വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ എ, അണ്ടര്‍ 19 ടീമുകള്‍ക്കൊപ്പം ഇനി വന്‍ മതില്‍ ഇല്ല, ദ്രാവിഡിനെ മാറ്റും... ഇതാണ് കാരണം

ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ മുഖ്യ കോച്ചാവാനൊരുങ്ങുകയാണ് മുന്‍ ഇതിഹാസം

Rahul Dravid Replaced As India A, U19 Head Coach | Oneindia Malayalam

ബെംഗളൂരു: ഇന്ത്യന്‍ അണ്ടര്‍ 19, എ ടീമുകളെ മികച്ച നേട്ടങ്ങളിലേക്കു നയിച്ച മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ പരിശീലകസ്ഥാനത്തു നിന്നു മാറ്റുമെന്ന് റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡില്‍ കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ദ്രാവിഡിന്റെ ശിക്ഷണത്തിലാണ് ഇന്ത്യ ചാംപ്യന്‍മാരായത്.

യുനൈറ്റഡ് ഫ്‌ളോപ്പുകളെ രക്ഷിച്ച് വീണ്ടും ഇന്റര്‍... ലുക്കാക്കുവിനു പിന്നാലെ സാഞ്ചസും ടീമിലേക്ക്യുനൈറ്റഡ് ഫ്‌ളോപ്പുകളെ രക്ഷിച്ച് വീണ്ടും ഇന്റര്‍... ലുക്കാക്കുവിനു പിന്നാലെ സാഞ്ചസും ടീമിലേക്ക്

ദേശീയ ടീമിലേക്കു നിരവധി യുവതാരങ്ങളെ സംഭാവന ചെയ്യുന്നതിലും ദ്രാവിഡിന്റെ സംഭാവന വളരെ വലുതായിരുന്നു. അദ്ദേഹം ടീം വിടുന്നത് തീര്‍ച്ചയായും സീനിയര്‍ ടീമിനു തന്നൊയും വലിയ തിരിച്ചടിയാവുക. രണ്ടു പേരെയാണ് ദ്രാവിഡിന്റെ പകരക്കാരനായി കോച്ച് സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നതാണ് സൂചന.

മാറ്റാന്‍ കാരണം

മാറ്റാന്‍ കാരണം

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുഖ്യ കോച്ചായി ദ്രാവിഡിനെ നിയമിച്ചു കഴിഞ്ഞു. ഇതേ തുടര്‍ന്നാണ് ഇന്ത്യ എ, ജൂനിയര്‍ ടീമുകളുടെ പരിശീലകസ്ഥാനം അദ്ദേഹമൊഴിയുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും നിലവിലെ താരങ്ങളുടെ തന്നെ വളര്‍ച്ചയിലും നിര്‍ണായക പങ്കാണ് ദേശീയ ക്രിക്കറ്റ് അക്കാദമി വഹിക്കുന്നത്.

രണ്ടു പേര്‍ക്കു സാധ്യത

രണ്ടു പേര്‍ക്കു സാധ്യത

ദ്രാവിഡിന്റെ പകരക്കാരനായി ഇന്ത്യ എ, അണ്ടര്‍ 19 ടീമുകള്‍ക്കു രണ്ടു വ്യത്യസ്ത പരിശീലകരെ ഇന്ത്യ നിയോഗിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിതാന്‍ഷു കോട്ടക്ക്, പരസ് മാംബ്രെ എന്നിവരുടെ പേരുകളാണ് പരിശീലകസ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ കുറച്ചു മാസത്തേക്കു മാത്രമായിരിക്കും ഇവര്‍ക്കു ചുമതലകളേല്‍പ്പിക്കുകയെന്നും സൂചനയുണ്ട്.

യുവതാരങ്ങളുടെ വരവ്

യുവതാരങ്ങളുടെ വരവ്

ദ്രാവിഡിന്റെ ശിക്ഷണത്തില്‍ മികച്ച യുവതാരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉയര്‍ന്നുവന്നത്. ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ തുടങ്ങിയ യുവ ബാറ്റിങ് നക്ഷത്രങ്ങളെ കണ്ടെത്തിയത് അദ്ദേഹമായിരുന്നു. ഇവര്‍ക്കു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയ തങ്ങളുടെ കഴിവ് പുറത്തെടുക്കാന്‍ ദ്രാവിഡ് വഹിച്ച പങ്ക് വളരെ വലുതാണ്. ദ്രാവിഡിന്റെ സാന്നിധ്യമാണ് തങ്ങള്‍ക്കു മികച്ച പ്രകടനം നടത്താന്‍ സഹായിച്ചതെന്നു ഈ താരങ്ങള്‍ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

വലിയ നേട്ടങ്ങള്‍

വലിയ നേട്ടങ്ങള്‍

ഇന്ത്യ എ, അണ്ടര്‍ 19 ടീമുകള്‍ക്കൊപ്പം വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ ദ്രാവിഡിനായിട്ടുണ്ട്. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വി ഷാ നയിച്ച ഇന്ത്യക്കു കിരീടം സമ്മാനിച്ചതാണ് ദ്രാവിഡിന്റെ പരിശീലക കരിയറിലെ ഏറ്റവും വലിയ നേട്ടം. പൃഥ്വിയെക്കൂടാതെ, ശുഭ്മാന്‍, ശിവം മാവി, മന്‍ജ്യോത് കല്‍റ, കമലേഷ് നാഗര്‍കോട്ടി തുടങ്ങി ഒരുപിടി യുവതാരങ്ങള്‍ ടൂര്‍ണമെന്റിന്റെ സംഭാവനയായിരുന്നു.

അടിമുടി മാറ്റം

അടിമുടി മാറ്റം

കഴിഞ്ഞ ഏകദിന ലോകകപ്പിനു ശേഷമുള്ള ഇന്ത്യന്‍ ക്രിക്കറ്റിലെ അടിമുടിയുള്ള ഉടച്ചു വാര്‍ക്കലിന്റെ ഭാഗമായാണ് ദ്രാവിഡിനെ പുതിയ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. സീനിയര്‍ ടീമിലും ചില മാറ്റങ്ങള്‍ വന്നിരുന്നു. കോച്ചായി രവി ശാസ്ത്രിയെ നിലനിര്‍ത്തിയപ്പോള്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗറിനു പകരം വിക്രം റാഥോഡിനു ചുമതല നല്‍കിയിരുന്നു. ബൗളിങ്, ഫീല്‍ഡിങ് കോച്ചുമാരായി ഭരത് അരുണ്‍, ആര്‍ ശ്രീധര്‍ എന്നിവരെ നിലനിര്‍ത്തുകയും ചെയ്തിരുന്നു.

Story first published: Thursday, August 29, 2019, 11:12 [IST]
Other articles published on Aug 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X