Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിരുവനന്തപുരം ഏകദിനം; രാഹുല്‍ ദ്രാവിഡിനെ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെസ്റ്റിന്‍ഡീസിനെതിരായ അഞ്ചാം ഏകദിന മത്സരത്തിന് തൊട്ടുമുന്‍പ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന് ആദരം. ദ്രാവിഡിനെ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ക്രിക്കറ്റ് ലോകം ആദരിച്ചത്. മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ ഫ്രെയിം ചെയ്ത തൊപ്പിഉല്‍പ്പെട്ട മൊമെന്റോ രാഹുല്‍ ദ്രാവിഡിന് കൈമാറുന്ന ചടങ്ങ് ബിസിസിഐ ട്വീറ്റ് ചെയ്യുകയും ചെയ്തു.

dravid

ഈ വര്‍ഷം ജൂലൈയിലാണ് ഐസിസി ദ്രാവിഡിനെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. ദ്രാവിഡിനൊപ്പം മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്, മുന്‍ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ക്ലെരി ടെയ്‌ലര്‍ തുടങ്ങിയവര്‍ക്കും ബഹുമതി പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിസി ഹാള്‍ ഓഫ് ഫെയിം നല്‍കുന്നത്.

കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, ബിഷന്‍സിങ് ബേദി, അനില്‍ കുംബ്ലെ തുടങ്ങിയ മുന്‍ ഇന്ത്യന്‍താരങ്ങള്‍ക്കും ഈ ബഹുമതി ലഭിച്ചിരുന്നു. എക്കാലത്തെയും മികച്ചവരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തിയത് അങ്ങേയറ്റത്തെ ബഹുമതിയാണെന്നാണ് ദ്രാവിഡ് അന്ന് പ്രതികരിച്ചത്. വന്‍മതിലെന്ന് അറിയപ്പെടുന്ന ദ്രാവിഡ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ്.

164 ടെസ്റ്റുകളില്‍നിന്നായി 36 സെഞ്ച്വറികളുടെ അകമ്പടിയോടെ 13,288 റണ്‍സ് നേടിയിട്ടുണ്ട്. 344 ഏകദിനങ്ങളില്‍നിന്നായി 12 സെഞ്ച്വറികളോടെ 10,889 റണ്‍സും സ്വന്തമാക്കി. 2004ല്‍ ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ഐസിസി ടെസ്റ്റ് പ്ലെയര്‍ അവാര്‍ഡും ദ്രാവിഡിന് ലഭിച്ചിട്ടുണ്ട്. 2012ല്‍ കരിയറിന് വിരാമമിട്ട താരം ഇപ്പോള്‍ ഇന്ത്യ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകനാണ്.

Story first published: Thursday, November 1, 2018, 15:17 [IST]
Other articles published on Nov 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+