വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡിന്‍റെ മകനെ 'തിരുകിക്കയറ്റി', അര്‍ഹിച്ചവര്‍ പുറത്ത്! വിമര്‍ശനം, പ്രതികരിച്ച് മുന്‍ താരം

അന്‍വയ് ദ്രാവിഡിനെയാണ് അണ്ടര്‍ 14 ക്യാപ്റ്റനാക്കിയത്

anvay

ഇതിഹാസ ക്രിക്കറ്റര്‍മാരുടെ മക്കള്‍ അച്ഛന്റെ പാത പിന്തുടര്‍ന്നു മല്‍സരരംഗത്തേക്കു വരികയും പിന്നീട് ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുമ്പോള്‍ ചിലര്‍ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട്. സ്വജനപക്ഷപാതമാണ് ഇതെന്നും ടീമില്‍ സ്ഥാനമര്‍ഹിച്ച പലരെയും പിന്തള്ളി ഇവരെ തിരുകിക്കയറ്റുകയാണ് ചെയ്തു വരുന്നതെന്നുമാണ് വിമര്‍ശകര്‍ ഉന്നയിക്കാറുള്ള ആരോപണം.

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് വാങ്ങിയപ്പോള്‍ വലിയ വിമര്‍ശനങ്ങളുണ്ടായിരുന്നു. സ്വജന പക്ഷപാതത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഇതെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വിമര്‍ശനം. പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ അര്‍ജുന്‍ മുംബൈ ടീമില്‍ ഇടം പിടിച്ചപ്പോഴും ഇതു ആവര്‍ത്തിക്കുകയായിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയില്‍ മറ്റൊരു വിമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുകയാണ്.

Also Read: IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാംAlso Read: IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാം

നിലവിലെ ഇന്ത്യന്‍ ടീം കോച്ചും മുന്‍ ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡിന്റെ മകനെ ക്യാപ്റ്റനാക്കിയതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഇതിനെതിരേ രംഗത്തു വന്നതിനു പിന്നാലെ ഇന്ത്യയുടെ മുന്‍ താരം ദൊഡ്ഡ ഗണേഷ് ഇവര്‍ക്കു ശക്തമായ മറുപടിയും നല്‍കിയിട്ടുണ്ട്.

കര്‍ണാടകയുടെ അണ്ടര്‍ 14 ടീമിന്റെ നായകനായാണ് ദ്രാവിഡിന്റെ ഇളയമകന്‍ അന്‍വയ് നിയമിക്കപ്പെട്ടത്. പി കൃഷ്ണമൂര്‍ത്തി ട്രോഫിയെന്ന ജൂനിയര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കര്‍ണാടക ടീമിനെയാണ് അന്‍വയ് നയിക്കുന്നത്. ഇന്റര്‍ സോണല്‍ ടൂര്‍ണമെന്റായ കൃഷ്ണമൂര്‍ത്തി ട്രോഫി ഈ മാസം 23 മുതല്‍ ഫെബ്രുവരി 11 വരെ കേരളത്തിലാണ് നടക്കുക.

ആദ്യ എട്ടു സ്ഥാനക്കാരില്ല

ആദ്യ എട്ടു സ്ഥാനക്കാരില്ല

അണ്ടര്‍ 14 സംസ്ഥാന ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍മാരുടെ ആദ്യ എട്ടു സ്ഥാനങ്ങളിലുണ്ടായിട്ടും ചിലര്‍ക്കു ടീമില്‍ ഇടം നല്‍കിയില്ല. റണ്‍വേട്ടയില്‍ ഒന്നാമനായ പ്രനീത് ഷെട്ടി, നാലാമനായ എംസി മൗര്യ, അഞ്ചാമനായ കരണ്‍ രാഘവേന്ദ്ര, എട്ടാമനായ ബി റോമിത്ത് തുടങ്ങിയവരൊന്നും കൃഷ്ണമൂര്‍ത്തി ട്രോഫിക്കുള്ള കര്‍ണാടക സംഘത്തില്‍ ഇല്ല.

പക്ഷെ റണ്‍വേട്ടയില്‍ 11ാമനായ ധ്രുവ് സന്തോഷ് ടീമിലെത്തിയിരിക്കുന്നു. നീതി വേണമെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
അന്‍വയ് ദ്രാവിഡിന്റെ കരിയറോ, മികവോ പോലും പരിഗണിക്കാതെയാണ് പലരും ദ്രാവിഡിന്റെ മകനായതു കൊണ്ടു മാത്രം അനാവശ്യ വിമര്‍ശനങ്ങളുന്നയിച്ചത്.

Also Read: കളിയില്‍ സൂപ്പര്‍, വരുമാനത്തിലോ? ശുഭ്മാന്‍ ഗില്ലിനു കോടികള്‍ ആസ്തി!

മകനായതു കൊണ്ടു മാത്രം ടീമിലെത്തില്ല

മകനായതു കൊണ്ടു മാത്രം ടീമിലെത്തില്ല

അന്‍വയ് ദ്രാവിഡിന്റെ സെലക്ഷനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് ഇന്ത്യയുടെ മുന്‍ താരം ദൊഡ്ഡ ഗണേഷിനെ ക്ഷുഭിതനാക്കുകയും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്.

കര്‍ണാടകയ്ക്കു വേണ്ടി ജൂനിയര്‍ തലത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയതുകൊണ്ടാണ് രാഹുലിന്റെ ഇളയ മകന്‍ അന്‍വയ് ദ്രാവിഡിനെ ടീമിലെടുത്തിരിക്കുന്നത്.

മഹാനായ ഒരു ക്രിക്കറ്ററുടെ മകനായതു കൊണ്ടു മാത്രം നിങ്ങള്‍ക്കു ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് ടീമിലും ഇടം പിടിക്കാന്‍ കഴിയില്ല. സ്വജനപക്ഷപാതമെന്നു പരാതിപ്പെട്ടു കൊണ്ടിരിക്കുന്നതിനു പകരം അവന് വിജയാശംസകള്‍ നേരൂയെന്നാണ് ഗണേഷ് ട്വിറ്ററില്‍ കുറിച്ചത്.

Also Read: ടി20യില്‍ സൂര്യ കിങ് തന്നെ, ഏകദിനത്തില്‍ സഞ്ജുവിനോളമെത്തില്ല! എന്നിട്ടും ടീമിന് പുറത്ത്

അന്‍വയ് മിടുക്കന്‍

അന്‍വയ് മിടുക്കന്‍

അണ്ടര്‍ 14 താരങ്ങള്‍ മല്‍സരിച്ച സംസ്ഥാന ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ താരമായിരുന്നു അന്‍വയ് ദ്രാവിഡ്. മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും 207 റണ്‍സാണ് താരം നേടിയത്. 2019ല്‍ അണ്ടര്‍ 12 തലത്തില്‍ കളിച്ചപ്പോള്‍ മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും അന്‍വയ് 118 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.

മല്ല്യ അദിതി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് താരം പഠിക്കുന്നത്. ദ്രാവിഡ് നേരത്തേ ഇന്ത്യക്കായി താല്‍ക്കാലിക വിക്കറ്റ് കീപ്പറായിരുന്നെങ്കില്‍ അന്‍വയ് സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറാണ്.

മികച്ച വിക്കറ്റ് കീപ്പര്‍ മാത്രമല്ല ബാറ്ററുമാണ് താരം. കൂടാതെ വലപ്പോഴും വലംകൈ ഓഫ് സ്പിന്നറായും അന്‍വയ് കളിച്ചിട്ടുണ്ട്.

Story first published: Saturday, January 21, 2023, 14:00 [IST]
Other articles published on Jan 21, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X