Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുല്‍ ദ്രാവിഡിന് എതിരെ ഭിന്നതാത്പര്യ ആരോപണം, ബിസിസിഐ വിശദീകരണം തേടി

ബെംഗളൂരു: മുന്‍ ഇന്ത്യന്‍ നായകനും ദേശീയ ക്രിക്കറ്റ് അക്താദമി മേധാവിയുമായ രാഹുല്‍ ദ്രാവിഡിനെതിരെ ഭിന്നതാത്പര്യ ആരോപണം. ഒരേസമയം ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടര്‍ പദവിയും ഇന്ത്യാ സിമന്റ്‌സ് ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ പദവിയും വഹിക്കുന്നതാണ് ദ്രാവിഡിന് വിനയാവുന്നത്.

വിശദീകരണം തേടി

വിശദീകരണം തേടി

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജീവ് ഗുപ്ത നല്‍കിയ പരാതിയെത്തുടര്‍ന്ന് ബിസിസിഐ ഓംബുഡ്‌സ്മാന്‍, റിട്ടയര്‍ഡ് ജസ്റ്റിസ് ഡികെ ജയിന്‍ ദ്രാവിഡിനോട് വിശദീകരണം തേടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥരാണ് ഇന്ത്യാ സിമന്റ്‌സ്.

രണ്ടാഴ്ച്ച സമയം

രണ്ടാഴ്ച്ച സമയം

പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച്ചക്കകം വിശദീകരണം നല്‍കാന്‍ ദ്രാവിഡിനോട് ആവശ്യപ്പെട്ടതായി ജസ്റ്റിസ് ജയിന്‍ അറിയിച്ചു. ദ്രാവിഡിന്റെ മറുപടി വിലയിരുത്തിയാകും വിഷയത്തില്‍ നടപടി വേണമോ, വേണ്ടയോ എന്ന കാര്യം നിശ്ചയിക്കുക — ജയിന്‍ കൂട്ടിച്ചേര്‍ത്തു.

കൂടിക്കാഴ്ച്ചയ്ക്കും സാധ്യത

കൂടിക്കാഴ്ച്ചയ്ക്കും സാധ്യത

ഭിന്നതാത്പര്യ വിഷയത്തില്‍ ഓഗസ്റ്റ് 16 -നകം രാഹുല്‍ ദ്രാവിഡിന് വിശദീകരണം നല്‍കേണ്ടതായുണ്ട്. ഒരുപക്ഷെ വിശദീകരണം തൃപ്തികരമല്ലെന്ന് തോന്നിയാല്‍ താരവുമായി നേരിട്ടുള്ള കൂടിക്കാഴ്ച്ചയും ജയിന്‍ നടത്തും. നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്ക് എതിരെയും സഞ്ജീവ് ഗുപ്ത ഭിന്നതാത്പര്യ ആരോപണം ഉന്നയിച്ചിരുന്നു.

ആരോപണം മുൻപും

ആരോപണം മുൻപും

ബിസിസിഐ ഉപദേശക സമിതി അംഗങ്ങളെന്നിരിക്കെ മുംബൈ ഇന്ത്യന്‍സിന്റെ ഉപദേഷ്ടാവായി സച്ചിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉപദേഷ്ടാവായി ലക്ഷ്മണും തുടരുന്നതില്‍ ഭിന്നതാത്പര്യമുണ്ടെന്നാണ് ഗുപ്ത പരാതിപ്പെട്ടത്. എന്നാല്‍ ആരോപണം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തള്ളി. മുംബൈ ഇന്ത്യന്‍സില്‍ നിന്നും പ്രതിഫലം താന്‍ വാങ്ങുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ അറിയിച്ച സച്ചിന്‍, കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ മാത്രമേ ഉപദേശക സമിതിയില്‍ തുടരാന്‍ താത്പര്യമുള്ളൂവെന്ന് വ്യക്തമാക്കി.

ഗാംഗുലിക്ക് നേരെയും

ഗാംഗുലിക്ക് നേരെയും

സണ്‍റൈസേഴ്‌സില്‍ ഉപദേഷ്ടകനായി തുടരുന്നത് തടസ്സമെങ്കില്‍ ബിസിസിഐയുടെ ഉപദേഷ്ടക സമിതിയില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാണെന്നാണ് ലക്ഷ്മണും അറിയിച്ചത്. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും സമാന ആരോപണം നേരിട്ടിരുന്നു. ദില്ലി ക്യാപിറ്റല്‍സിന്റെയും ബിസിസിഐ ഉപദേഷ്ടക സമിതിയുടെയും പദവികള്‍ ഒരേ സമയം വഹിച്ചതാണ് ഗാംഗുലിക്കെതിരായ പരാതിക്ക് കാരണം. നിലവില്‍ കപില്‍ ദേവ്, ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയ്ക്‌വാദ് എന്നിവരാണ് ബിസിസിഐയുടെ ഉപദേഷ്ടക സമിതിയിലുള്ളത്.

Story first published: Wednesday, August 7, 2019, 10:44 [IST]
Other articles published on Aug 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+