Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മകന്‍ ഡി വില്ലിയേഴ്‌സിനെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്ന് ദ്രാവിഡ്

ദില്ലി: നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന ക്രിക്കറ്റര്‍മാരില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് എ ബി ഡിവില്ലിയേഴ്‌സ് എന്നായിരിക്കും മിക്കവരുടെയും ഉത്തരം. കഴിഞ്ഞദിവസം വിരമിച്ച ഓസ്‌ട്രേലിയയുടെ ലോകോത്തര ബൗളര്‍ മിച്ചല്‍ ജോണ്‍സണും പറയുന്നത് തനിക്ക് ബൗള്‍ ചെയ്യാന്‍ ഏറ്റവും പ്രയാസകരമായത് ഡിവില്ലിയേഴ്‌സിന് എതിരെ ആയിരുന്നെന്നാണ്.

എല്ലാത്തരം പന്തുകളും മികച്ച ഫുട്‌വര്‍ക്കിലൂടെ അതിര്‍ത്തിവര കടത്താന്‍ ഡി വില്ലിയേഴ്‌സിനോളം പോന്ന മറ്റൊരു ബാറ്റ്‌സ്മാന്‍ ഇന്ന് ലോകത്തില്ല. അതുകൊണ്ടുതന്നെ കളിപഠിച്ചവളരുന്ന ചെറുപ്പക്കാരില്‍ ഭൂരിഭാഗവും ഇപ്പോള്‍ അനുകരിക്കുന്നത് ഡി വില്ലിയേഴ്‌സിനെ തന്നെ. തന്റെ മകനും ഡി വില്ലിയേഴ്‌സിനെയാണ് അനുകരിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡും പറയുന്നു.

dravid

നന്നായി ബാറ്റ് ചെയ്യാന്‍ കഴിയുമ്പോള്‍ നിങ്ങള്‍ക്ക് പ്രശസ്തനാകാം. അങ്ങിനെ വരുമ്പോള്‍ അവരെ അനുകരിക്കാനും ആളുകളുണ്ടാകും. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ ഡി വില്ലിയേഴ്‌സിന്റെ ഷോട്ടുകള്‍ കോപ്പി ചെയ്യാനാണ് ശ്രമിക്കുന്നത്. തന്റെ മകനും അങ്ങിനെത്തന്നെ. എന്നാല്‍, അത് അത്ര എളുപ്പമല്ലെന്ന് അവര്‍ക്ക് വഴിയെ മനസിലാകുമെന്നും ദ്രാവിഡ് പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ പകരംവെക്കാനില്ലാത്ത കളിക്കാരനാണ് ദ്രാവിഡ്. ദ്രാവിഡന്റെ അതേ പാതയിലാണ് മകനുമെന്നത് ഈയിടെ പുറത്തുവന്ന ചില വീഡിയോകളില്‍ വ്യക്തമായിരുന്നു. മനോഹരമായി ബാറ്റു ചെയ്യകയും ഫീല്‍ഡു ചെയ്യുകയും ചെയ്യുന്നതില്‍ ദ്രാവിഡന്റെ മകന്‍ അസാധാരണ മികവാണ് പ്രകടിപ്പിക്കുന്നത്.

Story first published: Monday, November 23, 2015, 9:07 [IST]
Other articles published on Nov 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+