Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോപ് ക്ലാസ് ബാറ്റ്‌സ്മാനായത് രാഹുല്‍ ദ്രാവിഡിന്റെ സഹായത്തോടെ: യൂനിസ് ഖാന്‍

റാച്ചി: സഞ്ജു സാംസണെയും അജിന്‍ക്യ രഹാനെയെയും പോലുള്ള യുവ താരങ്ങളുടെ മെന്ററാണ് രാഹുല്‍ ദ്രാവിഡ്. യുവതാരങ്ങളെ ദ്രാവിഡ് പ്രോത്സാഹിപ്പിക്കുന്ന വിധം കണ്ടിട്ടാണ് ബി സി സി ഐ വന്‍ മതിലിനെ ഇന്ത്യയുടെ എ, അണ്ടര്‍ 19 ടീമുകളുടെ കോച്ചാക്കിയത് തന്നെ. എന്നാല്‍ പാകിസ്താന്റെ വെറ്ററന്‍ താരമായ യൂനിസ് ഖാന്റെ വളര്‍ച്ചയുടെ പിന്നിലും രാഹുല്‍ ദ്രാവിഡ് ഉണ്ട് എന്ന കാര്യം എത്ര പേര്‍ക്കറിയാം.

പാകിസ്താന്റെ ദ്രാവിഡ് എന്ന വിളിപ്പേരുള്ള യൂനിസ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. കരിയറിന്റെ തുടക്കത്തില്‍ രാഹുല്‍ ദ്രാവിഡില്‍ നിന്നും കിട്ടിയ ടിപ്‌സുകളാണ് ഒരു ടോപ് ക്ലാസ് ബാറ്റ്‌സ്മാനാകാന്‍ തന്നെ സഹായിച്ചത് എന്നാണ് യൂനിസ് ഖാന്‍ പറയുന്നത്. മൂന്നാം നമ്പറില്‍ കളിച്ച് ജയിക്കാന്‍ എന്നെ ഇത് ഏറെ സഹായിച്ചു. യൂനിസിന്റെ വാക്കുകളിലേക്ക്.

ദ്രാവിഡിനെ കണ്ട് പഠിച്ചു

ദ്രാവിഡിനെ കണ്ട് പഠിച്ചു

രാഹുല്‍ ദ്രാവിഡ് ഒരു ലോക നിലവാരമുള്ള കളിക്കാരനാണ്. സമീപകാല ക്രിക്കറ്റിലെ മഹാനായ കളിക്കാരനും കൂടിയാണ്. അദ്ദേഹത്തില്‍ നിന്നും ഞാന്‍ ഏറെ പഠിച്ചു - പാകിസ്താന്റെ ഏറ്റവും മികച്ച മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ യൂനിസ് ഖാന്‍ പറയുന്നു.

ബാറ്റിംഗ് ശൈലി മെച്ചപ്പെട്ടു

ബാറ്റിംഗ് ശൈലി മെച്ചപ്പെട്ടു

രണ്ട് തവണയെങ്കിലും രാഹുല്‍ ദ്രാവിഡിനോട് ബാറ്റിംഗ് ടെക്‌നിക്കുകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതെന്റെ ബാറ്റിംഗിനെ ഒരുപാട് സഹായിച്ചു - ദ്രാവിഡിനെക്കുറിച്ച് ഒരു ചോദ്യത്തിന് മറുപടിയായി യൂനിസ് പറഞ്ഞു.

 ക്യാപ്റ്റന്‍സി വിട്ടത് മോശം തീരുമാനം

ക്യാപ്റ്റന്‍സി വിട്ടത് മോശം തീരുമാനം

2009 ല്‍ ക്യാപ്റ്റന്‍സി രാജിവെച്ചത് ഒരു തെറ്റായ തീരുമാനം ആയിപ്പോയി എന്ന് ഇപ്പോള്‍ തോന്നുന്നതായി യൂനിസ് ഖാന്‍ പറഞ്ഞു. പ്രകടനം മോശമായാല്‍ താന്‍ രാജിവെക്കുമെന്ന് ബോര്‍ഡ് പ്രസിഡണ്ടിനോട് പറഞ്ഞിരുന്നു. ഞാന്‍ അത് തന്നെ ചെയ്തു.

 ക്യാപ്റ്റനാകാന്‍ തയ്യാറാണ്

ക്യാപ്റ്റനാകാന്‍ തയ്യാറാണ്

എന്നാല്‍ തെറ്റ് പറ്റാത്തവര്‍ ആരുമില്ല എന്ന് പറഞ്ഞ് ആശ്വസിക്കുകയാണ് യൂനിസ് ഇപ്പോള്‍. നൂറ് ശതമാനം ശരിയായി ആരുമില്ല. ഇനിയും ഒരിക്കല്‍ കൂടി ക്യാപ്റ്റനാകാന്‍ അവസരം കിട്ടിയാല്‍ താന്‍ തയ്യാറാണ് എന്നും യൂനിസ് ഖാന്‍ പറഞ്ഞു. രാജ്യത്തെ നയിക്കുക എന്നത് ഒരു ബഹുമതിയാണ്

നിരാശയുണ്ട്

നിരാശയുണ്ട്

ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി വെറും ഒരു മത്സരം മാത്രം കളിക്കാനേ പറ്റിയുള്ളൂ എന്നതില്‍ നിരാശയുണ്ട്. എന്തുകൊണ്ടാണ് ക്യാപ്റ്റന്‍ ഷെയ്ന്‍ വോണ്‍ തന്നെ പരിഗണിക്കാതിരുന്നത് എന്ന് അറിയില്ലെന്ന് യൂനിസ് പറഞ്ഞു.

പാകിസ്താന്‍ ആദ്യം

പാകിസ്താന്‍ ആദ്യം

കരിയറിന്റെ എല്ലാക്കാലത്തും പാകിസ്താന് ആണ് താന്‍ പ്രഥമ പരിഗണന കൊടുത്തത്. ആരെയും താന്‍ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല.

Story first published: Thursday, August 6, 2015, 16:08 [IST]
Other articles published on Aug 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+