ഇനി ഇതാവര്‍ത്തികരുത്... ഇല്ലെങ്കില്‍ വീണ്ടും ദുരന്തം, ടീം ഇന്ത്യക്കു ദ്രാവിഡിന്റെ ഉപദേശം

മുംബൈ: ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ദയനീയ തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിന് മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡിന്റെ ഉപദേശം. ലോക ഒന്നാം റാങ്കുകാരായ ഇന്ത്യ അഞ്ചു ടെസ്റ്റുകളുടെ പരമ്പര 1-4നായിരുന്നു കൈവിട്ടത്. നേരത്തേ ഇന്ത്യയെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് ദ്രാവിഡ്.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ബാറ്റിങിന് ഒട്ടും എളുപ്പമല്ല. ഇന്ത്യയുടെ മാത്രമല്ല ഇംഗ്ലണ്ടിന്റെ ബാറ്റ്‌സ്മാന്‍മാരും പരമ്പരയില്‍ റണ്‍സെടുക്കാന്‍ വിഷമിച്ചു. വിരാട് കോലി മാത്രമാണ് ഇംഗ്ലീഷ് സാഹചര്യങ്ങള്‍ക്കു അനുസരിച്ച് ബാറ്റ് വീശിയത്. ഇംഗ്ലണ്ടില്‍ നിരവധി മല്‍സരങ്ങള്‍ താന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ പരമ്പര പോലെ അഞ്ചു ടെസ്റ്റുകളും ഒരുപോലെ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചത് മുമ്പുണ്ടായിട്ടില്ലെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി.
അടുത്ത ഇംഗ്ലണ്ട് പര്യടനത്തില്‍ ഇതുപോലൊരു തിരിച്ചടി ഇന്ത്യക്കുണ്ടാവരുത്. ഇംഗ്ലണ്ടിലേതു പോലെ കഠിനമായ സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്താന്‍ നല്ല തയ്യാറെടുപ്പുകള്‍ തന്നെ നടത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇംഗ്ലണ്ടിലും നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യക്കാവുകയുള്ളൂ. ഇത്തവണ തയ്യാറെടുപ്പിന്റെ അഭാവം തന്നെയാണ് ഇന്ത്യക്കു തിരിച്ചടിയായതെന്നും വന്‍മതില്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications