വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്നെക്കൊണ്ടാവുമോ? സ്വന്തം കഴിവില്‍ സംശയം തോന്നി!- ദ്രാവിഡിന്റെ വെളിപ്പെടുത്തല്‍

1998ലാണ് ദ്രാവിഡിന് ഏകദിന ടീമില്‍ സ്ഥാനം നഷ്ടമായത്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ നിരയിലാണ് മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ സ്ഥാനം. മനക്കരുത്ത് കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച താരങ്ങളിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെയാണ് ഇന്ത്യയുടെ വന്‍മതിലെന്നു ദ്രാവിഡ് വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ കരിയറില്‍ സ്വന്തം കഴിവില്‍ സംശയം തോന്നിപ്പോയ നിമിഷങ്ങള്‍ തനിക്കുമുണ്ടായിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

164 ടെസ്റ്റുകളില്‍ നിന്നും 13,288 റണ്‍സും 344 ഏകദിനങ്ങളില്‍ നിന്നും 10,889 റണ്‍സും ദ്രാവിഡ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ താരവും ഇപ്പോള്‍ വനിതാ ടീമിന്റെ കോച്ചുമായ ഡബ്ല്യുവി രാമനുമായുള്ള ലൈവിലാണ് കരിയറിനെ മോശം കാലഘട്ടത്തെക്കുറിച്ച് ദ്രാവിഡ് മനസ്സ് തുറന്നത്.

ഏകദിന ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു

ഏകദിന ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു

1996ലായിരുന്നു ദ്രാവിഡ് ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം 98ല്‍ ഏകദിന ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടു. മോശം സ്‌ട്രൈക്ക് റേറ്റായിരുന്നു ഇതിനു കാരണം.
അന്താരാഷ്ട്ര കരിയറില്‍ അരക്ഷിതാവസ്ഥ തോന്നിയിട്ടുള്ള ഘട്ടങ്ങള്‍ തനിക്കുമുണ്ടായിട്ടുണ്ട്. 98ല്‍ ഏകദിന ടീമില്‍ നിന്നും താന്‍ തഴയപ്പെട്ടു. എന്നാല്‍ ടീമിലെ സ്ഥാനം പി്ന്നീട് താന്‍ പൊരുതി തിരിച്ചുപിടിക്കുകയായിരുന്നു.
ഒരു വര്‍ഷമാണ് അന്ന് ഏകദിന ടീമില്‍ അവസരം ലഭിക്കാതിരുന്നത്. ഇതോടെ ഏകദിന പ്ലെയറെന്ന നിലയില്‍ സ്വന്തം കഴിവില്‍ സംശയം തോന്നിയിരുന്നതായും ദ്രാവിഡ് പറയുന്നു.

സ്വപ്‌നം കണ്ടത് ടെസ്റ്റ് ക്രിക്കറ്റ്

സ്വപ്‌നം കണ്ടത് ടെസ്റ്റ് ക്രിക്കറ്റ്

ടെസ്റ്റ് ക്രിക്കറ്ററാവാനാണ് കരിയറിന്റെ തുടക്കത്തില്‍ ആഗ്രഹിച്ചത്. പരിശീലനം നടത്തിയതും അതിനു വേണ്ടിയായിരുന്നു. നിലം പറ്റിയുള്ള ഷോട്ട് കളിക്കണമെന്നും വായുവില്‍ ഷോട്ട് കളിക്കരുതെന്നുമായിരുന്നു കോച്ച് നല്‍കിയ ഉപദേശം. ഇതിനു അനുസരിച്ചാണ് സ്വന്തം കളി രൂപപ്പെടുത്തിയെടുത്തത്. എന്നാല്‍ പിന്നീട് ഏകദിനത്തില്‍ ഈ ശൈലി കൊണ്ട് പിടിച്ചുനില്‍ക്കാനാവുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നതായും ദ്രാവിഡ് വ്യക്കമാക്കി.
ഒരു വര്‍ഷം ഏകദിന ടീമില്‍ സ്ഥാനം ലഭിക്കാതിരുന്നെങ്കിലും 1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന് തൊട്ടുമുമ്പ് ദ്രാവിഡ് ഏകദിന ടീമില്‍ തിരിച്ചെത്തി. ലോകകപ്പില്‍ ഗംഭീര പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. ഇന്ത്യക്കു സെമി ഫൈനലില്‍ പോലും എത്താനായില്ലെങ്കിലും ദ്രാവിഡ് 461 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെടുത്തതും അദ്ദേഹമായിരുന്നു.

ഒരുപാട് അരക്ഷിതാവസ്ഥ നേരിട്ടു

ഒരുപാട് അരക്ഷിതാവസ്ഥ നേരിട്ടു

വളര്‍ന്നു വരുന്ന ക്രിക്കറ്ററെന്ന നിലയില്‍ ഒരു പാട് അരക്ഷിതാവസ്ഥയിലൂടെ തനിക്കു കടന്നു പോവേണ്ടി വന്നിട്ടുള്ളതായി ദ്രാവിഡ് പറയുന്നു. അരക്ഷിതാവസ്ഥയിലൂടെ ഒരുപാട് ഘട്ടങ്ങളിലൂടെ താന്‍ കടന്നുപോയിരുന്നു. ഇന്ത്യയില്‍ ഒരു യുവ ക്രിക്കറ്ററായി വളര്‍ന്നു വരികയെന്നത് ഒരിക്കലും ഒളുപ്പമല്ല. കാരണം അത്രയുമധികം മല്‍സരമാണ് നടക്കുന്നത്. പ്രത്യേകിച്ചും തന്റെ കാലഘട്ടത്തില്‍ ഇതു കൂടുതല്‍ ദുഷ്‌കരമായിരുന്നു. കാരണം അന്നു രഞ്ജി ട്രോഫിയും ഇന്ത്യന്‍ ടീമും മാത്രമേയുള്ളൂ. ഇന്നത്തേതു പോലെ ഐപിഎല്‍ ഇല്ല. രഞ്ജിയില്‍ താരങ്ങള്‍ക്കു ലഭിച്ചിരുന്ന പ്രതിഫലവും തുച്ഛമായിരുന്നുവെന്നും ദ്രാവിഡ് വ്യക്തമാക്കി.

പഠനവും ക്രിക്കറ്റും

പഠനവും ക്രിക്കറ്റും

ക്രിക്കറ്റിനായി പഠനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പഠനത്തില്‍ താന്‍ മോശമായിരുന്നില്ല. എംബിഎ പോലെ എന്തെങ്കിലും തനിക്ക് പഠിക്കാമായിരുന്നു. ക്രിക്കറ്റിനു വേണ്ടി ഇതെല്ലാം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കാനായില്ലെങ്കില്‍ എന്താവും ഭാവിയെന്നതിനെക്കുറിച്ചുള്ള അരക്ഷിതാവസ്ഥ അന്നുണ്ടായിരുന്നുവെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ യുവ ക്രിക്കറ്റര്‍മാരുമായി ആശയവിനിമയം നടത്തുമ്പോള്‍ അവരുടെ വാക്കുകളില്‍ നിന്നും ഇതു മനസ്സിലാക്കാന്‍ കഴിയും. ഒരു കാലത്ത് ഇതേ അവസ്ഥയിലൂടെയാണ് താനും കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 18, 2020, 13:53 [IST]
Other articles published on Jul 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X