Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു സാംസന്റെ ഭാഗ്യം; ദ്രാവിഡ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് മെന്റര്‍!

ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരായ കളിക്ക് മുമ്പ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ഭുമ്ര ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയോട് സംസാരിക്കുന്നത് കണ്ടിരുന്നു. കാര്യം ലളിതം, ഐ പി എല്‍ ക്രിക്കറ്റില്‍ ഭുമ്രയുടെ സഹതാരവും മെന്ററുമാണ് മലിംഗ. മലിംഗയുടെ കൂടെ കളിച്ചത് ഒരു ബൗളര്‍ എന്ന നിലയില്‍ ഭുമ്രയെ ഏറെ സഹായിച്ചു. ഭുമ്രയുടെ വളര്‍ച്ചയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനും അതിന്റെ ഗുണം കിട്ടുന്നു.

ഏതാണ്ട് ഇതേ സ്ഥിതിയാണ് സഞ്ജു സാംസന്റേതും. ദ്രാവിഡിന് കീഴില്‍ രാജസ്ഥാന്‍ ടീമില്‍ കളിക്കാന്‍ പറ്റിയത് സഞ്ജുവിന് വലിയ ഭാഗ്യമായി. സഞ്ജുവിന്റെ കരിയര്‍ ഷേപ്പ് ചെയ്തെടുത്തത് ദ്രാവിഡാണ്. നിര്‍ണായക മത്സരങ്ങളില്‍ സഞ്ജുവിനെ മൂന്നാം നമ്പറില്‍ ഇറക്കിയതും ദ്രാവിഡാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ദ്രാവിഡ് ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററായിരുന്നു.

rahuldravid

സഞ്ജു മാത്രമല്ല മലയാളി താരമായ കരുണ്‍ നായര്‍, ദീപക് ഹൂഡ തുടങ്ങി ഒരുപാട് യുവതാരങ്ങള്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ഐ പി എല്ലില്‍ തിളങ്ങി. രാജസ്ഥാന്‍ റോയല്‍സിന് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നതോടെ ഇവരെല്ലാം പലവഴിക്കായി. സഞ്ജു സാംസണും കരുണ്‍ നായരും ഡല്‍ഹി ടീമിലാണ് എത്തിയത്. ഇപ്പോഴിതാ ഡല്‍ഹിയുടെ മെന്ററായി ദ്രാവിഡ് സ്ഥാനമേറ്റിരിക്കുന്നു.

ഇന്ത്യ എ ടീം, അണ്ടര്‍ 19 ടീം എന്നിവയുടെ പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്. ദ്രാവിഡിന്റെ കോച്ചിങില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീം ലോകകപ്പ് ഫൈനല്‍ വരെ എത്തിയിരുന്നു. ഐ പി എല്‍ ക്രിക്കറ്റിന്റെ ഒമ്പതാം സീസണില്‍ രാഹുല്‍ ദ്രാവിഡ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പരിശീലകനായേക്കുമെന്ന് കുറച്ചുനാളായി പറഞ്ഞുകേള്‍ക്കുന്നു. എന്നാല്‍ ചൊവ്വാഴ്ച മാത്രമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്.

Story first published: Wednesday, March 2, 2016, 10:51 [IST]
Other articles published on Mar 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+