Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടുദിവസം കൊണ്ട് കളി തീര്‍ക്കുന്ന പിച്ചുകള്‍ വേണ്ടെന്ന് രാഹുല്‍ ദ്രാവിഡ്

കൊല്‍ക്കത്ത: രണ്ടുദിവസം കൊണ്ട് കളിതീര്‍ക്കുന്ന രീതിയില്‍ പിച്ചുകള്‍ ഒരുക്കുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരവും, ഇന്ത്യ അണ്ടര്‍ 19 കോച്ചുമായ രാഹുല്‍ ദ്രാവിഡ്. രഞ്ജി ട്രോഫിയില്‍ ഈ സീസണിലെ അഞ്ചു മത്സരങ്ങള്‍ രണ്ടുദിവസംകൊണ്ട് അവസാനിച്ചത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ സ്പിന്‍ പിച്ച് നിര്‍മാണത്തെ രൂക്ഷമായി വിമര്‍ശിച്ചത്.

രണ്ടുദിവസം കൊണ്ട് കളിതീരുന്നത് പണവും എനര്‍ജിയും വെറുതെ കളയുന്നതിന് തുല്യമാണെന്ന് രാഹുല്‍ പറയുന്നു. ആഭ്യന്തര ക്രിക്കറ്റിനും അന്താരാഷ്ട്ര ക്രിക്കറ്റിനും പിച്ചുകള്‍ ഒരുക്കുന്നതില്‍ വ്യത്യസ്തയുണ്ട്. ഭാവി താരങ്ങളെ വാര്‍ത്തെടുക്കുന്നതിനാണ് ആഭ്യന്തര ക്രിക്കറ്റില്‍ മുന്‍തൂക്കം കൊടുക്കേണ്ടത്. അല്ലാതെ, ബൗളര്‍മാര്‍ എത്രവിക്കറ്റ് എടുക്കുന്നു എന്നതിനല്ലെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.

dravid

ഫാസ്റ്റ് ബൗളിങ്ങിനെ തുണയ്ക്കുന്ന ഗ്രീന്‍ പിച്ചുകള്‍ നമുക്കുവേണ്ട. എന്നാല്‍ സ്പിന്നിനെ അമിതമായി തുണയ്ക്കുകയും രണ്ടുദിവസം കൊണ്ട് കളി തീര്‍ക്കുകയും ചെയ്യുന്നത് യഥാര്‍ഥ ക്രിക്കറ്റിന് പ്രോത്സാഹനം നല്‍കില്ല. ഭാവി താരങ്ങളെ കണ്ടെത്താനുള്ളതുകൊണ്ടുതന്നെ ബാറ്റിങ്ങിനും ബൗളിങ്ങിനും സഹായകരമാകുന്ന പിച്ചുകള്‍ നിര്‍മിക്കണമെന്ന് രാഹുല്‍ വ്യക്തമാക്കി.

ഹിമാചല്‍ പ്രദേശ് ജാര്‍ഖണ്ഡ് മത്സരത്തിന്റെ ഒരു ദിനം 26 വിക്കറ്റുകളാണ് വീണത് എന്നത് രാഹുലിന്റെ അഭിപ്രായം ശരിവെക്കുന്നതാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്കും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളാണ് ഒരുക്കിയിട്ടുള്ളത്. മൂന്നുദിനംകൊണ്ട് കളി അവസാനിക്കുന്ന തരത്തിലാണ് ആദ്യ മൂന്നു ടെസ്റ്റുകളുടെയും പിച്ച് തയ്യാറാക്കിയത്.

Story first published: Friday, November 27, 2015, 9:28 [IST]
Other articles published on Nov 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+