Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ദ്രാവിഡിനെ പോലൊരു കോച്ചിനെ പാക്കിസ്ഥാന് വേണം'; മുന്‍ പാക് താരം

ഇസ്ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ചതാരങ്ങളിലൊരാളായ രാഹുല്‍ ദ്രാവിഡ് കോച്ച് എന്ന നിലയിലും മികവ് തെളിയിച്ചുകഴിഞ്ഞു. യുവതാരങ്ങളെ പരിശീലിപ്പിക്കുന്നത് വെല്ലുവിളിയായി ഏറ്റെടുത്ത രാഹുല്‍ അണ്ടര്‍ 19 ലോകകപ്പില്‍ ടീമിനെ ഒരുക്കുന്നതിന്റെ തിരിക്കിലാണ്.


അതിനിടെ ദ്രാവിഡിനെ പോലൊരു കോച്ച് ആണ് പാക്കിസ്ഥാന്‍ യുവതാരങ്ങള്‍ക്കും ആവശ്യമെന്ന് മുന്‍ പാക് താരവും കമന്റേറ്ററുമായ റമീസ് രാജ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. തന്റെ അഭിപ്രായത്തില്‍ ദ്രാവിഡിനെ പോലെ കഴിവു തെളിയിച്ച ടെസ്റ്റ് താരത്തെ പാക്കിസ്ഥാന്‍ അണ്ടര്‍ 19 കോച്ച് ആയി നിയമിക്കണമെന്ന് റമീസ് രാജ പറഞ്ഞു.

dravid

ദ്രാവിഡന്റെ സാന്നിധ്യം ഭാവി ഇന്ത്യന്‍ ടീമിനെ വലിയരീതിയില്‍ ഗുണം ചെയ്യും. യുവതാരങ്ങളുടെ റോള്‍ മോഡലാണ് ദ്രാവിഡ്. അത്തരമൊരു താരത്തിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ന്നുവരുന്ന താരങ്ങള്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല. കളിയില്‍ അര്‍പ്പണ മനോഭാവും സത്യസന്ധതയും പ്രകടന മികവും പുലര്‍ത്തുന്ന യുവ താരങ്ങളെ വളര്‍ത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡും തയ്യാറാകണമെന്നും റമീസ് രാജ വ്യക്തമാക്കി.

Story first published: Tuesday, January 2, 2018, 10:02 [IST]
Other articles published on Jan 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+