവീസ് പരമ്പരയില്‍ പ്രമുഖര്‍ക്ക് വിശ്രമം നല്‍കാനും സാധ്യതയുണ്ട്.

Story first published: Thursday, October 14, 2021, 13:00 [IST]
Other articles published on Oct 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X