മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. ദ്രാവിഡിന്റെ കീഴില്‍ അണ്ടര്‍ 19 ടീം മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഇതിത് പിന്നാലെ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതിയാണ് ദ്രാവിഡിന്റെ പേര് നിര്‍ദ്ദേശിച്ചത്.
സീനിയര്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യമുണ്ടോയെന്ന് ദ്രാവിഡിനോട് അഭിപ്രായം തേടിയിട്ടുണ്ട്. നേരത്തെ ദ്രാവിഡ് സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീടാണ് യുവതാരങ്ങളെ പരിശീലിപ്പിക്കാന്‍ അണ്ടര്‍ 19 ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ദ്രാവിഡിന്റെ കീഴിലിറങ്ങിയ ഇന്ത്യന്‍ ടീം അണ്ടര്‍ 19 ലോകകപ്പില്‍ ഫൈനലിലെത്തിയിരുന്നു.

ലോകകപ്പ് ടി20 മത്സരത്തോടെ ഇന്ത്യയുടെ ടീം ഡയറക്ടറായിരുന്ന രവിശാസ്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിനുശേഷമാണ് കോച്ചിന്റെ സ്ഥാനത്തേക്ക് പുതിയൊരാളെ ബിസിസിഐ പരിഗണിക്കുന്നത്. ചൊവ്വാഴ്ച യോഗം ചേരുന്ന ഉപദേശകസമിതി പുതിയ കോച്ചിനെ കണ്ടെത്താനുള്ള വിഷയം ചര്‍ച്ച ചെയ്യും.
2015ലെ ഏകദിന ലോകകപ്പില്‍ സെമിയിലെ തോല്‍വിക്കുശേഷം ഡങ്കന്‍ ഫ് ളെച്ചര്‍ സ്ഥാനമൊഴിഞ്ഞിരുന്നു. ഇതിനുശേഷം ടീമിന്റെ മുഴുവന്‍ സമയ കോച്ചിനെ തെരഞ്ഞെടുത്തിരുന്നില്ല. ഡയറക്ടറായിരുന്ന രവിശാസ്ത്രിയാണ് ടീമിന് ആവശ്യമായ സഹായം നല്‍കിവന്നിരുന്നത്. അടുത്ത ഒരു വര്‍ഷത്തിനിടെ 18 ടെസ്റ്റില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ദ്രാവിഡിന്റെ സാന്നിധ്യം ടീമിന് തുണയാകുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍.