Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് നേടാന്‍ എന്തു ചെയ്യണം; ദ്രാവിഡ് പറയുന്നു

ബെംഗളൂരു: ഇന്ത്യ ലോകകപ്പ് നിലനിര്‍ത്താന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോലി മികച്ച പ്രകടനം നടത്തേണ്ടിയിരിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യ കണ്ട എക്കാലത്തെയും മിക്ക മധ്യനിര ബാറ്റ്‌സ്മാരില്‍ ഒരാളായ ദ്രാവിഡ് ഇന്ത്യയുടെ ലോകകപ്പ് ടീമിനെ വിലയിരുത്തിയത്.

ലോകകപ്പല്‍ വിരാട് കോലി തന്റെ കരിയറിലെ മികച്ച പ്രകടനം നടത്തേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാകുക വിരാട് കോലിയുടെ ബാറ്റിംഗ് ആണ്. മധ്യനിരയില്‍ വിരാട് തന്റെ പ്രതിഭയ്ക്കനുസരിച്ച് രീതിയില്‍ ബാറ്റ് ചെയ്യുകയും മികച്ച ഇന്നിംഗ്‌സിന് കെട്ടുറുപ്പു നല്‍കുകയും ചെയ്താല്‍ റെയ്‌നയും ധോണിയും മത്സരം ഫിനിഷ് ചെയ്യുമെന്ന് ദ്രാവിഡ് പറയുന്നു.

rahul-dravid

കോലിയില്‍ ഇന്ത്യന്‍ ടീം പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് സമ്മര്‍ദ്ദിനിടയാക്കരുതെന്നും ദ്രാവിഡ് വ്യക്തമാക്കി. മധ്യ ഓവറുകലാണ് ഓസ്‌ട്രേലിയന്‍ ഉപഭൂഖണ്ഡത്തില്‍ നിര്‍ണായകമാകുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തില്‍ ദ്രാവിഡ് നിരാശ പ്രകടിപ്പിച്ചു.

ടീമില്‍ കളിക്കുന്നവര്‍ മികച്ച ബൗളര്‍മാരാണ്. എന്നാല്‍, സ്ഥിരത പ്രധാനമാണ്. ഒരു മത്സരത്തില്‍ നന്നായി കളിച്ചാല്‍ മറ്റൊരു മത്സരത്തില്‍ മോശം പ്രകടനമാണ് നടത്തുന്നത്. സ്വിംഗ് ചെയ്യുന്ന പിച്ചില്‍ ഭുവനേശ്വര്‍ കുമാര്‍ നന്നായി പന്തെറിയുന്നു. ചില കളികളില്‍ അവസാന ഓവറുകളിലും ഭുവനേശ്വര്‍ നന്നായി ബൗള്‍ ചെയ്യും. എന്നാല്‍ എല്ലാ കളികളിലും നല്ല പ്രകടനം നടത്താന്‍ കഴിയുന്നില്ല. അതുപോലെ മികച്ച യോര്‍ക്കറുകള്‍ എറിയുന്ന ഷമി അത് ശരിയായ അവസരത്തില്‍ വിനിയോഗിക്കണമെന്നും ദ്രാവിഡ് വ്യക്തമാക്കി.

Story first published: Sunday, January 25, 2015, 10:28 [IST]
Other articles published on Jan 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+